ചിന്തകൻ വിമർശകൻ, പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ വ്യത്യസ്തനിലകളിൽ ശ്രദ്ധേയനായിരുന്ന മലയാളസാഹിത്യകാരൻ കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള രചിച്ച സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
എസ്.കെ. നായരുടെ കലാചിന്തകൾ, തകഴിയുടെ രണ്ടിടങ്ങഴി, ബാഷീറിന്റെ അനഘനിമിഷം, ചങ്ങമ്പുഴയുടെ കളിത്തോഴി തുടങ്ങി 16 ഓളം പ്രശസ്തമായ രചനകളുടെ നിരൂപണങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ നിരൂപണങ്ങൾ എല്ലാം അദ്ദേഹം മംഗളോദയം, ജയകേരളം, പുലരി, പ്രസന്നകേരളം തുടങ്ങി വിവിധ ആനുകാലികങ്ങളിൽ ആണ് ആദ്യം എഴുതിയത്. ഇങ്ങനെ വിവിധ ആനുകാലികങ്ങളിൽ എഴുതിയ ഗ്രന്ഥനിരൂപണങ്ങളുടെ സമാഹാരമാണ് സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന ഈ പുസ്തകം. ഇതിലെ ലേഖനങ്ങളിൽ ഭൂരിപക്ഷവും തൃശൂരിൽ നിന്നു പുറത്തിറങ്ങിയിരുന്ന മംഗളോദയം മാസികയിൽ ആയിരുന്നു എന്ന് അദ്ദേഹം മുഖവരയിൽ പറയുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ
- രചന: ഏ. ബാലകൃഷ്ണപിള്ള (കേസരി എ. ബാലകൃഷ്ണപിള്ള)
- പ്രസിദ്ധീകരണ വർഷം: 1957
- താളുകളുടെ എണ്ണം: 152
- അച്ചടി: Mangalodayam Press, Thrissur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി