1944 ൽ തൃശൂർ രൂപതയിലെ മെത്രാനായി അഭിഷിക്തനായ ആലപ്പാട്ട് ഗീവർഗ്ഗീസ് മെത്രാനച്ചൻ്റെ മെത്രാഭിഷേകവേളയിൽ പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. മെത്രാനച്ചൻ്റെ സംക്ഷിപ്തജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
പാലക്കാട് ജില്ലയിലെ ചന്ദ്രനഗർ ഭാരത് മാതാ ഹൈ സ്കൂളിൻ്റെ 2001 ൽ ഇറങ്ങിയ സ്മരണികയായ Bharathmatha – Dawn – Souvenir ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
2001 – Bharath Matha – Dawn – Souvenir
പത്രാധിപകുറിപ്പ്, പത്രാധിപസമിതി വിവരങ്ങൾ, സ്കൂളിലെ പ്രധാന ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ വിവരങ്ങൾ, അധ്യാപകർ, അനധ്യാപകർ, വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ എന്നിവരുടെ ഗ്രൂപ്പ് ഫോട്ടോകൾ, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെഴുതിയിട്ടുള്ള വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം.
2010 ൽ പ്രസിദ്ധീകരിച്ച Episcopal Ordination – George Njaralakatt Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
2010- Episcopal Ordination – George Njaralakatt Souvenir
മാണ്ഡ്യ രൂപതയുടെ ഉദ്ഘാടനത്തോടും അതിൻ്റെ ആദ്യത്തെ ബിഷപ്പായി ജോർജ്ജ് ഞറളക്കാട് അഭിഷിക്തനായതിൻ്റെയും അനുബന്ധമായി പുറത്തിറക്കിയതാണ് ഈ സ്മരണിക. മറ്റു ബിഷപ്പുമാരുടെയും സഭാ നേതാക്കന്മാരുടെയും ആശംസകൾ, സി.എം.ഐ സ്ഥാപനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും, പ്രോഗ്രാം കമ്മറ്റിയുടെ വിശദാംശങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവയാണ് ഉള്ളടക്കം.
2024 ൽ Munnar GHS/GVHHS Old Students Association പ്രസിദ്ധീകരിച്ച Centennial Souvenir – 100 Years of Munnar Flood എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
2024 – Centennial Souvenir – 100 Years of Munnar Flood
ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു 1924 ലെ വെള്ളപ്പൊക്കം. കൊല്ലവർഷം1099ൽ നടന്നതുകൊണ്ട് 99 ലെ വെള്ളപ്പൊക്കം എന്ന പേരിലാണ് ഈ സംഭവം പരക്കെ അറിയപ്പെടുന്നത്. ഈ ദുരന്തത്തിൻ്റെ നൂറാം വാർഷികത്തിൽ പ്രസിദ്ധപ്പെടുത്തിയ സ്മരണികയാണിത്. കുണ്ടളവാലി എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ തീവണ്ടി സർവ്വീസ് ഈ ദുരന്തത്തോടെ തുടച്ചുനീക്കപ്പെട്ടു. ഈ ദുരന്തത്തിൻ്റെ പ്രധാന വിവരങ്ങളും ഓർമ്മകളുമാണ്ട് സ്മരണികയിലെ ഉള്ളടക്കം. 1924 മുതൽ 2024 വരെയുള്ള കാലയളവിൽ മൂന്നാറിനുണ്ടായ നേട്ടങ്ങളും, കഷ്ടങ്ങളും അടയാളപ്പെടുത്തുന്ന ഒരു സ്മരണിക കൂടിയാണിത്. ഗതാഗതം, ഉത്പാദനം, കച്ചവടം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിൽ മൂന്നാറിലുണ്ടായ പുരോഗതികൾ സ്മരണികയിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
1920 ൽ പ്രസിദ്ധീകരിച്ച കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ – സിൽവർ ജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1920 – കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ – സിൽവർ ജൂബിലി സ്മരണിക
സാത്വികനായ വൈദികൻ, ഭാഷാഭിമാനിയായ പത്രപ്രവർത്തകൻ, പൊതുഗുണകാംക്ഷിയായ പ്രസാധകൻ, ശിഷ്യവൽസലനായ ആചാര്യൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായ കളപ്പുരക്കൽ അന്ത്രയോസ് കത്തനാരുടെ ഗുരുപ്പട്ടാഭിഷേകത്തിൻ്റെയും മൽപ്പാൻ പദാരോഹണത്തിൻ്റെയും രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്.
അദ്ദേഹത്തിൻ്റെ സംക്ഷിപ്ത ജീവ ചരിത്രം, ജൂബിലി ആഘോഷത്തിൻ്റെ വിശദ വിവരങ്ങൾ, മംഗള ശ്ലോകങ്ങൾ, ആഘോഷപരിപാടികളുടെ വിവരങ്ങൾ, പോപ്പ് ബനഡിക്റ്റ് പതിനഞ്ചാമൻ്റെ ഓട്ടോഗ്രാഫ്, സഭാ മേലധ്യക്ഷന്മാരുടെ സന്ദേശങ്ങൾ, മാത്യു ചെന്നാട്ട് എഴുതിയ മൽപ്പാൻ ചരിതം തുള്ളൽ പാട്ട് എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.
1975ൽ പാലാ രൂപത പ്രസിദ്ധീകരിച്ച Silver Jubilee Souvenir Palai Diocese എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1975 – Silver Jubilee Souvenir Palai Diocese
പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സഹോദരൻ സെബാസ്റ്റ്യൻ വയലിലിൻ്റെ മെത്രാൻ പദപ്രാപ്തിയുടെയും പാലാ രൂപതാ സ്ഥാപനത്തിൻ്റെയും രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. അന്നത്തെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, സഭാ മേലദ്ധ്യക്ഷന്മാർ എന്നിവരുടെ ആശംസകൾ, രൂപതാസ്ഥാപനത്തിൻ്റെ ചരിത്രം, അഭിവന്ദ്യ പിതാവിനുള്ള ആശംസകൾ, രൂപതയിലെ വിവിധ സന്യാസസഭകളെ കുറിച്ചുള്ള വിശദാംശങ്ങൾ, രൂപതയിലെ പുരാതന ദേവാലയങ്ങൾ, 1950 മുതൽ 1975 വരെയുള്ള കാലയളവിൽ സഭയിൽ നടന്ന പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളുന്ന ഡയറിക്കുറിപ്പുകൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.
1934 ൽ പ്രസിദ്ധീകരിച്ച മയ്യനാട്ട് എ ജോൺ രചിച്ച അന്തോനി പാദുവാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1934 – അന്തോനി പാദുവാ – മയ്യനാട്ട് എ ജോൺ
മഹാത്മാക്കൾ എന്ന് ജീവചരിത്രപരമ്പരയിലെ ഒന്നാമത്തെ പുസ്തകമാണ് അന്തോനി പാദുവാ. ഒരു അദ്ഭുത പ്രവർത്തകനായി അറിയപ്പെടുന്ന സെൻ്റ് ആൻ്റണിയുടെ ജീവചരിത്രം ആണ് ഈ പുസ്തകം. അനേകം ഇംഗ്ലീഷ് ഗ്രന്ഥങ്ങളെ ആസ്പദമാക്കി രചിച്ചിട്ടുള്ള അദ്ദേഹത്തെ പറ്റിയുള്ള തെറ്റിധാരണകളും, അന്ധ വിശ്വാസങ്ങളും നീക്കി ശരിയായ അറിവ് പ്രദാനം ചെയ്യുന്ന പുസ്തകമാണിത്.
1965 ൽ പുന:പ്രസിദ്ധീകരിച്ച ജോർജ്ജ് മാത്തൻ രചിച്ച സത്യവാദഖേടം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1965 – സത്യവാദഖേടം – ജോർജ്ജ് മാത്തൻ
മലയാള ഭാഷാ ഗദ്യ സാഹിത്യത്തിന് അതുല്യ സംഭാവനകൾ നൽകിയ പണ്ഡിതനായിരുന്നു ജോർജ്ജ് മാത്തൻ. അദ്ദേഹം ഇംഗ്ലീഷ്, എബ്രായ സുറിയാനി, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും മലയാള ഭാഷാഗദ്യത്തെ സമ്പന്നമാക്കുകയും ചെയ്തു.
1863 ൽ ജോർജ്ജ് മാത്തൻ രചിച്ച സത്യസന്ധതയെപ്പറ്റിയുള്ള ഒരു പ്രബന്ധമാണ് സത്യവാദഖേടം. മാതാപിതാക്കള്‍ മക്കളെ ചെറുപ്പം മുതല്‍ സത്യം സംസാരിച്ചു ശീലിപ്പിക്കേണ്ട ആവശ്യത്തെക്കുറിച്ചുള്ള പ്രതിപാദനമാണ് പുസ്തകത്തിൻ്റെ വിഷയം. സത്യവാദഖേടം, സത്യം എന്നീ പ്രകരണങ്ങൾ ഒന്നിച്ച് ചേർന്നുള്ള ഗ്രന്ഥം ക്രിസ്ത്യൻ ലിറ്ററേച്ചർ സൊസൈറ്റി സത്യത്തെ കുറിച്ചുള്ള പ്രകരണങ്ങൾ എന്ന പേരിൽ 1894 ൽ കോട്ടയം സി. എം. എസ് പ്രസ്സിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്നു. അതേരൂപത്തിൽ അന്നത്തെ അച്ചടിയിൽ ഉണ്ടായിരുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ കൃതി ഇപ്പോൾ വിദ്യാർത്ഥിമിത്രം പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിലെ രണ്ടാമത്തെ ഭാഗമായ “സത്യം” എന്ന പേരിലുള്ള പ്രകരണം കോശി ആർച്ച് ഡീക്കനാൽ രചിക്കപ്പെട്ടതാണ്.
Through this post we are releasing the scan of St. Joseph’s Training College Magazine Vol. 1 released in the year 1958
1958- St. Joseph’s Training College Magazine Vol. 1
St Joseph’s Training College, Mannanam was started in the year 1957 as a Christian minority institution to train teachers for secondary schools. The college authority has tried to develop a value mindset in the minds of the people so that the marginalized are not deprived of their rights. The Josephine community tries to develop the liberal values for which Jesus Christ stood. It is a nurturing ground for the professional and skilled development of teacher-trainees that works through pursuit of excellence in the right area with proper vision.
The contents of the magazine are Editorial, A report on the starting up of the college, various educational articles written by the teachers and students and photos of various activities took place in the academic year.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
Name: St. Joseph’s Training College Magazine Vol. 1