Through this post, we are releasing the digital scan of the book Conscientization Missions and Social Justice published in the year 1979 as part of CMI Fecilitators’ training program in Karukutty.
1979 – Conscientization Missions and Social Justice
This book refers to publication of papers submitted in the above program with titles such as the CMI vision of missionary works, Missionary in the Field, Missionary orientation in our lifestyle and activities, A Study of the social encyclicals, An analysis of the social situation of today, The mission of the Church in Human Society written by various Religious leaders and list of participants in the program.
1976 – ൽ വടവാതൂർ സെൻ്റ് തോമസ് സെമിനാരിയിൽ നിന്നും പ്രസിദ്ധീകരിച്ച, സീറോ മലബാർ കുർബ്ബാന പാട്ടുകളുടെ ഒരു സംഗ്രഹം ആയ ഗാനധാര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1976 ഗാനധാര
തിരുകർമ്മങ്ങൾക്കുപയോഗിക്കാവുന്ന ഏകദേശം 295 ഗാനങ്ങൾ ക്രമീകരിച്ചിട്ടുള്ള ഈ പുസ്തകം വ്യക്തികളുടേയും സമൂഹങ്ങളുടേയും മനസ്സുകളെ സ്വർഗ്ഗീയതയുടെ ഉദാത്തതയിലേക്കു ഉയർത്തുമെന്നത് ഉറപ്പാണ്.
വിശുദ്ധകുർബ്ബാനയിൽ ആരാധനക്രമകാലങ്ങൾക്കൊത്ത് മാറി വരുന്ന സങ്കീർത്തനങ്ങളും കാഴ്ച്ച വയ്പ്പ് പ്രാർത്ഥനകളും ഇതിൽ ഗാനരൂപത്തിലാക്കിയിട്ടുണ്ട്.
വിവിധ ആരാധനക്രമഗ്രന്ഥങ്ങളിൽ നിന്ന് ചില ഗാനങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1939 – ൽ പ്രസിദ്ധീകരിച്ച, എലിസബത്ത് ഉതുപ്പ് –എഴുതിയ
വില്ല്യം ഡോയിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1939 വില്ല്യം ഡോയിൽ – എലിസബത്ത് ഉതുപ്പ്
ആദ്ധ്യാത്മിക സമരത്തിലും ഭൗതിക സമരത്തിലും ഒന്നുപോലെ വിജയം നേടുവാൻ സാധിച്ചിട്ടുള്ള മഹാന്മാരിൽ ഒരാളാണ് ഫാദർ വില്ല്യംഡോയിൽ.അദ്ദേഹത്തിൻ്റെ ബാല്യവും യൗവ്വനവും, ആശ്രമത്തിനുള്ളിലെ ജീവിതം, വ്രത വാഗ്ദാനം, അദ്ധ്യയനകാലം, പ്രേഷിതവൃത്തി, തപോജീവിതം എന്നിവയെകുറിച്ചെല്ലം ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്.
തപോജീവിതം നയിക്കുന്ന കാലത്തു തന്നെ സമരമുഖത്ത് പ്രവർത്തിക്കേണ്ടിവന്നിട്ടുള്ള അദ്ദേഹത്തിൻ്റെ സേവനങ്ങൾ , എഴുത്തിനും അപ്പുറം ആണ്.പുസ്തകത്തിൻ്റെ അവസാനപേജുകളിൽ സ്വന്തം സഹപ്രവർത്തകരുടെ ഹ്രദയസ്പർശിയായ
സാക്ഷ്യങ്ങളും കാണാവുന്നതാണ്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Through this post, we are releasing the digital scan of the book Homilies Interpretation on the Holy Qurbana written by Theodore of Mopsuestia, Narasi and Gabriel Qutraya and published in the year 1977.
1977 – Homilies Interpretation on the Holy Qurbana
This book contains two Catechetical Homilies of Theodore of Mopsuestia, one Liturgical Homily of Narsi and the fifth Memra of Interpretation of the Offices by Gabriel Qutraya Bar Lipah, all pertaining to the Qurbana or the Eucharistic Sacrifice of the East Syrian as well as of the Syro Malabar Churches.
Through this post, we are releasing the digital scan of the book Indian Spirituality in Action edited by Sister Vandana and published in the year 1973.
1973 – Indian Spirituality in Action
This book discusses the application of spiritual principles within Indian society and culture. It features writings from that period, including the introductory chapters “The Sources of Indian Spirituality,” which reflect how spiritual teachings were meant to inform everyday life and collective purpose. It explores how classical spiritual insights drawing from the Upanishads, the Gita, and devotional traditions translate into practical guidance for social ethics, education, self-transformation, and community-building.
1953 – ൽ പ്രസിദ്ധീകരിച്ച, ഫാബിയാൻ എഴുതിയ കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1953 – കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന
കേരള കുർബാനയിൽ ചെയ്യപ്പെടുന്ന ഓരോ കർമ്മവും ചൊല്ലപ്പെടുന്ന ഓരോ പ്രാർത്ഥനയും പൗരസ്ത്യ സുറിയാനി സഭയിലെ പണ്ഡിതന്മാരുടെ വ്യഖ്യാനങ്ങളെ ആധാരമാക്കി ഇതിൽ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കക്കാർക്കും, വിദേശങ്ങളിലെ സ്വന്ത റീത്തുകാരോടൊപ്പം, ഉദയമ്പേരൂർ സൂനഹദോസുവരെ,ഒന്നിലധികം കുർബാനകൾ ഉണ്ടായിരുന്നു.
അതിനുശേഷം അവർ പൗരസ്ത്യ സുറിയാനിക്രമത്തിലെ ശ്ലീഹന്മാരുടെ കൂദാശ അഥവ ഒന്നാമത്തെ കുർബാന എന്നു വിളിക്കുന്ന ഒന്നു മാത്രമേ ഉപയോഗിക്കുന്നുള്ളു. ആ കുർബാനക്രമം ആണ് ഈ പുസ്തകത്തിൻ്റെ വിഷയവും.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പേര്: കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന
1930 ൽ പ്രസിദ്ധീകരിച്ച ഏ. മാതാവടിയാൻ എഴുതിയ ദേവസഹായം പിള്ള ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – ദേവസഹായം പിള്ള ചരിത്രം – ഏ. മാതാവടിയാൻ
കോട്ടാർ രൂപതയുടെ മെത്രാനായിരുന്ന ലോറൻസ് പെരിയായുടെ പട്ടാഭിഷേക സ്മാരകമായി പുറത്തിറക്കിയ ദേവസഹായം പിള്ളയുടെ ജീവചരിത്രമാണ് ഈ പുസ്തകം. ദേവസഹായം പിള്ള (ജന്യനാമം: നീലകണ്ഠ പിള്ള) 1712 ഏപ്രിൽ 23ന് കന്യാകുമാരിയിലെ നട്ടാലത്ത് ഒരു നായർ കുടുംബത്തിൽ ജനിച്ചു. തിരുവിതാംകൂർ രാജാവ് മാർത്താണ്ഡർവ്വോമയുടെയും, പിന്നീട് ഡച്ച് കമാന്ഡർ ഡീ ലാനോയി (De Lannoy) യുടെയും വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു. 1745 മെയ് 17 ന് ലാസറോ അല്ലെങ്കിൽ “ദേവസഹായം” എന്ന ക്രിസ്ത്യൻ നാമം സ്വീകരിച്ച് ജ്ഞാനസ്നാനം സ്വീകരിച്ചു. വിശ്വാസപരിവർത്തനത്തിന് ശേഷം ജാതി വിവേചനത്തെയും അനീതിയെയും എതിരിട്ടുകൊണ്ട് താഴ്ന്നവർക്ക് നീതി ആവശ്യപ്പെടുകയും, ജയിൽ വാസം അനുഭവിക്കുകയും പീഢനങ്ങൾ ഏറ്റുവാങ്ങുകയും രാജ്യദ്രോഹിയുടെ പേരിൽ കുറ്റം ചുമത്തുകയും 1752 ജനുവരി 14 ന് വെടിവച്ചു കൊല്ലപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ അവശിഷ്ടങ്ങൾ പിന്നീട് സെന്റ് ഫ്രാൻസിസ് ജാവിയർ കത്തീഡ്രലിൽ നട്ടാലം–കോട്ടാറിൽ സംരക്ഷിച്ചു. ഹിന്ദു–ക്രിസ്ത്യൻ കലാപകാല ആഭ്യന്തര അക്രമങ്ങൾക്കിടയിലും അദ്ദേഹം വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ലെയ്മൻ ജീവകാരുണ്യപ്രദൻ ആയി അംഗീകരിക്കപ്പെട്ടു. 2012 ഡിസംബറിൽ ബെനഡിക്റ്റ് XVI ഉപാധിയോടെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. പിന്നാലെ 2022 മെയ് 15 ന് വത്തിക്കാനിൽ പോപ് ഫ്രാൻസിസ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
പുസ്തകത്തിൻ്റെ 2 പ്രതികൾ ലഭിച്ചു. ഒന്നിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതാണ് രണ്ടാമത്തേതും സ്കാൻ ചെയ്യേണ്ടി വന്നത്. (രണ്ടാമത്തേതിൻ്റെ 121, 125 പേജുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പേജ് നമ്പർ 122,123,126,127 ആവർത്തിച്ചിട്ടുമുണ്ട്.)
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1940 ൽ പ്രസിദ്ധീകരിച്ച ജോസഫ് തളിയത്ത് പരിഭാഷപ്പെടുത്തിയ മാത്യു റ്റാൽബട്ട് – ഒരു ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1940 – മാത്യു റ്റാൽബട്ട് – ഒരു ജീവചരിത്രം
മാത്യു റ്റാൽബട്ട് ജനിച്ചത് 1856 മെയ് 2-ന് അയര്ലണ്ടിലെ ഡബ്ലിൻ നഗരത്തിലാണ്. പത്തൊൻപതാം ശതാബ്ദത്തിന്റെ സാമ്പത്തിക പ്രതിസന്ധികളാൽ ദുരിതമനുഭവിച്ചിരുന്ന ഒരു തൊഴിലാളി കുടുംബത്തിലാണ് മാത്യുവിന്റെ ബാല്യം കടന്നുപോയത്. 12 വയസ്സിൽ തന്നെ സ്കൂൾ വിട്ട് കെട്ടിടനിർമാണ മേഖലയിൽ ജോലിക്കാരനായി. അതിനിടെ മദ്യപാനത്തിന്റെയും പകൃതി വഴിയല്ലാത്ത ജീവിതത്തിന്റെയും വഴിയിലായി. 16 വയസ്സിൽ അദ്ദേഹം മദ്യപാനമാരംഭിച്ചു, ഇത് അടുത്ത പതിനഞ്ചു വർഷത്തോളം തുടർന്നു. ജീവിതം ഇടറിത്താഴ്ന്നതിനുശേഷം 1884-ൽ അദ്ദേഹം ആത്മീയ മാറ്റത്തിലേക്കായി. കൂദാശകൾ സ്വീകരിച്ച് അദ്ദേഹം സമാധാനപൂർവമായ ജീവിതത്തിലേക്ക് തിരിഞ്ഞു. മാത്യു റ്റാൽബട്ടിന്റെ ജീവിതം ആത്മനിഷ്ഠയുടെയും, ദുരിതത്തിൽ ആത്മീയ വഴിയൊരുക്കിയ വിശ്വാസിയുടെയും തിളക്കമില്ലാത്ത, പക്ഷേ ദീപ്തമായ മാതൃകയാണ്. അദ്ദേഹത്തിന്റെ ജീവിതം ഇന്ന് ആൽകഹോൾ അഡിക്ഷനിൽ നിന്നും മോചനം നേടാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ആത്മശക്തിയും ഉപദേശവുമായാണ് നിലകൊള്ളുന്നത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1979ൽ പ്രസിദ്ധീകരിച്ച Dharmaram Pontifical Institute – Annual എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1979 – Dharmaram Pontifical Institute Annual
വാർഷിക റിപ്പോർട്ട്, പത്രാധിപക്കുറിപ്പ്, ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും, ലിറ്റററി ആൻഡ് കൾച്ചറൽ അക്കാദമിയുടെയും പ്രവർത്തന റിപ്പോർട്ടുകൾ, സംഭവങ്ങളുടെയും, കലാസാഹിത്യപ്രവർത്തനങ്ങളുടെയും പ്രധാനപ്പെട്ട പരിപാടികളുടെയും ചിത്രങ്ങൾ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗ സൃഷ്ടികൾ,പരസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.