1951-ൽ പ്രസിദ്ധീകരിച്ച, എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951-ലെ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ ഇന്ത്യൻ സെൻസസ്സ് എന്യൂമറേഷൻ മാനുവലിൻ്റെ അനുബന്ധ ഭാഗമാണിത്. സെൻസസ്സ് പ്രവർത്തനങ്ങളിൽ പരിശീലന ഏകീകരണം ഉറപ്പുവരുത്തുന്നതിനായി ചോദ്യം 1, 4, 9, 10, 11, 18 എന്നിവയെ സംബന്ധിച്ചുള്ള കൂടുതൽ വ്യക്തതകളും വിശദീകരണങ്ങളുമാണ് ഇതിൽ നൽകിയിരിക്കുന്നത്. പ്രധാനമായും ഓരോ പൗരൻ്റെയും പേരിനൊപ്പം അവരുടെ പിതാവിൻ്റെയോ ഭർത്താവിൻ്റെയോ പേര് ചേർക്കുന്നതിനെക്കുറിച്ചും, ഗൃഹനാഥനുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനെക്കുറിച്ചും, പ്രായം കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം)
- പ്രസിദ്ധീകരണ വർഷം: 1951
- താളുകളുടെ എണ്ണം: 20
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
