1913 - അഭിനയഗാനമാലിക ഒന്നാംഭാഗം- കെ. സി. കേശവപിള്ള

Item

Title
1913 - അഭിനയഗാനമാലിക ഒന്നാംഭാഗം- കെ. സി. കേശവപിള്ള
Date published
1913
Number of pages
42
Alternative Title
1913 - Abhinayaganamalika - Onnam Bhagam - K.C.Keshavapilla
Language
Date digitized
Blog post link
Abstract
കോട്ടയ്ക്കകം പെൺ പള്ളിക്കൂടത്തിലെ സമ്മാനദാനാവസരങ്ങളിൽ ചെറിയ കുട്ടികൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി ഭാരവാഹികളുടെ ആവശ്യപ്രകാരം അപ്പഴപ്പോൾ എഴുതിക്കൊടുത്തിട്ടുള്ള ഏതാനും അഭിനയഗാനങ്ങളാണ് ഈ ചെറിയ പുസ്തകത്തിലെ ഉള്ളടക്കം. പുസ്തകപാരായണം കൊണ്ടു മാത്രം കുട്ടികൾക്ക് അറിവുണ്ടാകയില്ല. കർമ്മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങളേയും വ്യാപരിപ്പിച്ചു ക്രമപ്പെടുത്തുന്നതിൽ നിന്നാണ് അവർക്ക് അറിവു സിദ്ധിക്കുന്നത്. അതുകൊണ്ടാണ് നവീന വിദ്യാഭ്യാസ സമ്പ്രദായത്തിൽ ‘കിണ്ടർഗാർട്ടൻ ‘, ‘ഡ്രിൽ’,”ഡ്രായിങ് ‘, ‘മനുവെൽട്രയിനിംഗ് ‘ മുതലായവ ഏർപ്പെടുത്തപ്പെട്ടിരിക്കുന്നത്. നവീനരീതിയിലുള്ള വിദ്യാഭ്യാസത്തിനു ഗാനത്തോടുകൂടിയ അഭിനയം പ്രയോജനമുള്ളതാണ് എന്ന് കണ്ടിട്ടാണ് മലയാളത്തിൽ ഇത്തരത്തിൽ ഒരു ഗ്രന്ഥം വളരെ ലളിതമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നും നാലും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാത്ഥിനികൾക്കു് ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത്. ഈപുസ്തകത്തിൻ്റെ പ്രസാധകൻ മിസ്റ്റർ മണക്കാട്ട് പി. നാരായണപിള്ളയാണ്.