ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതി ആരംഭിച്ചതിനു ശേഷമുള്ള ഡിജിറ്റൽ സ്കാനുകളുടെ റിലീസ് ആരംഭിക്കുകയാണ്.
മലയാളികൾക്ക് ലത്തീൻ ഭാഷ പഠിക്കാനായി തയ്യാറാക്കിയ Grammatica Malabarico-Latina ഗ്രമാറ്റിക്ക മലബാറിക്കോ-ലാറ്റിന (മലയാഴ്മ-ലത്തീൻ ഗ്രമത്തി) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ധർമ്മാരാം കോളേജ് ലൈബ്രറിയിൽ നിന്ന് ആദ്യമായി റിലിസ് ചെയ്യുന്നത്.
കർമ്മലീത്ത മിഷനറിമാരാൽ ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം മലയാളത്തിലൂടെ ലത്തീൻ പഠിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി വെസ്റ്റേൺ സ്റ്റാർ പ്രസ്സിൽ ആണ് അച്ചടി. അക്കാലത്തെ കൈയെഴുത്തിൻ്റെയും അച്ചടിയുടെയുടെയും പൊതുസ്വഭാവം പോലെ ഈ പുസ്തകത്തിൽ ഏ/ഓ കാരങ്ങളും അവയുടെ ഉപലിപികളും ഉപയോഗിച്ചിട്ടില്ല. അതേ പോലെ സംവൃതോകാര ചിഹ്നമായ ചന്ദ്രക്കലയും ഇല്ല.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
- പേര്: Grammatica Malabarico Latina/ മലയാഴ്മ ലത്തീൻ ഗ്രമത്തി
- പ്രസിദ്ധീകരണ വർഷം: 1868
- താളുകളുടെ എണ്ണം: 290
- അച്ചടി: Western Star, Kochi
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി