1944 – മഹാകവി വി. സി. ബാലകൃഷ്ണപണിക്കർ – കുന്നത്തു ജനാർദ്ദനമേനോൻ

1944 ൽ  Malayalam Men of Letters  – കേരള ഭാഷാപ്രണയികൾ എന്ന ഗ്രന്ഥ സമുച്ചയത്തിലെ കുന്നത്തു ജനാർദ്ദനമേനോൻ രചിച്ച മഹാകവി                  വി.സി.ബാലകൃഷ്ണപണിക്കർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി ഹിന്ദുസ്ഥാൻ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ കൃതി മഹാകവി വി. സി. ബാലകൃഷ്ണപണിക്കരുടെ ജീവചരിത്രമാണ്. കരുണരസപ്രധാനമായ വിലാപം, ആത്മചിന്താപരമായ വിശ്വരൂപം എന്നീ രണ്ടു ഖണ്ഡകാവ്യങ്ങൾ രചിച്ച് പ്രശസ്തനായ അദ്ദേഹത്തിൻ്റെ ഉറ്റ സുഹൃത്തും, കവിയുമൊത്ത് അനേകം യാത്രകൾ ചെയ്തയാളുമാണ് രചയിതാവായ കുന്നത്തു ജനാർദ്ദനമേനോൻ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1944 - മഹാകവി വി. സി. ബാലകൃഷ്ണപണിക്കർ - കുന്നത്തു ജനാർദ്ദനമേനോൻ
1944 – മഹാകവി വി. സി. ബാലകൃഷ്ണപണിക്കർ – കുന്നത്തു ജനാർദ്ദനമേനോൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മഹാകവി വി. സി. ബാലകൃഷ്ണപണിക്കർ 
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 156
  • അച്ചടി: Hindustan Publishing House, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ജാതി സംവരണം സാഹിത്യത്തിലുമോ – സി. കെ. മൂസ്സത്

ജനയുഗം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ
ജാതി സംവരണം സാഹിത്യത്തിലുമോ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്

ജനയുഗം വാരികയിൽ സി. അച്ചുതമേനോൻ എഴുതിയ ജാതിക്കെതിരായ സമരം സാഹിത്യത്തിലും എന്ന സുദീർഘമായ ലേഖനത്തിനുള്ള പ്രതികരണമായി സി. കെ. മൂസ്സത് എഴുതിയ പ്രതികരണമാണിത്. പുരോഗമനത്തിനു തടസ്സം നിൽക്കുന്നത് നമ്പൂതിരിയും തമ്പുരാനുമാണെന്ന് ജാതി ചൂണ്ടി സൂചിപ്പിച്ചിരിക്കുന്നതിനെ ലേഖകൻ അപലപിക്കുന്നു. ഭാഷക്ക് മുതൽക്കൂട്ടുണ്ടാക്കിയ പുണ്യശ്ലോകന്മാരെ പഴിക്കരുതെന്നും കൂട്ടിച്ചേർക്കുന്നുണ്ട്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ജാതി സംവരണം സാഹിത്യത്തിലുമോ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ജാതി സംവരണം സാഹിത്യത്തിലുമോ
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും – സി. കെ. മൂസ്സത്

വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗോകർണ്ണം മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളെ സ്പർശിച്ചുകൊണ്ട് തളിപ്പറമ്പ് രാമനെഴുത്തച്ഛൻ രചിച്ച ഭൃംഗസന്ദേശം 1894ൽ കവനകൗമുദിയിൽ ആണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഒരു മാസം കഴിഞ്ഞ് ഭാഷാപോഷിണിയിലാണ് മയൂരസന്ദേശത്തിലെ ആദ്യ ശ്ലോകങ്ങൾ അച്ചടിച്ചു വന്നത്. ആധുനിക മലയാള സന്ദേശ കാവ്യങ്ങളിൽ പ്രഥമ ഗണനീയമെന്നു കരുതുന്ന കേരളവർമ്മ വലിയകോയി തമ്പുരാൻ്റെ മയൂര സന്ദേശത്തിനു മുൻപ് പ്രസിദ്ധീകൃതമായ സന്ദേശകാവ്യം എന്ന നിലയിൽ വിവാദ കൃതിയായ ഭൃംഗസന്ദേശം പ്രാധാന്യമർഹിക്കുന്നു. കൃതിയിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് പ്രദേശങ്ങളുടെ ദൃശ്യദർശന രംഗങ്ങളെ എങ്ങിനെയാണ് കാവ്യാത്മകമായി കവിതയിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് എന്ന് ലേഖനം വിശദമാക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും - സി. കെ. മൂസ്സത്
ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 7
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ എട്ട് ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1932 ൽ ഇറങ്ങിയ എട്ട് ലക്കങ്ങളുടെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു. നവംബർ ലക്കത്തിലെ 147 മുതൽ 150 വരെയുള്ള പേജുകൾ നഷ്തപ്പെട്ടിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1932 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ എട്ട് ലക്കങ്ങൾ
1932 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ എട്ട് ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ എട്ട് രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ജനുവരി – പുസ്തകം 04 ലക്കം 07
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഫെബ്രുവരി – പുസ്തകം 04 ലക്കം 08
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – മാർച്ച് –  പുസ്തകം 04 ലക്കം 09
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – ഏപ്രിൽ – പുസ്തകം 04 ലക്കം10
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – മേയ് – പുസ്തകം 04 ലക്കം11
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – സെപ്തംബർ – പുസ്തകം 05 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 34
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 7

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഒക്ടോബർ –  പുസ്തകം 05 ലക്കം 04
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 34
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 8

  • പേര്:  1935 – നവംബർ – വേദപ്രചാരമദ്ധ്യസ്ഥൻ – പുസ്തകം 05 ലക്കം 05 
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 30
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – ആര്യഭട്ടൻ്റെ സന്ദേശം – സി. കെ. മൂസ്സത്

1975 ഏപ്രിൽ 19 ന് വിജയപ്രദമായി വിക്ഷേപിച്ച ആര്യഭട്ട സ്പേസ് സാറ്റലൈറ്റിനെ കുറിച്ച് സി. കെ. മൂസ്സത് കുങ്കുമം ആനുകാലികത്തിൻ്റെ ജൂൺ ലക്കത്തിൽ എഴുതിയ ആര്യഭട്ടൻ്റെ സന്ദേശം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഉപഗ്രഹത്തിൻ്റെ ശാസ്ത്ര സാങ്കേതിക വിവരങ്ങൾ, ബഹിരാകാശ ഗവേഷണത്തിൻ്റെ നേട്ടങ്ങൾ, ഭൂഗർഭ വിഭവ പര്യവേഷണം, സമുദ്രോല്പന്ന നിരീക്ഷണം, വാർത്താവിതരണ സൗകര്യം എന്നീ മേഖലകളിലെ സാധ്യതകൾ എന്നിവ വിശദീകരിക്കുന്ന ലേഖനം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1977 - ആര്യഭട്ടൻ്റെ സന്ദേശം - സി. കെ. മൂസ്സത്
1977 – ആര്യഭട്ടൻ്റെ സന്ദേശം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആര്യഭട്ടൻ്റെ സന്ദേശം 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 6
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം

1964 ൽ പ്രസിദ്ധീകരിച്ച എറണാകുളം അതിരൂപതയുടെയും, ഇടവകകളുടെയും, സ്ഥാപനങ്ങളുടെയും നടത്തിപ്പിനാവശ്യമായ നിയമങ്ങളുടെയും, നടപടിക്രമങ്ങളുടെയും സമാഹാരമായ
എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബ.വികാരിമാരും, ഇടവകവൈദികരും, സന്യാസസഭകളുടെയും സ്ഥാപനങ്ങളുടെയും അധിപന്മാരും അതിരൂപതയുടെ ഭരണഘടനയെന്നു വിശേഷിപ്പിക്കപ്പെട്ട ഈ നിയമസംഗ്രഹത്തിലെ നിയമങ്ങളും, നടപടിക്രമങ്ങളും വായിച്ച് പഠിച്ചിരിക്കുകയും 1964 ആഗസ്റ്റ് മാസം ഒന്നാം തിയതി മുതൽ അവ അയഥാവിധി പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന് എറണാകുളം മെത്രാപ്പൊലീത്താ ആമുഖമായി അനുശാസിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

 1964 - എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം
1964 – എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 200
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – ജി യുടെ കാവ്യപ്രപഞ്ചം – സി. കെ. മൂസ്സത്

1978 സെപ്തംബർ ഒക്ടോബർ ലക്കത്തിലെ വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ജി യുടെ കാവ്യപ്രപഞ്ചം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ജ്ഞാനപീഠജേതാവായ കവി ജി. ശങ്കരക്കുറുപ്പിൻ്റെ കാവ്യപ്രപഞ്ചത്തിലേക്കുള്ള എത്തിനോട്ടമാണ് ലേഖനവിഷയം. കവിയുടെ ബാല്യകാലജീവിതം, കാവ്യരചനയിൽ മറ്റുകവികൾ ചെലുത്തിയ സ്വാധീനം, കവിതകളുടെ ഹ്രസ്വനിരൂപണങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ജ്ഞാനപീഠവും, പത്മഭൂഷൺ ബഹുമതിയും, പാർലമെൻ്റ് അംഗത്വവും കാരണം അഖിലേന്ത്യാ തലത്തിൽ അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങൾ കേരളത്തിൽ നിന്നു ലഭിച്ചിരുന്നില്ല എന്ന കാര്യവും ലേഖനത്തിൽ പരാമർശിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1978 - ജി യുടെ കാവ്യപ്രപഞ്ചം - സി. കെ. മൂസ്സത്

1978 – ജി യുടെ കാവ്യപ്രപഞ്ചം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ജി യുടെ കാവ്യപ്രപഞ്ചം
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 7
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – ദിവ്യസാഹിത്യ പ്രവേശം – അരുവിത്തുറ വി. ഡി. തോമ്മാക്കത്തനാർ

1929ൽ പ്രസിദ്ധീകരിച്ച അരുവിത്തുര വി. ഡി. തോമ്മാക്കത്തനാർ രചിച്ച ദിവ്യസാഹിത്യപ്രവേശം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ക്രിസ്തുമതം ആധാരമായ നിയമ പുസ്തകങ്ങളെ പ്രാചീനമെന്നും നവീനമെന്നും രണ്ടായി തിരിക്കാം. യഹൂദമതാചാരങ്ങളെ കുറിച്ചു വർണ്ണിക്കുന്നവ പ്രാചീനവും, യഹൂദമതത്തെ ക്രിസ്തുമതത്തിലേക്ക് കടത്തിവിടുന്നതിനായി ജനിച്ച ദൈവപുത്രൻ്റെയും ശിഷ്യന്മാരുടെയും പ്രസംഗങ്ങളെ കുറിച്ചുള്ളവ നവീനവുമാണ്. രണ്ടു വിഭാഗത്തിലും പെടുന്ന പുസ്തങ്ങളെ പറ്റി സാമാന്യ അറിവു പകർന്നുകൊടുക്കുവാൻ എഴുതപ്പെട്ട പുസ്തകമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

 1929 - ദിവ്യസാഹിത്യ പ്രവേശം - അരുവിത്തുറ വി. ഡി. തോമ്മാക്കത്തനാർ
1929 – ദിവ്യസാഹിത്യ പ്രവേശം – അരുവിത്തുറ വി. ഡി. തോമ്മാക്കത്തനാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദിവ്യസാഹിത്യ പ്രവേശം
  • രചന: അരുവിത്തുറ വി. ഡി. തോമ്മാക്കത്തനാർ
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 172
  • അച്ചടി: St. Josephs Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – ആചാര്യ വിനോബഭാവെ – സി. കെ. മൂസ്സത്

1976 സെപ്തംബർ മാസത്തിലെ കേരള കൗമുദി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ആചാര്യ വിനോബഭാവെ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യമായി നാമനിർദ്ദേശം നൽകിയത് വിനോബ ഭാവെയുടെ പേരും അതിനു ശേഷം ജവഹർലാൽ നെഹ്രുവിൻ്റെയും സർദാർ വല്ലഭായ് പട്ടേലിൻ്റെയും ആയിരുന്നു. ആചാര്യ വിനോബഭാവെ ജയന്തി ആചരിച്ച വേളയിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1976 – ആചാര്യ വിനോബഭാവെ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആചാര്യ വിനോബഭാവെ
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 1
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് – സി എഫ്. ആൻഡ്രൂസ്

മത നേതാവും, സാമൂഹിക പരിഷ്കർത്താവും, മഹാത്മാഗാന്ധിയുടെ അടുത്ത അനുയായികളിൽ ഒരാളുമായ സി.എഫ്. ആൻഡ്രൂസ് (1871–1940) 1952 ൽ പ്രസിദ്ധീകരിച്ച What I owe to Christ എന്ന ഗ്രന്ഥത്തിൻ്റെ പരിഭാഷയായ എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആത്മീയശക്തിയിലുള്ള ദൃഢ വിശ്വാസത്തോടും അസാധാരണമായ അനുഭവജ്ഞാനത്തോടും ജീവിതം നയിച്ച ഗ്രന്ഥകാരൻ്റെ ആത്മകഥാപരമായ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണ് ഇത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1952 - എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് - സി എഫ്. ആൻഡ്രൂസ്
1952 – എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് – സി എഫ്. ആൻഡ്രൂസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് 
  • രചന: സി. എഫ്. ആൻഡ്രൂസ്
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 272
  • അച്ചടി: Literature Press, Thiruvalla
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി