അഷ്ടകവിംശതി എന്ന ഗ്രന്ഥത്തിൻ്റെ രണ്ട്, മൂന്ന്, നാല് ഭാഗങ്ങളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
അഷ്ടകവിശതി – രണ്ട് – മൂന്ന് – നാല് ഭാഗങ്ങൾ
ഈ കൃതിയുടേ രണ്ടാം ഭാഗത്തിൽ സൂര്യാഷ്ടകവും, മൂന്നാം ഭാഗത്തിൽ ആശ്വിനെയാഷ്ടകവും, നാലാം ഭാഗത്തിൽ സ്കന്ദാഷ്ടകം, ഹനുമദഷ്ടകം, വ്യാസാഷ്ടകം, ദക്ഷിണാമൂർത്ത്യഷ്ടകം, ദുർഗ്ഗാഷ്ടകം എന്നിവയും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
Malabar Independent Syrian Church പ്രസിദ്ധീകരിച്ച, കെ.സി. വർഗ്ഗീസ് കശീശ്ശ രചിച്ച മലബാർ സ്വതന്ത്ര സുറിയാനി സഭാ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലബാർ സ്വതന്ത്ര സുറിയാനി സഭാ ചരിത്രം – കെ.സി. വർഗ്ഗീസ് കശീശ്ശ
മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ഉദ്ഭവം, വികസനം, നേതൃപരമ്പര, മതപാരമ്പര്യം, സാമൂഹ്യ-സാംസ്കാരിക പങ്ക് എന്നിവയുടെ ചരിത്രപരമായ അവലോകനമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. മലബാർ പ്രദേശത്തെ പുരാതന ക്രൈസ്തവസഭകളുടെ പാരമ്പര്യത്തിന്റെ അവലോകനം, സെന്റ് തോമസ് ക്രിസ്ത്യാനികളുടെ വരവിനും വികാസത്തിനും കുറിച്ചുള്ള പരാമർശം, 17-ആം നൂറ്റാണ്ടിലെ കൂനൻ കുരിശ് സത്യവും അതിന്റെ ഫലമായി ഉണ്ടായ പിരിയലുകളും, സിറിയൻ ക്രൈസ്തവ സഭയിലെ പിളർപ്പുകൾ — പാശ്ചാത്യ മിഷനറിമാരുമായുള്ള സംഘർഷം, തദ്ദേശീയ നേതാക്കളുടെ പ്രതികരണം എന്നീ കാര്യങ്ങൾ പരാമർശിക്കപ്പെട്ടിരിക്കുന്നു. 1772-ൽ അനചൽപ്പള്ളി (Thozhiyur) പ്രദേശത്ത് സ്വതന്ത്ര സുറിയാനി സഭയുടെ ഉദ്ഭവം, മാർ കൂരിലോസ് തിരുമേനിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട പുതിയ സഭയുടെ ആത്മീയ സ്വാതന്ത്ര്യത്തിന്റെ പ്രാമുഖ്യം, പാശ്ചാത്യ സ്വാധീനമില്ലാത്ത, സ്വതന്ത്ര സുറിയാനി (West Syriac) പാരമ്പര്യത്തെ ആധാരമാക്കിയ ആരാധനാക്രമം, ലിറ്റർജി, ഭാഷ (സുറിയാനി), പ്രാർത്ഥനാക്രമം, തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കുന്നു.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1910 ൽ തിരുവലഞ്ചുഴി കൃഷ്ണവാരിയരാൽ രചിക്കപ്പെട്ട ശ്രീ വ്യാഘ്രാലയെശസ്തവം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1910 – ശ്രീ വ്യാഘ്രാലയെശസ്തവം – തിരുവലഞ്ചുഴി കൃഷ്ണവാരിയർ
“ശ്രീ വ്യാഘ്രാലയേശസ്തവം” തിരുവാലഞ്ചുഴി കൃഷ്ണവാരിയരുടെ ശൈവഭക്തിയുടെ ഉന്നതാവിഷ്കാരമാണ്. ഭഗവാൻ ശിവനെ വ്യാഘ്രാലയേശൻ എന്ന ദിവ്യരൂപത്തിൽ സ്തുതിച്ചുകൊണ്ട് ഭക്തിയും ജ്ഞാനവും ഏകീകരിക്കുന്നതാണ് ഈ സ്തവം. ശ്ലോകങ്ങളിൽ ശിവന്റെ അനന്തത്വം, പ്രപഞ്ചത്തിന്റെ ആധാരമായ മഹാതത്ത്വം, ഗംഗാധാരൻ, നീലകണ്ഠൻ, വ്യാഘ്രാലയേശൻ എന്നീ നിലകളിൽ വിനയപൂർവ്വം ആവാഹിക്കുന്നു. വ്യാഘ്രഗിരി / വ്യാഘ്രാലയം എന്ന ദേവസ്ഥാനം ഭക്തർക്കു മോക്ഷം നല്കുന്ന തപോഭൂമിയാണെന്ന് കവി പ്രസ്താവിക്കുന്നു. ഇവിടെ ധ്യാനം, ജപം, സ്തോത്രം എന്നിവയിലൂടെ മനസ്സ് ശാന്തമാകുന്നുവെന്ന ആശയം. പഴയ മലയാള ഭക്തിസാഹിത്യത്തിലെ ഒരു വിലപ്പെട്ട സ്രോതസ്സാണ് ഈ കൃതി.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
ആരോഗ്യപോഷിണി ഗ്രന്ഥവേദി ഉള്ളൂർ,തിരുവനന്തപുരം തയ്യറാക്കിയ 201 ഒറ്റമൂലികളും ആരോഗ്യസൂത്രങ്ങളും ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
201 ഒറ്റമൂലികളും ആരോഗ്യസൂത്രങ്ങളും
വർദ്ധിച്ചുവരുന്ന ചികിൽസയുടെ താങ്ങാനാവാത്ത ചിലവുകളിൽ നിന്നും രക്ഷ നേടാൻ സാധാരണക്കാരെ സഹായിക്കാൻ ഉതകുന്ന ഒരു കൊച്ചു ഗ്രന്ഥമാണ് 201 ഒറ്റമൂലികളും ആരോഗ്യസൂത്രങ്ങളും.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മലങ്കര ഓർത്തഡോക്സ് സഭയയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസ് 1951ൽ നടത്തിയ ഒരു പ്രസംഗത്തെ അടിസ്ഥാനമാക്കി 1954 ൽ പ്രസിദ്ധീകരിച്ച മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1954 – മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം
മലങ്കര ഓർത്തഡോക്സ് സഭയയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസ് മരിക്കുന്നതിനു രണ്ടു ദിവസം മുൻപ്, 1951 ഏപ്രിൽ 15നു, കുന്നംകുളം പഴയ പള്ളിയിൽ (സെന്റ് ലാസറസ് പള്ളി) വെച്ച് നടത്തിയ പ്രസംഗത്തിന്റെ പകർപ്പാണിത്. ഓർത്തഡോൿസ് – യാക്കോബായ തർക്കം മൂർച്ഛിച്ചു നിന്നിരുന്ന ഒരു കാലഘട്ടത്തിൽ, സഭാചരിത്രത്തെയും, വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകതേയും പറ്റി നടത്തിയ വികാരപരമായ പ്രഭാഷണമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഗീവർഗീസ് മാർ പീലക്സിനോസിൻ്റെ പ്രസംഗം പിൽക്കാലത്ത് ലഘുലേഖയുടെ രൂപത്തിൽ പ്രസിദ്ധീകരിച്ചത് റെവറൻ്റ്. ഡീക്കൻ.ജോസ് പുലിക്കോട്ടിൽ ആണ്.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം
1928 -ൽ പ്രസിദ്ധീകരിച്ച കോനാട്ടു മാത്തൻ സുറിയാനിയിൽ നിന്നും പരിഭാഷപ്പെടുത്തിയ മാർ ഗ്രീഗോറിയോസിൻ്റെ ദർശനം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1928 – മാർ ഗ്രീഗോറിയോസിൻ്റെ ദർശനം – കോനാട്ടു മാത്തൻ
എടേസ്സയിലെ സന്യാസിയായ ഗ്രിഗറിയുടെ ആത്മീയ ദർശനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റിയും മലങ്കര മല്പാനും ആയിരുന്ന കോനാട്ട് കോര മാത്തൻ മല്പാൻ സുറിയാനിയിൽ നിന്നും തർജമ ചെയ്തതാണ് ഈ ഗ്രന്ഥം.
അപ്പോക്രിഫാ പുസ്തകമായ പൗലോസിന്റെ വെളിപാടുകളുടെ മാതൃകയിൽ, ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിലോ എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ രചിക്കപ്പെട്ട “സെറാഫിക് ഗ്രിഗറിയുടെ വെളിപാടുകൾ” എന്ന കൃതി പിന്നീട് അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. മൂലഗ്രന്ഥം പിന്നീടെപ്പോഴോ നഷ്ടപ്പെടുകയും 1689-ൽ മോർ ഇയോവാനീസ് ഹിദായത്തള്ള അറബിയിൽ നിന്നും ഇതിനെ തിരികെ സുറിയാനിയിലേക്ക് തർജ്ജമപ്പെടുത്തുകയും ചെയ്തു. കോനാട്ട് കോര മാത്തൻ മല്പാൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവനിക്ഷേപം മാസികയിൽ ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു.
എടേസ്സയിലെ സന്യാസിയായിരുന്ന ഗ്രിഗറിയുടെ (ഗ്രിഗോറിയോസ്) സ്വപ്നങ്ങളിൽ 21 ദിവസം തുടർച്ചയായി ഒരു കാവൽമാലാഖ പ്രത്യക്ഷപ്പെടുകയും വിവിധ ദർശനങ്ങൾ അഥവാ വെളിപാടുകൾ നൽകുകയും ചെയ്യുന്നതാണ് ഇതിലെ ഇതിവൃത്തം. സ്വർഗീയ കാഴ്ചകളും, നരകശിക്ഷകളും, ആത്മാക്കളുടെ ന്യായവിധികളും, വിശുദ്ധന്മാരുടെ ആരാധനാക്രമവും മറ്റും ഈ സ്വപ്നങ്ങളിൽ പ്രതിപാദിക്കുന്നു.
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. പുസ്തകത്തെ പറ്റിയുള്ള കുറിപ്പ് തയ്യാറാക്കി തന്നത് ഗ്രന്ഥപ്പുരയുടെ സുഹൃത്തായ ജിബി ജേക്കബ്ബ് ആണ്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1930 -ൽ പ്രസിദ്ധീകരിച്ച മലങ്കര മാർതോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം എന്ന കൃതിയുടെ എട്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – മലങ്കര മാർതോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം
മലങ്കര മാർതോമ്മ സുറിയാനി പള്ളികളിൽ ആരാധനക്കായി ഉപയോഗിച്ചുവരുന്ന ഞായറാഴ്ച കാലത്തെ നമസ്കാരക്രമവും, ആരാധനാക്രമവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. തിയതി മാറ്റമുഌഅതും, മാറ്റമില്ലാത്തതുമായ പെരുനാളുകളുടെ വിശദവിവരങ്ങളും അനുബന്ധമായി കൊടുത്തിരിക്കുന്നു.
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: മലങ്കര മാർതോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം
1935 ൽ പ്രസിദ്ധീകരിച്ച, പെണ്ണമ്മ സന്യാസിനി രചിച്ച യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നതു്.
1935- യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ
പലപ്പോഴായി പലർ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽ നിന്നുള്ള ഒരു സങ്കലനമാണു് ഈ ചെറുഗാനകൃതി.മനുഷ്യഹൃദയത്തെ ആർദ്രമാക്കുന്നതിനു് ഗീതങ്ങൾക്കുള്ള ശക്തി ,ഈ പുസ്തകത്തിൽ നമുക്കു അനുഭവപ്പെടും.ഈ പുസ്തകത്തിലെ പാട്ടുകൾ ക്രിസ്തീയ സഹോദര സഹോദരിമാർക്ക് ഒരു നവോന്മ്മേഷം പകരും എന്ന കാര്യത്തിൽ സന്ദേഹം ഇല്ല.ക്രിസ്തീയശുശ്രൂഷയിൽ പ്രാചീന കാലത്തേക്കാൾ, ആധുനിക കാലത്തിനു സംഗീതത്തിനു പ്രധാന്യം കൂടിയിട്ടുള്ളതായും ഈ പുസ്തകത്തിലെ വരികളിൽ തെളിഞ്ഞു കാണാം.
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1961 ൽ പ്രസിദ്ധീകരിച്ച, പരുമല കൊച്ചുതിരുമേനി – ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1961 – പരുമല കൊച്ചുതിരുമേനി – ജീവചരിത്രം
പ്രഗൽഭനായ വിദ്യാഭ്യാസ പ്രവർത്തകൻ, സേവനനിരതനായിരുന്ന ഒരു ഉജ്ജ്വല മിഷ്യനറി, പണ്ഡിതനും കർമ്മധീരനുമായ മെത്രാപ്പൊലീത്ത, വിശ്വാസം സംരക്ഷിക്കുകയും, ആദർശധീരമായ ജീവിതം നയിക്കുകയും ചെയ്ത മഹർഷീപുംഗവൻ എന്നീ നിലകളിൽ പ്രശസ്തനായ പുണ്യവാനായ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ ജീവചരിത്രമാണ് ഈ പുസ്തകം
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.