1930-ൽ പ്രസിദ്ധീകരിച്ച, പി.ആർ. ദൊരസ്വാമി ശർമ്മ വിവർത്തനം തയ്യാറാക്കിയായ ദശകുമാരചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത സംസ്കൃത കവിയായ ദണ്ഡി രചിച്ച ഗദ്യകാവ്യത്തെ അടിസ്ഥാനമാക്കി, സംസ്കൃത അധ്യാപകനായിരുന്ന പി.ആർ. ദൊരസ്വാമി ശർമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകമാണ് ‘ദശകുമാരചരിതം’. മഗധ രാജാവായ രാജഹംസൻ മാളവ രാജാവായ മാനസാരനോട് യുദ്ധത്തിൽ പരാജയപ്പെട്ട് വിന്ധ്യവനത്തിൽ അഭയം പ്രാപിക്കുന്നതും, അവിടെ ജനിച്ച രാജവാഹനൻ എന്ന പുത്രനും മറ്റ് ഒമ്പത് കുമാരന്മാരും ഒന്നിച്ചു വളർന്ന് വിദ്യകൾ അഭ്യസിക്കുന്നതുമാണ് ഇതിലെ കഥാപശ്ചാത്തലം.
കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ദശകുമാരചരിതം
- രചന: പി.ആർ. ദൊരസ്വാമി ശർമ്മ
- പ്രസിദ്ധീകരണ വർഷം: 1930
- താളുകളുടെ എണ്ണം: 210
- അച്ചടി: നാഷണൽ പ്രിൻ്റിംഗ് ഹൗസ്, തിരുവല്ല
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
