1956 – ൽ പ്രസിദ്ധീകരിച്ച, അംശി പി. ശ്രീധരൻ നായർ രചിച്ച വിമാനത്തിൻ്റെ കഥ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പക്ഷികളെപ്പോലെ പറക്കാനുള്ള മനുഷ്യൻ്റെ ആദ്യകാല ശ്രമങ്ങൾ മുതൽ റൈറ്റ് സഹോദരന്മാരുടെ കണ്ടുപിടുത്തം വരെയുള്ള ചരിത്രവും, വിമാനത്തിൻ്റെ ഭാഗങ്ങൾ, എൻജിൻ്റെ പ്രവർത്തനം, വായുഗതി വിജ്ഞാനം തുടങ്ങിയ സാങ്കേതിക വശങ്ങളും ലളിതമായി വിശദീകരിക്കുന്ന ഈ കൃതി, വ്യോമയാന രംഗം വരുത്താനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും പങ്കുവെക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: വിമാനത്തിൻ്റെ കഥ
- രചന: അംശി പി. ശ്രീധരൻ നായർ
- പ്രസിദ്ധീകരണ വർഷം: 1956
- താളുകളുടെ എണ്ണം: 48
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
