ബാലികാബാലന്മാർക്കും അവരെ വളർത്തുന്ന മാതാപിതാക്കൾക്കും ഉപകാരപ്രദമായി മലങ്കര സുറിയാനിക്രമത്തിലെ കർമ്മലീത്താ വൈദികരിൽ ഒരുവൻ രചിച്ച സ്വർഗ്ഗീയ ലീലിപുഷ്പം അഥവാ ആത്മശരീരശുദ്ധത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിശുദ്ധഗ്രന്ഥവും, തിരുസഭാ ചരിത്രവും, വിശുദ്ധന്മാരുടെ ഉപദേശങ്ങളും അടിസ്ഥാനപ്പെടുത്തി ലളിതമായി എഴുതിയിട്ടുള്ള ഗ്രന്ഥമാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സ്വർഗ്ഗീയ ലീലിപുഷ്പം അഥവാ ആത്മശരീരശുദ്ധത
- പ്രസിദ്ധീകരണ വർഷം: 1933
- അച്ചടി: St. Joseph’s Press, Mannanam
- താളുകളുടെ എണ്ണം: 80
- സ്കാൻ ലഭ്യമായ ഇടം: കണ്ണി