1883 ൽ പ്രസിദ്ധീകരിച്ച കുന്ദത്തു പോറ്റി രചിച്ച സുന്ദരീ സ്വയംബരം എന്ന കഥകളി പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മഹാഭാരതത്തെ അടിസ്ഥാനമാക്കി ശ്രീ കുന്നത്ത് ശങ്കരൻ പോറ്റിയാണ് സുന്ദരീ സ്വയംവരം ആട്ടക്കഥ രചിച്ചിട്ടുള്ളത് .കഥകളിയിലെ ഒട്ടു മുക്കാലും വേഷങ്ങൾ കടന്നു വരുന്നു എന്നത് ഈ കഥയുടെ പ്രത്യേകതയാണ്. ശ്രീ കൃഷ്ണൻ , അഭിമന്യു (പച്ച ), ദുര്യോധനൻ (കുറും കത്തി ), ഘടോൽക്കചൻ , ലക്ഷണ കുമാരൻ (നെടും കത്തി ബലഭദ്രൻ (പഴുപ്പ് ), ഇരാവാൻ (ചുവന്ന താടി), ഹിഡിംബി (പെൺ കരി), വജ്ര ദംഷ്ട്രൻ (പ്രത്യേക വേഷം , ഹനുമാൻ മുടി ), സുഭദ്ര, രുഗ്മിണി, സത്യഭാമ, സുന്ദരി, ദൂതൻ (മിനുക്കു) etc . ആടാനും പാടാനും കാണാനും കേൾക്കാനും ഒക്കെ വളരെ രസകരമായ ഒരു കഥയാണ് സുന്ദരീ സ്വയംവരം. ഇതിലെ പദങ്ങൾ അറിയാവുന്ന ഗായകർ വളരെ ചുരുക്കമാണ്. തിരുവല്ല ഗോപിക്കുട്ടൻ ആശാൻ , ശ്രീ കലാമണ്ഡലം സുരേന്ദ്രൻ എന്നിവർ അവരിൽ പെടുന്നു.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1950 ൽ കെ. പി. ഇട്ട്യേര എഴുതിയ ധ്യാനാജ്ഞലി എന്ന ജപമാല പ്രാർത്ഥനയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലളിതസുന്ദരമായ ഭാഷയിൽ കൊന്ത നമസ്കാരത്തിൻ്റെ ആദ്യത്തെ അഞ്ചു രഹസ്യങ്ങളെ കുറിച്ചുള്ള പ്രതിപാദനമാണ് ഈ കൃതിയുടെ ഉള്ളടക്കം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
മെട്രിക്കുലേഷൻ പരീക്ഷക്കുള്ള മലയാളം പാഠപുസ്തകമായി 1885 ൽ ഇറങ്ങിയ ഉത്തരാ സ്വയംവരം – ഓട്ടൻ തുള്ളൽ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
എം. യോഹന്നാൻ എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൻ്റെ പദവിവരണ സഞ്ചയവും, കുറിപ്പുകളും പേരു വെക്കാത്ത ഒരു ബിരുദധാരിയാണെന്ന് കവർ പേജിൽ എഴുതി കാണുന്നു.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1967 ൽ ആലുവ സേക്രട്ട് ഹാർട്ട് ലീഗ് പ്രസിദ്ധീകരിച്ച ക്രിസ്തീയ വിദ്യാഭ്യാസം എന്ന ആനുകാലികത്തിൻ്റെ (പുസ്തകം 48 ലക്കം 05) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആലുവ സെൻ്റ് ജോസഫ്സ് പോണ്ടിഫിക്കൽ സെമിനാരിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ആനുകാലികമാണ് എസ്. എച്ച്. ലീഗ്. തത്വശാസ്ത്രം, ദൈവശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വൈജ്ഞാനിക ശാഖകളിൽ പ്രത്യേക പഠനം നടത്തിയിട്ടുള്ള ലേഖകരുടെ ഓരോ വിഷയങ്ങളാണ് ഓരോ ലക്കത്തിലും ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ ലക്കത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഊന്നി പറഞ്ഞിട്ടുള്ള വിദ്യാഭ്യാസ സംബന്ധമായ പുരോഗതിയെ കുറിച്ച് ആൻ്റണി പറയിടം എഴുതിയിട്ടുള്ള ലേഖനമാണ് ചേർത്തിട്ടുള്ളത്. യുവജനങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ പറ്റിയും, ക്രിസ്ത്യാനികൾക്ക് ക്രിസ്തീയ വിദ്യാഭാസത്തിനുള്ള അവകാശത്തെയും പറ്റിയും, കൗൺസിൽ പ്രഖ്യാപനം, സഭയുടെ വിദ്യാഭ്യാസോപാധികൾ, വിദ്യാലയങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കേരള സുറിയാനി കർമ്മലീത്താ സഭക്ക് അടിസ്ഥാനമിട്ട അഭിവന്ദ്യ പോരൂക്കര തോമ്മാമൽപ്പാനച്ചൻ്റെ ജന്മ ശതവൽസര പൂർത്തി ആഘോഷിക്കുന്ന വേളയിൽ 1946 ൽ പ്രസിദ്ധീകരിച്ച പോരൂക്കര തോമ്മാമൽപ്പാനച്ചൻ ശതാബ്ദസ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആശ്രമ നാളാഗമത്തിൽ നിന്നും എടുത്തു ചേർത്തിട്ടുള്ള പോരൂക്കര തോമ്മാ മല്പാനച്ചൻ്റെ ജീവിതത്തിൻ്റെയും, അദ്ദേഹം സഭക്കു നൽകിയ സേവനങ്ങളുടെയും വിവരണങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1991ൽ പ്രസിദ്ധീകരിച്ച എം. എ. ജോസഫ് മുണ്ടക്കൽ രചിച്ച എൻ്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള കത്തോലിക്കാ സഭയുടെ വൈദികസത്തമനും കോതമംഗലത്തെ മുണ്ടക്കൽ കുടുംബാംഗവുമായ ഫാദർ. ജോസഫ് ലിഗോരിയുടെ പൗരോഹിത്യ സുവർണ്ണജൂബിലി സ്മാരകമായി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണിത്. രേഖകളെയും പുസ്തകങ്ങളെയും ആശ്രയിക്കാതെ തൻ്റെ പിതാവിൽ നിന്നും, കുടുംബാംഗങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥരചന നടത്തിയിട്ടുള്ളത് എന്ന് രചയിതാവ് സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിൻ്റെ പൂർവ്വചരിത്രവും, കേരള ക്രൈസ്തവ സഭയുടെ പ്രാരംഭ ചരിത്രവും സ്വന്തം കുടുംബ ചരിത്രത്തോടൊപ്പം പരാമർശിക്കപ്പെട്ടിരിക്കുന്നു.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1908 ൽ പ്രസിദ്ധീകരിച്ച ഏൽത്തുരുത്തു ശുദ്ധീകര മാതാവിൻ്റെ സന്യാസാശ്രമത്തിൻ്റെ 1858 മുതൽ 1908 വരെയുള്ള സംക്ഷേപചരിത്രമായ ഏൽത്തുരുത്തു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആശ്രമത്തിൻ്റെ സ്ഥാപകരിൽ പ്രധാനിയായ എടക്കുളത്ത് ഊക്കൻ ഗീവറുഗീസ് മല്പാനച്ചൻ്റെ കയ്യെഴുത്തുചരിത്രത്തിൽ നിന്നും, ആശ്രമ നാളാഗമത്തിൽ നിന്നും എടുത്തതും, അതാതു സംഭവകാലത്ത് ജീവിച്ചിരുന്ന വ്യക്തികളുമായി സംസാരിച്ചും, ചോദിച്ചറിഞ്ഞതും ആയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ടതാണ് ഈ സ്മരണിക.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ഏൽത്തുരുത്തു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം
വി. വിജയൻ സമ്പാദനവും സംവിധാനവും നിർവ്വഹിച്ച തിരഞ്ഞെടുത്ത 30 ആട്ടക്കഥകളുടെ സമാഹാരമായ കളിവിളക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1988 ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
കൊട്ടാരക്കര തമ്പുരാൻ, കോട്ടയത്തു തമ്പുരാൻ, ഇരയിമ്മൻ തമ്പി, ഉണ്ണായി വാര്യർ, കാർത്തിക തിരുനാൾ മഹാരാജാവ്, ഇരട്ടക്കുളങ്ങര വാര്യർ, വയസ്കര മൂസ്സത് തുടങ്ങിയരുടെ പ്രമുഖരചനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പുസ്തകത്തിൻ്റെ സമ്പാദകനായ പ്രൊഫ. വി. വിജയൻ (1926 ഒക്ടോബർ – 1992 സെപ്റ്റംബർ). 1947ൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച്, മടപ്പള്ളി ഗവ. കോളേജ്, ചിറ്റൂർ ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.
സംസ്‌കൃതപാണ്ഡിത്യവും കലാപാരമ്പര്യവുമുള്ള കുടുംബത്തിൽ ജനിച്ചതിനാൽ ചെറുപ്പത്തിൽത്തന്നെ കേരളീയകലകളിൽ, പ്രത്യേകിച്ച് കഥകളിയിൽ അതീവ താല്പര്യം കാണിച്ചു. കടത്തനാട് രാമുണ്ണിനായരുടെയും ശങ്കരൻനായരുടെയും ശിക്ഷണത്തിൽ കഥകളി അഭ്യസിക്കുകയും അതിൻ്റെ സാങ്കേതികവശങ്ങളിൽ നിപുണത നേടുകയും ചെയ്തു.
1957ൽ ‘മണികണ്ഠവിജയം’ ആട്ടക്കഥ രചിച്ചു. രാമായണ-മഹാഭാരത കഥകൾ നിറഞ്ഞുനിന്ന ആട്ടക്കഥാ സാഹിത്യത്തിൽ വേറിട്ട ഒരു പരീക്ഷണമായിരുന്നു അയ്യപ്പൻ്റെ കഥയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ഈ കഥകളി. കലാപ്രേമികൾ ആവേശപൂർവ്വം സ്വീകരിച്ച് അനവധി വേദികൾ കയ്യടക്കിയ ‘മണികണ്ഠവിജയം’ 1963 മുതൽ 1965 വരെ മൂന്ന് വർഷം തുടർച്ചയായി പമ്പയിലും ശബരിമല സന്നിധാനത്തിലും അവതരിപ്പിച്ച് അനുവാചകപ്രശംസ നേടി. ഈ ഉദ്യമത്തിനുള്ള അംഗീകാരമായി തിരുവിതാംകൂർ ദേവസേവനം ബോർഡും അയ്യപ്പസേവാസംഘവും ഇദ്ദേഹത്തെ ‘സുവർണ്ണമുദ്ര’കൾ നൽകി ആദരിച്ചു.
ടാഗോർകൃതിയെ ആസ്പദമാക്കി 1961ൽ ‘കർണ്ണനും കുന്തിയും’ എന്ന ആട്ടക്കഥ രചിച്ച് പാലക്കാട് നടന്ന ടാഗോർ ശതാബ്ദി ആഘോഷത്തിൽ അവതരിപ്പിക്കുകയും പിന്നീട് കൽക്കത്തയിലെ ‘വിശ്വഭാരതി’ക്ക് സമർപ്പിക്കുകയും ചെയ്തു. 1964ൽ അയ്യപ്പചരിതത്തെ ആസ്പദമാക്കി ‘പ്രീതിവൈഭവം’ എന്ന ആട്ടക്കഥ രചിക്കുകയും ശബരിമല സന്നിധാനത്ത് അവതരിപ്പിക്കുകയും ചെയ്തു. 1967ൽ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ‘ലക്ഷ്മണോപദേശം’ മുതൽക്ക് ‘ജടായു സദ്ഗതി’ വരെയുള്ള ഭാഗം എഴുത്തച്ഛൻ്റെ ശീലുകൾ മാറ്റാതെ കഥകളിക്കനുയോജ്യമായ ആട്ടക്കഥയായി ചിട്ടപ്പെടുത്തി. കുമാരനാശാൻ ജന്മശതാബ്ദി വേളയിൽ അദ്ദേഹത്തിൻ്റെ ‘വീണപൂവ്’ കഥകളിയായി അവതരിപ്പിക്കുകയും കീർത്തിമുദ്ര നേടുകയും ചെയ്തു.
ആട്ടക്കഥാസാഹിത്യത്തിൽ അക്കാലത്ത് പ്രചാരമുണ്ടായിരുന്ന മുപ്പതിമ്മൂന്ന് ആട്ടക്കഥകൾ ഉൾക്കൊള്ളിച്ച് ‘കളിവിളക്ക്’ എന്ന ആട്ടപ്രകാരം 1988ൽ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കി.
മികച്ച പ്രാസംഗികനും വാഗ്മിയും കൂടിയായിരുന്ന ഇദ്ദേഹം സാഹിത്യ സാംസ്കാരിക വിഷയങ്ങളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ പത്രമാസികകളിൽ എഴുതിയിട്ടുണ്ട്. കഥകളി അരങ്ങേറുന്നതിനു മുൻപേ, പ്രേക്ഷകർക്ക് മനസ്സിലാവുന്ന രീതിയിലുള്ള വിശദമായ കഥാവതരണം എന്ന രീതി തുടങ്ങിവെച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം വിവിധ വേദികളിൽ കഥകളിവേഷം കെട്ടിയാടുകയും ചെയ്തിട്ടുണ്ട്.
പാലക്കാട് കഥകളി ക്ലബ് സ്ഥാപകൻ, കലാമണ്ഡലം കഥകളി പരിഷ്കരണകമ്മിറ്റിയംഗം, കേരള സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം, ലക്കിടി കുഞ്ചൻനമ്പ്യാർ സ്മാരക സമിതി പ്രസിഡൻ്റ്, തിരൂർ തുഞ്ചൻ സ്മാരക കമ്മിറ്റിയംഗം, പാലക്കാട് ചിന്മയാമിഷൻ സെക്രട്ടറി, വി. കെ. കൃഷ്ണമേനോൻ മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.
പ്രൊഫ. വി. വിജയൻ്റെ കൊച്ചു മക്കളായ ഹിരൺ വേണുഗോപാലൻ, ഹിത വേണുഗോപാലൻ എന്നിവർ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് സ്വതന്ത്രലൈസൻസിൽ റിലീസ് ചെയ്യുന്നതിനു മുൻകൈ എടുത്തത്. അവർക്ക് നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1884 ൽ കോട്ടയത്ത് തമ്പുരാൻ രചിച്ച ബകവധം കഥ എന്ന ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കോട്ടയത്തു തമ്പുരാൻ്റെ ആദ്യകാല ആട്ടക്കഥയാണ് ബകവധം. മഹാഭാരതം ആദ്യ പര്‍വ്വത്തിലെ ജതുഗൃഹാദ്ധ്യായത്തിലാണ് ബകവധം കഥ ഉള്‍പ്പെട്ടിരിക്കുന്നത്. മൂലകഥയില്‍ നിന്നും ഗണ്യമായ വ്യതിയാനമൊന്നും തമ്പുരാന്‍ ഈ ആട്ടക്കഥയില്‍ വരുത്തിയിട്ടില്ല. പാണ്ഡവന്മാരുടെ ബലവീര്യാദികളില്‍ അസൂയാലുവായിത്തീര്‍ന്ന ദുര്യോധനന്‍ അവരെ വാരണാവതത്തിലേയ്ക്കു മാറ്റി പാര്‍പ്പിയ്ക്കുവാന്‍ ധൃതരാഷ്ട്രരോട് അഭ്യര്‍ത്ഥിക്കുന്നു. കൗശലക്കാരനായ ധൃതരാഷ്ട്രര്‍ പാണ്ഡവരെ വാരണാവതത്തിലെ മാഹാത്മ്യങ്ങള്‍ വര്‍ണ്ണിച്ചു കേള്‍പ്പിക്കുന്നു. ഉത്സവം കാണുന്നതിനായി അവരെ അനുവദിക്കുകയും ചെയ്യുന്നു. ഒരു അരക്കില്ലം അവിടെ പണികഴിപ്പിച്ച വിവരം വിദുരര്‍ അറിയുകയും അതില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു രഹസ്യ ഗുഹാമാര്‍ഗ്ഗം നിര്‍മ്മിക്കുകയും ചെയ്യുന്നു. അരക്കില്ലത്തിനു തീകൊടുത്തശേഷം പാണ്ഡവര്‍ രക്ഷപ്പെടുന്നു. അതില്‍ കുടുങ്ങിയ യാത്രികരുടെ മൃതദേഹം പാണ്ഡവരുടേതെന്നു തെറ്റിദ്ധരിച്ച കൗരവര്‍ സന്തോഷിക്കുന്നു. രക്ഷപ്പെട്ട് എത്തി വനത്തില്‍ താമസമാക്കിയ പാണ്ഡവരില്‍ ഭീമനോട് ഹിഡുംബിയ്ക്ക് അനുരാഗം തോന്നുകയും പിന്നീട് ഭീമനെ വരിക്കുകയും ചെയ്യുന്നു. ഏകചക്രയിലേയ്ക്കു താമസം മാറ്റിയ പാണ്ഡവര്‍ താമസിച്ചിരുന്ന ബ്രാഹ്മണഗൃഹത്തില്‍ ദമ്പതിമാരുടെ വിലാപം കേള്‍ക്കുന്നു. കാരണം അന്വേഷിച്ചപ്പോള്‍ ബകാസുരനു ഭക്ഷിക്കേണ്ട വിഭവങ്ങളോടൊപ്പം ഒരാളിനേയും നല്‍കണമായിരുന്നു. ഇരയായിത്തിരേണ്ടത് ആരെന്നതായിരുന്നു അന്നത്തെ വിലാപത്തിനു കാരണം. കുന്തീദേവി ആ വീട്ടുകാരുടെ പ്രതിനിധിയായി ഭീമനെ അയച്ചുകൊള്ളാമെന്നു ഏല്‍ക്കുന്നു. ബകനെ സമീപിക്കുന്ന ഭീമന്‍ അയാളെ വധിയ്ക്കന്നു. ഈ ആട്ടക്കഥയ്ക്ക് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.