കന്യാകുമാരി ഫോട്ടോ ആൽബം

കന്യാകുമാരി ജില്ലയിലെ സഞ്ചാര കേന്ദ്രങ്ങളുടെ ഫോട്ടോകൾ അടങ്ങിയ ഫോട്ടോ ആൽബം ആണ് ഈ പോസ്റ്റ് വഴി പങ്കു വയ്ക്കുന്നത്.

Kanyakumari Photo Album

കഴിഞ്ഞ കാലങ്ങളിൽ കന്യാകുമാരി ബീച്ചിൽ പാതയോരത്ത് വാങ്ങാൻ ലഭിച്ചിരുന്നതാണ് ബ്ലാക്ക് ആൻ്റ് വൈറ്റ് ഫോട്ടോകൾ പതിച്ച ഇത്തരം ചെറിയ ആൽബം. ഈ ഫോട്ടോകളുടെ വർഷം വ്യക്തമല്ലെങ്കിലും, ഗാന്ധി സ്മാരകത്തിലെ ഫോട്ടോ ഉൾപ്പെട്ടിരിക്കുന്നതിനാൽ, അത് ഉത്ഘാടനം ചെയ്യപ്പെട്ട 1956-നു ശേഷമുള്ളതാണെന്ന് അനുമാനിക്കാം. കുമാരി അമ്മൻ, സൂര്യോദയം, ഇന്ത്യാ ദേശത്തിൻ്റെ മുനമ്പ്, വിവേകാനന്ദപ്പാറ, ഗാന്ധി മണ്ഡപം, കുളിക്കടവ്, സൂര്യാസ്തമയം, സുചീന്ദ്രം കോവിൽ എന്നിവയുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Kanyakumari Photo Album
  • പ്രസിദ്ധീകരണ വർഷം: After 1956
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Annual Magazine 1974 – Govt. High School for Boys, Attingal

1974 ലെ ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ വാർഷിക സ്മരണികയുടെ (Annual Magazine 1974 – Govt. High School for Boys, Attingal) സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Annual Magazine 1974- BHS Attingal

സ്കൂൾ വാർഷികപ്പതിപ്പിൽ സാധാരണ കാണാറുള്ള പോലെ റിപ്പോർട്ടുകൾ, ലേഖനങ്ങൾ, കവിതകൾ, ഫോട്ടോകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Annual Magazine 1974 – Govt. High School for Boys, Attingal
  • രചന: B. Gopinathan (Managing Editor)
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 116
  • അച്ചടി: Swadeshabhimani Printers, Vakkom 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – ജീവചരിത്രസഞ്ചിക – രണ്ടാം ഭാഗം – ജി പരമേശ്വരൻ പിള്ള

1936-ൽ അച്ചടിച്ച ജീവചരിത്രസഞ്ചിക – രണ്ടാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Jeevacharithra Sanchika- Rendaam Bhagam

വെങ്കുളം ജി പരമേശ്വരൻ പിള്ള തയ്യാറാക്കിയ ലഘു ജീവചരിത്ര ആഖ്യാനങ്ങളുടെ പുസ്തകമാണിത്. ലോകമെങ്ങും ജീവിച്ചിരുന്ന മഹാന്മാരുടെ 10 വീരചരിതം വീതം, 120 പുറം വരുന്ന ഒരു പുസ്തകത്തിൽ ഉൾപ്പെടുത്തി, ഓരോ കൊല്ലവും 12 ഇത്തരം പുസ്തകങ്ങൾ വഴി, 5 വർഷം കൊണ്ട് 600 ഉത്തമചരിതങ്ങൾ പുറത്തിറക്കുക എന്ന ബൃഹത്തായ പദ്ധതിയിലെ രണ്ടാമത്തേതാണ് ഈ പുസ്തകം. രാമാനുജയ്യങ്കാർ, സർ സാലർ ജംഗ്, ബഞ്ജമിൻ ഫ്രാങ്ക്ലിൻ, ക്യാപ്റ്റൻ കുക്ക്, സർ വാൾട്ടർ സ്കാട്ട്, റാബർട്ട് ബ്രൂസ്, താമസ് ഗൈ, ഫുൾട്ടൻ, ഇരവിക്കുട്ടിപ്പിള്ള, ഗലീലിയോ എന്നീ പത്ത് പേരെയാണ് ഈ രണ്ടാം സഞ്ചികയിൽ വിവരിക്കുന്നത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ജീവചരിത്രസഞ്ചിക – രണ്ടാം ഭാഗം
  • രചയിതാവ്: G. Parameswaran Pillai
  • പ്രസിദ്ധീകരണ വർഷം: 1936
  • അച്ചടി: Anantha Rama Varma Press, Trivandrum
  • താളുകളുടെ എണ്ണം: 132
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ശ്രീ ശാരദാനന്ദ സ്വാമികളുടെ ആദ്ധ്യാത്മിക സംഭാഷണങ്ങൾ

ശ്രീ ശാരദാനന്ദ സ്വാമികളുടെ ആദ്ധ്യാത്മിക സംഭാഷണങ്ങൾ എന്ന ലഘു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Adhyatmika Sambhashanangal

ആഗമാനന്ദ സ്വാമികളാണ് സംഭാഷണങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിലെ പേജ് ആരംഭിക്കുന്നത് 117-ലായതിനാൽ, ഇത്തരം സംഭാഷണങ്ങളുടെ അച്ചടിച്ച പരമ്പരയിൽ പെട്ട ഒന്നാണിതെന്ന് കരുതുന്നു. ആദ്ധ്യാത്മിക വിഷയങ്ങൾ ചോദ്യോത്തര രൂപത്തിൽ ചേർത്തിരിക്കുന്നു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശ്രീ ശാരദാനന്ദ സ്വാമികളുടെ ആദ്ധ്യാത്മിക സംഭാഷണങ്ങൾ
  • വർഷം: n.a.
  • താളുകളുടെ എണ്ണം: 40
  • അച്ചടി: Sanatanadharmam Achukoodam, Perumanoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – പുസ്തകപ്പട്ടിക – ശ്രീചിത്തിരതിരുനാൾ ഗ്രന്ഥശാല

തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാൾ ഗ്രന്ഥശാലയുടെ 1953 ൽ പുറത്തിറക്കിയ പുസ്തകപ്പട്ടികയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Pustakappattika

ടി ഗ്രന്ഥശാലയിൽ 1952 ഡിസംബർ 31 വരെ ശേഖരിച്ച പുസ്തകങ്ങളുടെ കാറ്റലോഗ് ആണ് ഈ പുസ്തകം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1953 – പുസ്തകപ്പട്ടിക – ശ്രീചിത്തിരതിരുനാൾ ഗ്രന്ഥശാല
  • വർഷം: 1953
  • താളുകളുടെ എണ്ണം: 240
  • അച്ചടി: The Reddiar Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1891 – വരാഹാവതാരം ആട്ടക്കഥ – ദാമൊദരൻ കർത്താവ്

1891-ൽ അച്ചടിച്ച വരാഹാവതാരം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Varahavataram Attakadha

ദാമൊദരൻ കർത്താവ് രചിച്ച ആട്ടക്കഥയാണിത്. വിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ഒന്നായ വരാഹ രൂപമാണ് ഇതിലെ ഇതിവൃത്തം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വരാഹാവതാരം ആട്ടക്കഥ
  • പ്രസിദ്ധീകരണ വർഷം: 1891
  • അച്ചടി: Keralodayam Achukoodam, Trivandrum
  • താളുകളുടെ എണ്ണം: 42
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രാവണ ഉൽഭവം – ഓട്ടംതുള്ളപ്പാട്ട്

രാവണ ഉൽഭവം എന്ന ഓട്ടംതുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  അച്ചടി വർഷവും പ്രസ്സിൻ്റെ വിവരവും ലഭ്യമല്ല.

Ravana Ulbhavam

രാമായണത്തിൽ നിന്നുള്ള രാവണോൽഭവ കഥയാണ് ഈ തുള്ളൽ പാട്ടിൻ്റെ ഇതിവൃത്തം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രാവണ ഉൽഭവം – ഓട്ടംതുള്ളപ്പാട്ട്
  • പ്രസിദ്ധീകരണ വർഷം: n.a.
  • അച്ചടി: n.a.
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1896 – സീതാദുഃഖം കിളിപ്പാട്ട്

1896-ൽ അച്ചടിച്ച സീതാദുഃഖം എന്ന കിളിപ്പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Sita Dukham

രാമൻ്റെ ചിത്രം സീത വരയ്ക്കുന്നതും, രാമൻ അത് കാണുമ്പോൾ കോപിക്കുന്നതുമായ ഇതിവൃത്തം രാമായണത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സീതാദുഃഖം കിളിപ്പാട്ട്
  • പ്രസിദ്ധീകരണ വർഷം: 1896
  • അച്ചടി: Sreemoolaraja Vaijayanthi Company Achukoodam, Thiruvananthapuram
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1886 – രുഗ്മിണീ സ്വയംബരം ആട്ടക്കഥ

1886-ൽ അച്ചടിച്ച രുഗ്മിണീ സ്വയംബരം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Rugminee Swayambaram Attakadha

കൃഷ്ണനും രുഗ്മിണിയുമായി ബന്ധപ്പെട്ട മഹാഭാരതത്തിലെ ഉപകഥകൾ ആസ്പദമാക്കി തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ പതിനെട്ടാം നൂറ്റാണ്ടിൽ സംസ്കൃത നാടകമായും പിന്നീട് ആട്ടക്കഥയായും രചിച്ചതാണ് ഈ കൃതി.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  രുഗ്മിണീ സ്വയംബരം ആട്ടക്കഥ
  • പ്രസിദ്ധീകരണ വർഷം: 1886
  • അച്ചടി: Keralavilasam Achukoodam, Trivandrum
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1871 – സീതാസ്വയംബരം കഥ

1871-ൽ അച്ചടിച്ച സീതാസ്വയംബരം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ദേവജി ഭീമജിയുടെ കേരളമിത്രം അച്ചുകൂടത്തിലാണ് ഇത് അച്ചടിച്ചിട്ടുള്ളത്.

Seethasvayambaram Kadha

രാമായണം അടിസ്ഥാനമാക്കി കൊട്ടാരക്കര തമ്പുരാൻ രചിച്ച ആട്ടക്കഥയുടെ രണ്ടാം ഭാഗമായാണ് സീതാസ്വയംവരം അറിയപ്പെടുന്നത്. സീതാ-രാമ കല്യാണമാണ് ഇതിവൃത്തം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സീതാസ്വയംബരം കഥ 
  • പ്രസിദ്ധീകരണ വർഷം: 1871
  • അച്ചടി: Keralamithram Press, Kochi
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി