1997 – Mount Carmel College Golden Jubilee Souvenir – 01

Through this post we are releasing the scan of Mount Carmel College Golden Jubilee Souvenir 1 published in the year 1997

The contents of the Souvenir is divided into three sections. The first section covers on the official infrastructure, Principal’s report on the previous year activities, academic achievements over the years, growth of various associations that extend and enlarge the learning process. The second section covering the creative contributions from various departments and students. Creative literary effusions in prose and poetry on the experience of the college life, features on dance, music and theatre. The third section covers the extracts from the diaries of the first two months hectic activities out of nine months academic activities.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

1997-mount-carmel-college-bangalore-annual
1997-mount-carmel-college-bangalore-annual

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Mount Carmel College Golden Jubilee Souvenir 2
  • Published Year: 1997
  • Number of pages: 366
  • Scan link: Link

 

1936 – സഞ്ജയൻ മാസികയുടെ ഒന്നാമത്തെ ലക്കം

1936ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ ഏപ്രിൽ ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്.  അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു. സഞ്ജയന്‍ മാസികയുടെ ആദ്യ ലക്കമെന്ന നിലയിൽ ഈ ലക്കത്തിന് വളരെ പ്രാധാന്യമുണ്ട്.

വിജയകുമാർ പൊറ്റയിലിൻ്റെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1936 - സഞ്ജയൻ ലക്കങ്ങൾ
1936 – സഞ്ജയൻ ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സഞ്ജയൻ – ഏപ്രിൽ – പുസ്തകം 01 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Norman Printing Beuro, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – സത്യത്തിലേക്ക്

CMI സഭയുടെ ബാംഗളൂരിലെ ധർമ്മാരാം വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 ൽ പ്രസിദ്ധീകരിച്ച സത്യത്തിലേക്ക് എന്ന കൈയെഴുത്തു പ്രതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വൈദികവിദ്യാർത്ഥികളുടെ സാഹിത്യസൃഷ്ടികൾ, കയ്യെഴുത്തുപ്രതി പ്രസിദ്ദീകരിച്ച സമയത്തെ വിവിധ ലോകരാജ്യങ്ങളിലെ ക്രിസ്തീയ പുരോഹിതരുടെ സ്ഥിതിവിവരകണക്കുകൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - സത്യത്തിലേക്ക്
1957 – സത്യത്തിലേക്ക്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സത്യത്തിലേക്ക്
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – എളിമയുടെ അഭ്യാസം

13 ആം ലെ ഓൻ മാർപാപ്പ രചിച്ച് ക. നി.മൂ.സ വൈദികർ രൂപാന്തരപ്പെടുത്തി 1956 ൽ അഞ്ചാം പതിപ്പായി പ്രസിദ്ധപ്പെടുത്തിയ എളിമയുടെ അഭ്യാസം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ലെ ഓൻ മാർപാപ്പയുടെ പൊൻ്റിഫിക്കൽ രജതജൂബിലി സ്മാരകമായി പ്രസിദ്ധപ്പെടുത്തിയ ഈ കൃതി പ്രധാനമായും വൈദിക വിദ്യാർത്ഥികളെ ഉദ്ദേശിച്ച് രചിക്കപ്പെട്ടതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1956 - എളിമയുടെ അഭ്യാസം
1956 – എളിമയുടെ അഭ്യാസം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: എളിമയുടെ അഭ്യാസം
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടിSt. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി