1956 – കുട്ടികളുടെ ഗാന്ധിസം – എ.പി. വാസുനമ്പീശൻ

1956ൽ പ്രസിദ്ധീകരിച്ച, എ.പി. വാസുനമ്പീശൻ എഴുതിയ കുട്ടികളുടെ ഗാന്ധിസം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1956 - കുട്ടികളുടെ ഗാന്ധിസം - എ.പി. വാസുനമ്പീശൻ
1956 – കുട്ടികളുടെ ഗാന്ധിസം – എ.പി. വാസുനമ്പീശൻ

പല വിഷയങ്ങളെ കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ അഭിപ്രായങ്ങളെ സംഗ്രഹിച്ചുകൊണ്ട് എഴുതിയ ബാലസാഹിത്യ കൃതിയാണ് ഈ പുസ്തകം. മനുഷ്യജീവിതത്തിൻ്റെ നാനാവശങ്ങളെയും സൂക്ഷ്മമായി സ്പർശിക്കുന്ന 100 ഗാന്ധി തത്വങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കുട്ടികളുടെ ഗാന്ധിസം
  • രചയിതാവ്:  A.P. Vasunambisan
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 156
  • അച്ചടി: Kalakeralam Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1950 – വിജയകരമായ പിന്മാറ്റം – പി.കെ. രാജരാജവർമ്മ

1950-ൽ പ്രസിദ്ധീകരിച്ച, പി.കെ. രാജരാജവർമ്മ എഴുതിയ വിജയകരമായ പിന്മാറ്റം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - വിജയകരമായ പിന്മാറ്റം - പി.കെ. രാജരാജവർമ്മ
1950 – വിജയകരമായ പിന്മാറ്റം – പി.കെ. രാജരാജവർമ്മ

1941 ലെ ബർമ്മാ ആക്രമണത്തിൽ നിന്ന് അന്നു് റംഗൂണിലുണ്ടായിരുന്ന രചയിതാവ് രക്ഷപ്പെടുകയും വളരെ സഹനങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് എത്തുകയുമുണ്ടായി. റംഗൂണിലും, യാത്രയിലും അദ്ദേഹം കണ്ട യുദ്ധ കാഴ്ചകളും, സുഹ്രുത്തുക്കളിൽ നിന്നും കേട്ടറിഞ്ഞ യുദ്ധവിവരങ്ങളും, അവരും മറ്റുള്ളവരും അനുഭവിച്ച യാതനകളും വർണ്ണിക്കുന്ന ഒരു പുസ്തകമാണിത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വിജയകരമായ പിന്മാറ്റം
  • രചയിതാവ് :  P.K. Rajarajavarma
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 158
  • അച്ചടി: Viswabharathi Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – ചാരിത്ര വിജയം – എം. ഡാനിയൽ കണിയാങ്കട

1969-ൽ പ്രസിദ്ധീകരിച്ച, എം. ഡാനിയൽ കണിയാങ്കട എഴുതിയ ചാരിത്ര വിജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1969 - ചാരിത്ര വിജയം - എം. ഡാനിയൽ കണിയാങ്കട
1969 – ചാരിത്ര വിജയം – എം. ഡാനിയൽ കണിയാങ്കട

പൗളിനോസ് പാതിരിയാൽ രചിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സംകൃത മഹാകാവ്യലക്ഷണങ്ങൾ തികഞ്ഞ വിഖ്യാതമായ കൃതിയാണ്  ജനോവാപർവ്വം. പ്രസ്തുത കൃതിയുടെ ഇതിവൃത്തം കേന്ദ്രമാക്കി  രചിച്ചിട്ടുള്ള മഹാകാവ്യമാണ് ഈ ഗ്രന്ഥം.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ചാരിത്ര വിജയം
  • രചയിതാവ് : A. Daniel Kaniyankada
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 235
  • അച്ചടി: Co Operative Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി 

വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻതുടർച്ചക്കാരോ – സി.വി. താരപ്പൻ

സി.വി. താരപ്പൻ രചിച്ച വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻ തുടർച്ചക്കാരോ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻ തുടർച്ചക്കാരോ - സി.വി. താരപ്പൻ
വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻ തുടർച്ചക്കാരോ – സി.വി. താരപ്പൻ

നാലാം നൂറ്റാണ്ടിനു ശേഷമാണ് ശിശുസ്നാനം സഭയിലെ ഒരു സാർവ്വദേശീയ ആചാരമായി മാറുന്നതെന്നും, സ്നാനപ്പെട്ടവർ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നും ബൈബിൾ വചനങ്ങളും, സഭാചരിത്രവും, ചരിത്ര പണ്ഡിതന്മാരുടെ ഉദ്ധരണികളും ആയുധമാക്കി സമർത്ഥിക്കുകയാണ് രചയിതാവ് ഈ ലഘുലേഖയിൽ ചെയ്യുന്നത്.

കെ.വി സൈമൺ, പഴഞ്ഞി, തൃശൂർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻ തുടർച്ചക്കാരോ
  • രചയിതാവ് : C.V. Tharappan
  • താളുകളുടെ എണ്ണം: 20
  • അച്ചടി: The Suvartha Press, Irinjalakkuda
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

സഹസ്രാബ്ദം എപ്പോൾ എന്തിന് – സി.വി. താരപ്പൻ

സി.വി. താരപ്പൻ രചിച്ച സഹസ്രാബ്ദം എപ്പോൾ എന്തിന് എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സഹസ്രാബ്ദം എപ്പോൾ എന്തിന് - സി.വി. താരപ്പൻ
സഹസ്രാബ്ദം എപ്പോൾ എന്തിന് – സി.വി. താരപ്പൻ

ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സഹസ്രാബ്ദം എന്താണെന്നും അതെന്തിനു വേണ്ടി ആണെന്നും സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ വിശദീകരിക്കാനാണ് ഗ്രന്ഥകർത്താവായ സി.വി. താരപ്പൻ ഈ ലഘുലേഖയിൽ ശ്രമിച്ചിരിക്കുന്നത്. ഈ ലഘുലേഖ ഇറങ്ങിയ സമയത്തു ഈ വിഷയത്തെ സംബന്ധിച്ചുണ്ടായിരുന്ന വിവിധ പഠിപ്പിക്കലുകൾക്ക് മറുപടി ആയിട്ടാണ് ഇതെഴുതിയിരിക്കുന്നത്.

കെ.വി സൈമൺ, പഴഞ്ഞി, തൃശൂർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : സഹസ്രാബ്ദം എപ്പോൾ എന്തിന്
  • രചയിതാവ് : C.V. Tharappan
  • താളുകളുടെ എണ്ണം: 28
  • അച്ചടി: A.R.P. Press, Kunnamkulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – തിരുസ്സഭയും മാർപാപ്പായും – പ്ലാസിഡ് പൊടിപാറ

1935 ൽ പ്രസിദ്ധീകരിച്ച, പ്ലാസിഡ് പൊടിപാറ രചിച്ച തിരുസ്സഭയും മാർപാപ്പായും എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1935 - തിരുസ്സഭയും മാർപാപ്പായും - പ്ലാസിഡ് പൊടിപാറ
1935 – തിരുസ്സഭയും മാർപാപ്പായും – പ്ലാസിഡ് പൊടിപാറ

ക്രിസ്തുമത പ്രചാരണത്തിനും സംരക്ഷണത്തിനും വേണ്ടി സ്ഥാപിക്കപ്പെട്ട സഭയുടെ ഘടനയും പ്രകൃതിയും, മാർപാപ്പക്ക് സഭയിലുള്ള സ്ഥാനം, ഓരോ മനുഷ്യനും സഭയെ എങ്ങിനെ കരുതണം എന്നീ കാര്യങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. തിരുസഭയെയും അതിൻ്റെ അദ്ധ്യക്ഷനെയും ആദരിക്കേണ്ടതിനെപറ്റിയും, ചരിത്രപരമായ ചില എതിർവാദങ്ങൾക്കുള്ള മറുപടിയായ വിശദീകരണവും ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തിരുസ്സഭയും മാർപാപ്പായും
  • രചന:  പ്ലാസിഡ് പൊടിപ്പാറ
  • പ്രസിദ്ധീകരണ വർഷം: 1935
  • അച്ചടി: St. Joseph’s Printing House, Thiruvalla
  • താളുകളുടെ എണ്ണം: 652
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – Basic Concepts of Geometry – Correspondence Course in Mathematics

1976-ൽ State Institute of Education പ്രസിദ്ധീകരിച്ച, Basic Concepts of Geometry – Correspondence Course in Mathematics എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1976 - Basic Concepts of Geometry - Correspondence Course in Mathematics
1976 – Basic Concepts of Geometry – Correspondence Course in Mathematics

നമ്മുടെ  പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Basic Concepts of Geometry – Correspondence Course in Mathematics
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 48
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1960 – The Three Clerks – Anthony Trollope

1960-ൽ പ്രസിദ്ധീകരിച്ച, Anthony Trollope എഴുതിയ The Three Clerks എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - The Three Clerks - Anthony Trollope
1960 – The Three Clerks – Anthony Trollope

നമ്മുടെ  പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: The Three Clerks
  • രചയിതാവ്: Anthony Trollope
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 132
  • അച്ചടി: North Humberland Press Ltd, London
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1995 – Placidachan

Through this post, we are releasing the scan on Placidachan published in the year 1995 in connection with the 10th Death Anniversary of Placid Joseph Podipara CMI.

 1995 - Placidachan
1995 – Placidachan

This Souvenir contains Milestones in Father Placid’s Pilgrimage, Editorial, various articles about Placid written by Arch Bishops of different Diocese.

This document is digitized as part of the Dharmaram College Library digitization project.

Metadata and link to the digitized document

  • Name: Placidachan
  • Published Year: 1995
  • Number of pages: 388
  • Printing : Sudin Offset Printers, Bangalore
  • Scan link: Link

1949 – മാർത്തോമ്മാശ്ലീഹയും പാലയൂർ പള്ളിയും – പ്ലാസിഡ് പൊടിപാറ

1949 ൽ പ്രസിദ്ധീകരിച്ച, പ്ലാസിഡ് പൊടിപാറ രചിച്ച മാർത്തോമ്മാശ്ലീഹയും പാലയൂർ പള്ളിയും എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1949 - മാർത്തോമ്മാശ്ലീഹയും പാലയൂർ പള്ളിയും - പ്ലാസിഡ് പൊടിപാറ
1949 – മാർത്തോമ്മാശ്ലീഹയും പാലയൂർ പള്ളിയും – പ്ലാസിഡ് പൊടിപാറ

പാലയൂരിനെ കേന്ദ്രമാക്കിക്കൊണ്ട് തോമാശ്ലീഹയുടെ പ്രേഷിതപ്രവർത്തനങ്ങളെ സാധൂകരിക്കുന്ന ചരിത്ര സ്മാരക വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് ഇത്. പാലയൂർ പള്ളിയും, മാർതോമ്മാ നസ്രാണികളുടെ (സുറിയാനി ക്രിസ്ത്യാനികൾ) ചരിത്രവും കൃതിയിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. റമ്പാൻ പാട്ടു പോലെയുള്ള ചില പാട്ടുകളിൽ സുന്ദരമായൊരു സ്ലീബാ മാർതോമ്മാ പാലയൂരിൽ സ്ഥാപിച്ചതായി പറയുന്നതിനാൽ പാലയൂർ പള്ളിയുടെ ആരംഭം അതായിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു.

ഇതേ പുസ്തകത്തിൻ്റെ പരിഷ്കരിച്ച മൂന്നാം പതിപ്പ് 2023 ഡിസംബർ 14 നു് റിലീസ് ചെയ്തിരുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മാർത്തോമ്മാശ്ലീഹയും പാലയൂർ പള്ളിയും
  • പ്രസിദ്ധീകരണ വർഷം: 1949
  • രചന:  പ്ലാസിഡ് പൊടിപ്പാറ
  • അച്ചടി: Baladeepam Press, Chowghat
  • താളുകളുടെ എണ്ണം: 22
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി