1868 – ൽ പ്രസിദ്ധീകരിച്ച സെറാഹ അമ്മംരംശൊടൊത്രസ്യ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1868-ൽ മാന്നാനം അച്ചുക്കൂടത്തിൽ നിന്ന് പ്രസിദ്ധീകരിച്ച ‘സെറാഹ അമ്മംരംശൊടൊത്രസ്യ’ (അവിളയിലെ വിശുദ്ധ തെരേസയുടെ ജീവചരിത്രം) എന്ന പുസ്തകം, ഇറ്റാലിയൻ രേഖകളിൽ നിന്ന് പരിഭാഷപ്പെടുത്തി വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയ്ക്ക് സമർപ്പിച്ച ആത്മീയ ഗ്രന്ഥമാണ്. 1515 മാർച്ച് 28-ന് സ്പെയിനിലെ ആവിലായിൽ ദൈവഭയമുള്ള അലോൻസോ സാഞ്ചസ്, ദോന്ന ബിയാത്രിസ് ദമ്പതികളുടെ മകളായി ജനിച്ച തെരേസ, തനിക്കുള്ള വലിയ തറവാട്ടുമഹിമയും സമ്പത്തും വെടിഞ്ഞ് എളിമയോടെ ക്രിസ്തുവിനെ അനുഗമിച്ചതും, ഏഴാം വയസ്സിൽ തന്നെ രക്തസാക്ഷിത്വത്തിലൂടെ സ്വർഗ്ഗം പ്രാപിക്കാൻ ആഗ്രഹിച്ചത്ര ആഴമുള്ള പ്രാർത്ഥനാജീവിതം നയിച്ചതും ഇതിൽ പ്രതിപാദിക്കുന്നു. യൂറോപ്പിൽ സഭ വെല്ലുവിളികൾ നേരിട്ട കാലത്ത് നവീകരണത്തിൻ്റെ പ്രകാശമായി മാറിയ വിശുദ്ധ തെരേസയുടെ ജീവിതമാതൃക, കേരളത്തിലെ കത്തോലിക്കാ സഭയിലെയും മൂന്നാം സഭയിലെയും വിശ്വാസികളിലേക്ക് പകർന്നുനൽകുക എന്നതായിരുന്നു ഈ ആദ്യകാല മലയാള അച്ചടിഗ്രന്ഥത്തിൻ്റെ പ്രധാന ലക്ഷ്യം.
മുതിർന്ന മലയാളപത്രപ്രവർത്തകനും സാഹിത്യ ചരിത്രകാരനുമായ പോൾ മണലിൽ ആണ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സെറാഹ അമ്മംരംശൊടൊത്രസ്യ
- പ്രസിദ്ധീകരണ വർഷം: 1868
- താളുകളുടെ എണ്ണം: 408
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
