1980കളിൽ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരം കണ്ടെത്തിയതിനു ശേഷം ആ ശേഖരത്തിലെ നിരവധി പ്രമുഖകൃതികൾ 1990കളിൽ ഡോ. സ്കറിയ സക്കറിയയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു. ഈ പ്രസിദ്ധീകരണത്തിലൂടെയാണ് പലപ്രമുഖ പ്രാചീനകൃതികളും ആദ്യമായി അച്ചടിക്കപ്പെട്ടത്. 1993 ൽ പുറത്ത് വന്ന ഡോക്ടർ. ആൽബ്രെക്റ്റ് ഫ്രെൻസും ഡോക്ടർ. സ്കറിയ സക്കറിയയും ചേർന്ന് എഡിറ്റു ചെയ്ത Dr Hermann Gundert and Malayalam Language എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പിയാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഗുണ്ടർട്ട് കൃതികളെ കുറിച്ച് മലയാള ഭാഷാ പണ്ഡിതന്മാർ എഴുതിയ ലേഖനങ്ങളും ഗുണ്ടർട്ട് എഴുതിയ കത്തുകളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നുമുള്ള രേഖകളെ ആസ്പദമാക്കി ഡോക്ടർ. ആൽബ്രെക്റ്റ് ഫ്രെൻസ് എഴുതിയ ഗുണ്ടർട്ടിൻ്റെ ജീവചരിത്രവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: Dr Hermann Gundert and Malayalam Language
- രചന: Albrecht Frenz and Scaria Zacharia (Editors)
- പ്രസിദ്ധീകരണ വർഷം: 1993
- താളുകളുടെ എണ്ണം: 334
- അച്ചടി : D.C. Printers, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
I am a regular follower of the posts. Greatly admire the pioneering efforts.