1955 ആഗസ്റ്റ് 01, 08, 15, 22 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 28 ലക്കം 26, 33, 40, 47

1955 ആഗസ്റ്റ് 01, 08, 15, 22 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 28 ലക്കം 26, 33, 40, 47 എന്നീ 4 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്.

Malayala Rajyam – 1955 August 15

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് 
    • പ്രസിദ്ധീകരണ വർഷം: 1955
    • പ്രസിദ്ധീകരണ തീയതി: 1955 ആഗസ്റ്റ് 01, 08, 15, 22
    • താളുകളുടെ എണ്ണം: 40 
    • അച്ചടി:  Sree Rama Vilas Press, Quilon 
    • സ്കാൻ ലഭ്യമായ ഇടം:
    • August 01, 1955 – 1130 കർക്കടകം 16 (Vol. 28, no. 26)  കണ്ണി
    • August 08, 1955 – 1130 കർക്കടകം 23 (Vol. 28, no. 33)  കണ്ണി
    • August 15, 1955 – 1130 കർക്കടകം 30 (Vol. 28, no. 40)  കണ്ണി
    • August 22, 1955 – 1131 ചിങ്ങം 06 (Vol. 28, no. 47)  കണ്ണി

1936 – പുതിയ നിയമം – കോനാട്ട് മാത്തൻ കോറെപ്പിസ്കോപ്പാ

1936-ൽ പ്രസിദ്ധീകരിച്ച, കോനാട്ട് മാത്തൻ പരിഭാഷപ്പെടുത്തിയ പുതിയ നിയമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Puthiya Niyamam – Konattu Mathen

പ്രോട്ടസ്റ്റൻ്റ് മിഷണറിമാരായ ബെഞ്ചമിൻ ബെയിലി, ഹെർമൻ ഗുണ്ടർട്ട് എന്നിവരാണ് ആദ്യമായി മലയാളത്തിൽ പുതിയ നിയമം (പിൽക്കാലത്ത് പഴയ നിയമവും) പരിഭാഷപ്പെടുത്തി അച്ചടിച്ച് പ്രചരിപ്പിച്ചത്. അവരുടെ പരിഭാഷകൾ ക്രോഡീകരിച്ച് 1910-ൽ പുറത്തിറക്കിയ സത്യവേദപുസ്തകം ആണ് ഏറ്റവും പ്രചാരത്തിലുള്ളത്. ഇവ എല്ലാം മൂലഭാഷകളായ ഹീബ്രൂ (പഴയ നിയമം), ഗ്രീക്ക് (പുതിയ നിയമം) പാഠങ്ങൾ അധിഷ്ഠിതമായ വിവർത്തനങ്ങളാണ്. അതിൽ നിന്നും വിഭിന്നമായി, സുറിയാനി പാഠഭേദങ്ങളും സുറിയാനി പദങ്ങളും പ്രതിഫലിപ്പിക്കുന്ന വിവർത്തനമാണിത്.

വേദപുസ്തകം അഥവാ ബൈബിളിലെ രണ്ടാം ഭാഗമായ പുതിയ നിയമത്തിൻ്റെ മൂല ഭാഷ ഗ്രീക്കാണ്. ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട പുതിയ നിയമത്തിൻ്റെ ആദ്യ വിവർത്തനങ്ങളിൽ ഒന്നാണ് സുറിയാനി ഭാഷയിലെ പെശീത്ത വിവർത്തനം (അഞ്ചാം നൂറ്റാണ്ട്). യേശു സംസാരിച്ചിരുന്ന അരമായ ഭാഷയുടെ പിൽക്കാലത്തെ പ്രാദേശിക വകഭേദമാണ് സുറിയാനി ഭാഷ.

സുറിയാനി പാരമ്പര്യമുള്ള സഭകൾ പിന്തുടരുന്ന പെശീത്ത വിവർത്തനത്തിൽ, ക്രൈസ്തവ സഭകൾ അംഗീകരിച്ചിട്ടുള്ള 27 പുതിയ നിയമ പുസ്തകങ്ങളിൽ ചിലത് തുടക്കത്തിൽ ഉൾപ്പെട്ടിരുന്നില്ല. 2 പത്രോസ്, 2 യോഹന്നാൻ, 3 യോഹന്നാൻ, യൂദാ, വെളിപ്പാട് എന്നീ 5 പുസ്തകങ്ങൾ ഏഴാം നൂറ്റാണ്ടിലാണ് പെശീത്താ വിവർത്തനത്തിൽ ഉൾപ്പെടുത്തിയത്. പെശീത്ത പഴയ നിയമ വിവർത്തനം ഇതിനു മുമ്പേ രണ്ടാം നൂറ്റാണ്ടിൽ പ്രചാരത്തിൽ വന്നിരുന്നു.

യാക്കോബായ സഭയിലെ കോറെപ്പിസ്കോപ്പയായ കോനാട്ട് മാത്തൻ (1860 – 1927) തയ്യാറാക്കിയ പെശീത്തയിൽ നിന്നുള്ള ഈ പുതിയ നിയമ വിവർത്തനത്തിൽ വെളിപ്പാട് പുസ്തകം ഒഴികെയുള്ള 26 പുസ്തകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ആ പുസ്തകം ഒഴിവാക്കിയതല്ല, വിവർത്തനം പൂർത്തിയാക്കാൻ കഴിയാതിരുന്നതാണെന്ന് അനുമാനിക്കാം. കോനാട്ട് മാത്തൻ്റെ പുത്രൻ കോനാട്ടു അബ്രഹാം കത്തനാർ (പിൽക്കാലത്ത് മല്പാൻ), ഔഗേൻ മാർ തീമോത്തേയോസ് മെത്രാപ്പോലീത്താ, എന്നിവരും മറ്റ് ചില ശിഷ്യരും കോനാട്ട് മാത്തൻ്റെ പരിഭാഷ പരിശോധിച്ച് മെച്ചപ്പെടുത്തി പ്രസിദ്ധീകരിച്ചതാണെന്ന് കാണുന്നു. സംസ്കൃത വിദ്വാൻ എ കെ പത്മനാഭപിള്ളയുടെ സേവനവും വിനിയോഗിച്ചിട്ടുണ്ട്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുതിയ നിയമം
  • പരിഭാഷ: Konattu Mathen
  • പ്രസിദ്ധീകരണ വർഷം: 1936
  • അച്ചടി: Mar Julius Press, Pampakuda
  • താളുകളുടെ എണ്ണം: 706
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2012 – കേരള നവോത്ഥാനം – നാലാം സഞ്ചിക – മാധ്യമപർവം – പി. ഗോവിന്ദപ്പിള്ള

2012-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം – നാലാം സഞ്ചിക – മാധ്യമപർവം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kerala Navodhanam – Madhyama Parvam

നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ നാലാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. പത്രപ്രവർത്തനമാണ് ഈ സഞ്ചികയിലെ വിഷയം. മാർക്സിയൻ ചിന്തകനായി അറിയപ്പെടുന്ന ലേഖകൻ്റെ ഉദ്ദേശ്യം തന്നെ ഈ വിഷയത്തെ പ്രസ്തുത കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുക എന്നതാണ് , നിഷ്പക്ഷ ചരിത്രമെഴുത്തല്ല. ‘കമ്മ്യൂണിസ്റ്റ് പത്രപ്രവർത്തനം’, ‘കേരളത്തിലെ ഇടതുപക്ഷ പത്രപ്രവർത്തനം ദേശാഭിമാനിക്കു മുമ്പ്’, ‘ഇ എം എസ്: മാധ്യമ രംഗത്തെ മഹാമാന്ത്രികൻ’ എന്നിവ ഈ പുസ്തകത്തിലെ അധ്യായങ്ങളിൽ ഉൾപ്പെടുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരള നവോത്ഥാനം – നാലാം സഞ്ചിക – മാധ്യമപർവം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2012
  • അച്ചടി: Anaswara Offset Pvt Ltd
  • താളുകളുടെ എണ്ണം: 212
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 ജൂൺ 02 – 29 – തൊഴിലാളി ദിനപ്പത്രം

1965 ജൂൺ 02 മുതൽ 29 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 27 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത് (ജൂൺ 01, 18, 30 ഒഴികെ).

Thozhilali newspaper 1965 June 15

പാക്കിസ്താനുമായുള്ള യുദ്ധം, പ്രധാനമന്ത്രി ശാസ്ത്രിയുടെ വിദേശ സന്ദർശനം, കോമൺവെൽത്ത് സമ്മേളനം, അമേരിക്കയുടെ വിയറ്റ്നാം യുദ്ധം, ടാക്സി സമരം, തൃശൂർ ജില്ലയിലെ കോളറ ബാധ തുടങ്ങിയവയാണ്  പല ദിവസങ്ങളിലെ ലീഡ് വാർത്തകൾ. ഉൾ പേജുകളിൽ, കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാർത്തകൾക്കും പ്രാമുഖ്യം നൽകുന്നു.

തൊഴിലാളി ദിനപ്പത്രത്തെ പറ്റിയുള്ള കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ മെറ്റാഡാറ്റയും ഓരോ ദിവസത്തെയും പത്രം ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തൊഴിലാളി (ദിനപ്പത്രം)
  • എഡിറ്റർ: B. Wellington
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: Thozhilali Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: June 02 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 03 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 04 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 05 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 06 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 07 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 08 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 09 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 10 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 11 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 12 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 13 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 14 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 15 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 16 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 17 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 19 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 20 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 21 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 22 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 23 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 24 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 25 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 26 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 27 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 28 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: June 29 കണ്ണി

2013 – പി ജി – സാഹിത്യം സംസ്കാരം ദർശനം

2013-ൽ പ്രസിദ്ധീകരിച്ച പി ജി – സാഹിത്യം സംസ്കാരം ദർശനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

P G – Sahityam Samskaram Darsanam

പി ഗോവിന്ദപ്പിള്ളയുടെ പുസ്തകങ്ങളിൽ പെടാത്ത, മറ്റ് ആനുകാലികങ്ങൾ, സുവനീറുകൾ തുടങ്ങിയവയിൽ പ്രത്യക്ഷപ്പെട്ട ലേഖനങ്ങളിൽ നിന്നും തെരഞ്ഞെടുത്തവയുടെ സമാഹരണമാണ് ഈ പുസ്തകം. മൂന്ന് വിഷയങ്ങളായി തരംതിരിച്ച്, ആകെ 37 ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പി ജി – സാഹിത്യം സംസ്കാരം ദർശനം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • സമാഹരണം: ഡി ശ്രീധരൻ നായർ
  • പ്രസിദ്ധീകരണ വർഷം: 2013
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 340
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 ഫെബ്രുവരി 01, 15, 22 – കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 4 ലക്കം 45, 47, 48

1954 ഫെബ്രുവരി 01, 15, 22 തീയതികളിൽ (കൊല്ലവർഷം 1129 മകരം 19, കുംഭം 3, 10) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 3 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

Kaumudi Weekly – 1954 February 01

കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 2 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 4 ലക്കം 45, 47, 48
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: 1954 ഫെബ്രുവരി 01 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1954 ഫെബ്രുവരി 15 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1954 ഫെബ്രുവരി 22 – കണ്ണി

1955 – ജൂൺ 22 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 27 ലക്കം 344

1955 ജൂൺ 22 തീയതിയിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ (പുസ്തകം 27 ലക്കം 344) സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Malayalarajyam Weekly – 1955 June 22

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് 
    • പ്രസിദ്ധീകരണ വർഷം: 1955
    • പ്രസിദ്ധീകരണ തീയതി: 1955 ജൂൺ 22
    • താളുകളുടെ എണ്ണം: 40 
    • അച്ചടി:  Sree Rama Vilas Press, Quilon 
    • സ്കാൻ ലഭ്യമായ ഇടം:
    • June 22, 1955 – 1130 മിഥുനം 13 (Vol. 27, no. 344)  കണ്ണി

2006 – മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും – പി. ഗോവിന്ദപ്പിള്ള

2006-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Mar Grigoriosinte Mathavum Marxisavum

ആദ്യം ട്രേഡ് യൂണിയൻ പ്രവർത്തകനും പിന്നീട് ഓർതഡോക്സ് സഭയിൽ വൈദികനും ആ സഭയുടെ ഡെൽഹി മെത്രാനും ആയ പൗലൂസ് മാർ ഗ്രിഗോറിയോസിന് (ചുവപ്പ് മെത്രാൻ എന്ന് അറിയപ്പെട്ടിരുന്നു) മാർക്സിസത്തോടുണ്ടായിരുന്ന പ്രകടമായ ആഭിമുഖ്യം പഠനവിധേയമാക്കുന്ന പുസ്തകമാണിത്. മാർക്സിസ്റ്റ് സൈദ്ധാന്തികനായ ഗ്രന്ഥകാരന് അദ്ദേഹവുമായി സുഹൃദ് ബന്ധവും ഉണ്ടായിരുന്നു. പുസ്തകത്തിൻ്റെ ഭാഗം 1-ൽ 7 അധ്യായങ്ങളിലായി ഗ്രിഗോറിയോസിൻ്റെ ജീവചരിത്രം സംഗ്രഹിക്കുന്നു. ഭാഗം 2, 3 എന്നിവയിൽ ക്രൈസ്തവ തിയോളജിയുടെ ആന്തരിക വിഭാഗമായ പൗരസ്ത്യ ഓർതഡോക്സ് ദൈവശാസ്ത്രം ഗ്രന്ഥകാരൻ വിശദമായി ചർച്ചയാക്കുന്നത് (അധ്യായം 8 മുതൽ 22 വരെ) മറ്റ് പുസ്തകങ്ങളെ ആശ്രയിച്ചാണെന്ന് അനുമാനിക്കാം. ഭാഗം 4-ൽ (ശാസ്ത്രം മാർക്സിസം) ഗ്രിഗോറിയോസും മാർക്സിസ്റ്റ് ചിന്തയും തമ്മിൽ ഏറെക്കുറെ യോജിക്കുന്നതായി സ്ഥാപിക്കുന്നു. അവസാന കാലഘട്ടത്തിൽ, മതനിരപേക്ഷത അഭികാമ്യമെന്ന മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമായി എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊള്ളുന്ന “വിശ്വമാനവികത”ക്കു വേണ്ടി ഗ്രിഗോറിയോസ് വാദിച്ചതിൻ്റെയും, അതിനോട് വിയോജിച്ചുകൊണ്ട് പി ഗോവിന്ദപ്പിള്ള, ഇ എം എസ് എന്നിവർ പ്രതികരിച്ചതിൻ്റെയും സംവാദ അവതരണം അവസാന 5 അധ്യായങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2006
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 260
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – രണ്ട് ഭാസനാടകങ്ങൾ – പാലാ ഗോപാലൻ നായർ

1971-ൽ പാലാ ഗോപാലൻ നായർ പ്രസിദ്ധീകരിച്ച രണ്ട് ഭാസനാടകങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Randu Bhasa Nadakangal

സംസ്കൃത പണ്ഡിതനായ ടി ഗണപതി ശാസ്ത്രി പദ്മനാഭപുരത്ത് നിന്ന് കണ്ടെത്തി 1921-ൽ പ്രസിദ്ധീകരിച്ച 13 ഭാസനാടകങ്ങളിൽ രണ്ട് എണ്ണത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകത്തിലുള്ളത്. മഹാഭാരത കഥകളിൽ നിന്നുള്ള കർണഭാരം, ദൂതഘടോൽക്കചം എന്നീ രണ്ട് സംസ്കൃത നാടകങ്ങൾ കവിയായ പാലാ ഗോപാലൻ നായർ വിവർത്തനം ചെയ്തതാണിവ. പരിഭാഷകൻ്റെ ആമുഖപഠനവും ഇതിൽ ചേർത്തിരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രണ്ട് ഭാസനാടകങ്ങൾ
  • രചയിതാവ്: Pala Gopalan Nair
  • പ്രസിദ്ധീകരണ വർഷം: 1971
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 92
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 ജനുവരി 11, 18, 25 – കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 4 ലക്കം 42, 43, 34

1954 ജനുവരി 11, 18, 25 തീയതികളിൽ (കൊല്ലവർഷം 1129 ധനു 27, മകരം 5, മകരം 12) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 3 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

Kaumudi Weekly – 1954 January 11

കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 2 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 4 ലക്കം 42, 43, 44
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: 1954 ജനുവരി 11 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1954 ജനുവരി 18 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1954 ജനുവരി 25 – കണ്ണി