1954 ൽ പ്രസിദ്ധീകരിച്ച, തോമസ് ഇഞ്ചക്കലോടി രചിച്ച കേരളത്തിലേ ക്രൈസ്തവ സഭകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – കേരളത്തിലേ ക്രൈസ്തവ സഭകൾ – തോമസ് ഇഞ്ചക്കലോടി
കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ചരിത്രം, ആചാരങ്ങൾ, വിശ്വാസപരമ്പരകൾ എന്നിവ വിശകലനം ചെയ്യുന്ന ഒന്നാണ് ഈ കൃതി. കേരളത്തിലെ ക്രൈസ്തവ സഭകളെ സമഗ്രമായി പരിചയപ്പെടുത്തുന്ന ആദ്യകാല ഗ്രന്ഥങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. മതചരിത്രവും സാമൂഹ്യചരിത്രവും പഠിക്കുന്നവർക്ക് ഇതൊരു വിലപ്പെട്ട അടിസ്ഥാനഗ്രന്ഥമാണ്. കേരളത്തിൽ ക്രിസ്തുമതത്തിന്റെ ആദിമപ്രവേശവും തുടർച്ചയായ വികാസവും, കേരളത്തിലെ പ്രധാന ക്രൈസ്തവ സഭകൾ — സിറിയൻ, റോമൻ കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, മാർത്തോമാ, ജേക്കബൈറ്റ്, പന്തക്കോസ്ത് മുതലായ വിഭാഗങ്ങളുടെ രൂപീകരണവും വളർച്ചയും. സഭകളിൽ ഉണ്ടായ വിഭജനങ്ങളുടെ കാരണങ്ങൾ, മതാചാരങ്ങൾ, സാമൂഹികവും സാംസ്കാരികവും ആയ പങ്ക് എന്നീ കാര്യങ്ങൾ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
1967 ൽ പ്രസിദ്ധീകരിച്ച, കെ.ജി. മശ്രുവാല രചിച്ച് കെ.എസ്. നാരായനപിള്ള പരിഭാഷപ്പെടുത്തിയ ഗാന്ധിയും മാർക്സും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1967 – ഗാന്ധിയും മാർക്സും – കെ.ജി. മശ്രുവാല
ഗാന്ധിയും മാർക്സും തമ്മിലുള്ള ദർശനവ്യത്യാസങ്ങളും സാമ്യങ്ങളും ചർച്ച ചെയ്യുന്ന കൃതിയാണിത്. ഇന്ത്യൻ സാമൂഹിക-സാമ്പത്തിക സാഹചര്യത്തിൽ മാർക്സിസത്തെ ഗാന്ധിയൻ കണ്ണിലൂടെ വായിക്കുന്ന ആദ്യകാല ശ്രമങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ സാമൂഹ്യപരിഷ്‌കരണങ്ങളും രാഷ്ട്രീയ ചിന്തകളും മനസ്സിലാക്കാൻ ഏറെ പ്രാധാന്യമുള്ള ഗ്രന്ഥമാണ് ഈ പുസ്തകം.
Through this post, we are releasing the digital scan of The Religious In India published in the year 1986.
1986 – The Religious In India
This book is primarily intended as reference material for vocational purposes as well as for information in general on the religious congregations of India. Vocation promotors, Youth Councilors, Parish Priests, Priests, and Sisters in general will find the book as a reference material.
This book is a document of information on religious congregations in India and the material provides ever to the origin, development, nature, apostolate, present status and strength of each religious community in the country. The book has become a way of voice of the missionary Church in India that gives expression to the deep seated aspirations to bring Christ to the millions in the country and bear witness to Him through a life of total commitment.
Three categories of congregations find place in the book. ie, with entries in English, with entries in Malayalam and with addresses only.
2008–ൽ ബാംഗളൂർ ധർമ്മാരാം കോളേജ് രണ്ടാം വർഷ ധനതത്വശാസ്ത്ര വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച സ്പന്ദനം – ധർമ്മാരാം കോളേജ് സ്മരണിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
2008 – സ്പന്ദനം – ധർമ്മാരാം കോളേജ് സ്മരണിക
വൈദികരുടെ സന്ദേശങ്ങൾ,വിദ്യാർത്ഥികളുടെ സാഹിത്യ രചനകൾ ആണ് സ്മരണികയിലെ ഉള്ളടക്കം
1968-ൽ പ്രസിദ്ധീകരിച്ച, മെത്രാഭിഷേകകർമ്മം – സീറോ മലബാർ റീത്ത് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1968 – മെത്രാഭിഷേകകർമ്മം – സീറോ മലബാർ റീത്ത്
സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ തയ്യാറാക്കി പ്രസിദ്ധീകരിച്ച, സഭയിലെ മെത്രാന്മാരുടെ അഭിഷേക ചടങ്ങ് വിശദമായി നിർദ്ദേശിക്കുന്ന ആധുനികീകരിച്ച ഔദ്യോഗിക കർമ്മപുസ്തകം ആണ് ഇത്.
1952 ൽ University of Travancore പ്രസിദ്ധീകരിച്ച, Terms in Zoology – Malayalam എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1952 – Terms in Zoology – Malayalam
ട്രാവൻകൂർ യൂണിവേഴ്സിറ്റി ഡിപാർട്മെൻ്റ് ഓഫ് പബ്ലിക്കേഷൻസ് ഗ്ലോസ്സറി സീരീസിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ ആറാമത്തെ പുസ്തകമാണിത്. ജന്തുശാസ്ത്രത്തിലെ ഇംഗ്ലീഷ് പദങ്ങളുടെ മലയാള പദങ്ങൾ കണ്ടെത്തി സാങ്കേതികപദനിർമ്മാണക്കമ്മിറ്റി തയ്യാറാക്കിയ സാങ്കേതികപദകോശമാണിത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1925ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മാളു അമ്മ രചിച്ച ഒരു തീർത്ഥയാത്ര എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1925 – ഒരു തീർത്ഥയാത്ര – തരവത്ത് അമ്മാളു അമ്മ
മലയാളത്തിലെ ആദ്യകാല വനിതാ സാഹിത്യകാരികളിൽ ഒരാളായ തരവത്ത് അമ്മാളു അമ്മ 1925-ൽ പ്രസിദ്ധീകരിച്ച യാത്രാവിവരണമാണ് ഒരു തീർത്ഥയാത്ര. ഭാരതത്തിലെ തീർത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള അവരുടെ യാത്രയെ അടിസ്ഥാനമാക്കിയുള്ള ആത്മകഥാത്മക അനുഭവവിവരണകൃതിയാണിത്. എഴുത്തുകാരിയുടെ നേരിട്ടുള്ള അനുഭവങ്ങളും തീർത്ഥാടനത്തിനിടെയുള്ള സ്ഥലവിവരണങ്ങളും, യാത്രയ്ക്കിടയിൽ കണ്ട മതാചാരങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, സമൂഹത്തിലെ വിശ്വാസങ്ങൾ എന്നിവയെപ്പറ്റിയുള്ള വിമർശനാത്മകമായ നിരീക്ഷണങ്ങളുമാണ് ഉള്ളടക്കം. സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നുള്ള ആദ്യകാല മലയാള യാത്രാവിവരണങ്ങളിൽ ഒന്നാണിത്. സാധാരണ തീർത്ഥാടനത്തിന്റെ കുറിപ്പ് എന്നതിലുപരി സാമൂഹിക-സാംസ്കാരിക ജീവിതത്തെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന സ്ത്രീയാത്രാവിവരണത്തിന്റെ പ്രാരംഭ മാതൃക കൂടിയാണ് ഈ പുസ്തകം.
1937– ൽ വർഗ്ഗീസ് തലക്കെട്ടി പ്രസിദ്ധീകരിച്ച, പ്രബന്ധമാലിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1937 – പ്രബന്ധമാലിക
വിദ്യാഭ്യാസവും സാഹിത്യവും അഭിവൃദ്ധിപ്പെടുത്താൻ വിദ്യാർത്ഥികൾക്കും വായനക്കാർക്കും ഉപകാരപ്പെടുന്ന വിധത്തിൽ പ്രശസ്ത സാഹിത്യകാരന്മാർ വിവിധ വിഷയങ്ങളിൽ എഴുതിയ മലയാള പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി. പാഠ്യ വിഷയം പഠിക്കുവാനുള്ള വഴി എളുപ്പമാക്കുക, വിദ്യാർത്ഥികളുടെ നിരീക്ഷണശക്തിയും അനുകരണശക്തിയും വികസിപ്പിക്കുക, കാവ്യരസാസ്വാദനത്തിനുള്ള അഭിരുചി വർദ്ധിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ പാഠങ്ങളുടെ അവസാനം കുറിപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
1950–ൽ അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സ് പ്രസിദ്ധീകരിച്ച, പ്രസംഗങ്ങൾ – ഗ്രീഷ്മകാല വിദ്യാലയം – മാന്നാനംഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1950 – പ്രസംഗങ്ങൾ – ഗ്രീഷ്മകാല വിദ്യാലയം – മാന്നാനം
1950 ൽ അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ മാന്നാനം സെൻ്റ് ഇംഫ്രേംസ് ഇംഗ്ലീഷ് ഹൈ സ്കൂളിൽ നടന്ന ഗ്രീഷ്മകാലവിദ്യാലയത്തിൽ ചെയ്ത പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. അന്നത്തെ സാമൂഹിക-സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മത-സാംസ്കാരിക നേതൃത്വത്തിനും മാർഗ്ഗനിർദ്ദേശം നൽകുക, കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ-സംവാദങ്ങളിൽ പുതിയ ബോധ്യങ്ങളും ആശയങ്ങളും പങ്കുവെക്കുക, സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെപ്പറ്റി നിരൂപണാത്മകമായി ചർച്ചചെയ്യുക എന്നീ ഉദ്ദേശങ്ങളോടെ നടത്തപ്പെട്ട പരിപാടിയായിരുന്നു അത്. മതപരവും സാമൂഹികവുമായ വിഷയങ്ങൾ, വിദ്യാഭ്യാസരംഗത്തെ പരിഷ്കാരവും നവോത്ഥാനവും, ആത്മീയത, മൂല്യങ്ങൾ, യുവജനങ്ങളുടെ പങ്ക്, സഭയുടെ ചരിത്രവും ഭാവിദിശയും എന്നീ വിഷയങ്ങൾ പ്രസംഗങ്ങളിൽ പ്രകടമാവുന്നു.