1959 – ഈജിപ്ഷ്യൻ സാഹിത്യ ചരിത്രം

1959 – ൽ പ്രസിദ്ധീകരിച്ച, കൃഷ്ണചൈതന്യ രചിച്ച ഈജിപ്ഷ്യൻ സാഹിത്യ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1959 - ഈജിപ്ഷ്യൻ സാഹിത്യ ചരിത്രം
1959 – ഈജിപ്ഷ്യൻ സാഹിത്യ ചരിത്രം

വിശ്വസാഹിത്യ ദർശന ഗ്രന്ഥപരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് ഈജിപ്ഷ്യൻ സാഹിത്യ ചരിത്രം. നൈൽ നദീതടത്തിൽ അയ്യായിരത്തോളം വർഷങ്ങൾക്കു മുൻപ് വളർന്നുവന്ന സംസ്കാരത്തെയും അക്കാലത്തെ ലിപികളെയും കൃഷ്ണചൈതന്യ ഇതിലൂടെ പരിചയപ്പെടുത്തുന്നു. ചരിത്രത്തിനപ്പുറം മനുഷ്യ ചിന്തകൾക്ക് പ്രാധാന്യം നൽകിയ അദ്ദേഹം, ലോകസാഹിത്യത്തിൻ്റെ വിസ്മയങ്ങൾ ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഈജിപ്ഷ്യൻ സാഹിത്യ ചരിത്രം
  • രചന: കൃഷ്ണചൈതന്യ
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 145
  • അച്ചടി: ഇൻഡ്യാ പ്രസ്സ് , കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – ദേശസഞ്ചാരകഥകൾ – പി. ശ്രീധരൻപിള്ള

1940 – ൽ പ്രസിദ്ധീകരിച്ച, പി. ശ്രീധരൻപിള്ള രചിച്ച ദേശസഞ്ചാരകഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 – ദേശസഞ്ചാരകഥകൾ – പി. ശ്രീധരൻപിള്ള
1940 – ദേശസഞ്ചാരകഥകൾ – പി. ശ്രീധരൻപിള്ള

പി. ശ്രീധരൻപിള്ള രചിച്ച ‘ദേശസഞ്ചാരകഥകൾ’ മലയാള യാത്രാവിവരണ സാഹിത്യത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. പ്രശസ്തരായ സഞ്ചാരികളുടെ സാഹസിക കഥകൾ വിവരിച്ചുകൊണ്ട് എഴുതിയ പുസ്തകമാണിത്. ഇതിൽ ആറ് അദ്ധ്യായങ്ങളാണുള്ളത്. ഭൂമിശാസ്ത്ര പഠനത്തെയും നിരീക്ഷണങ്ങളെയും ഒരുപോലെ പരിപോഷിപ്പിക്കുന്നവയാണ് വിവരണങ്ങൾ. സാഹസികത ഇഷ്ടപ്പെടുന്ന വിദ്യാർത്ഥികളിൽ ജിജ്ഞാസ വളർത്താനും ലോകവിജ്ഞാനം വികസിപ്പിക്കാനും ഇത്തരം യാത്രാകഥകൾക്ക് സവിശേഷമായ കഴിവുണ്ട്. പാശ്ചാത്യ ഭാഷകളിൽ ഇത്തരം കൃതികൾ ധാരാളമുണ്ടെങ്കിലും മലയാളത്തിൽ ഇത്തരം പുസ്തകങ്ങൾ വിരളമാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദേശസഞ്ചാരകഥകൾ
  • രചന: പി. ശ്രീധരൻപിള്ള
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 90
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – മോക്ഷപ്രദീപം – ബ്രഹ്മാനന്ദസ്വാമി ശിവയോഗി

1924 – ൽ പ്രസിദ്ധീകരിച്ച, ബ്രഹ്മാനന്ദസ്വാമി ശിവയോഗി രചിച്ച മോക്ഷപ്രദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924 - മോക്ഷപ്രദീപം - ബ്രഹ്മാനന്ദസ്വാമി ശിവയോഗി
1924 – മോക്ഷപ്രദീപം – ബ്രഹ്മാനന്ദസ്വാമി ശിവയോഗി

കേരള നവോത്ഥാന നായകനും ആനന്ദമതത്തിൻ്റെ സ്ഥാപകനുമായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ് ‘മോക്ഷപ്രദീപം’. അന്നത്തെ കാലത്ത് നിലനിന്നിരുന്ന ബലി കർമ്മങ്ങൾ, വ്രതങ്ങൾ, തീർത്ഥസ്നാനം എന്നിവയെല്ലാം അന്ധവിശ്വാസങ്ങളാണെന്ന് അദ്ദേഹം ഈ പുസ്തകത്തിലൂടെ വാദിച്ചു. അന്ധവിശ്വാസങ്ങളിൽ നിന്ന് ജനങ്ങളെ മുക്തരാക്കി അവരെ വിദ്യയിലേക്കും യോഗത്തിലേക്കും നയിക്കുക എന്നതായിരുന്നു ശിവയോഗിയുടെ ലക്ഷ്യം. ഈ ഗ്രന്ഥത്തിലെ ഏറ്റവും വിപ്ലവകരമായ ഭാഗം വിഗ്രഹാരാധനയെ എതിർക്കുക എന്നതാണ്. വിഗ്രഹങ്ങളിൽ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നത് അറിവില്ലായ്മയുടെ ലക്ഷണമാണെന്നും ഇതിൽ സ്ഥാപിക്കുന്നു. ദൈവം പുറത്തല്ല, ഉള്ളിലാണെന്നും അത് മനസ്സിലാക്കാൻ കണ്ണടച്ച് ധ്യാനിക്കുകയാണ് വേണ്ടതെന്നും വാദിച്ചു. കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു കൃതിയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മോക്ഷപ്രദീപം
  • രചന: ബ്രഹ്മാനന്ദസ്വാമി ശിവയോഗി
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം: 298
  • അച്ചടി: വാണീകളേബരം അച്ചുകൂടം, തൃശ്ശിവപേരൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി