1996ൽ പ്രസിദ്ധീകരിച്ച ഫാദർ റാൾഫ് രചിച്ച പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ചാവറയച്ചൻ്റെ നാളാഗമത്തെയും ആദിമകാല സന്യാസിമാർ വാമൊഴിയായും വരമൊഴിയായും പറഞ്ഞുവെച്ചതും രേഖപ്പെടുത്തപ്പെട്ടതുമായ ചരിത്ര രേഖകളെയും, പുസ്തകങ്ങളെയും ആസ്പദമാക്കി എഴുതിയ സി. എം. ഐ സഭയില ആദ്യ വ്രതാനുഷ്ഠായികളായ പതിനൊന്നു വൈദികരുടെയും പിൽക്കാലത്ത് വ്യാകുലത പേറിയ ഏഴു പേരുടെയും ജീവചരിത്ര സംഗ്രഹമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും
- രചന: Ralf Karippasseri CMI
- പ്രസിദ്ധീകരണ വർഷം: 1996
- താളുകളുടെ എണ്ണം: 48
- അച്ചടി: Mukalel Press, Mannanam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി