2019 ൽ ഈശ്വര ചന്ദ്ര വിദ്യാസാഗർ സാംസ്കാരിക കേന്ദ്രം പ്രസിദ്ധീകരിച്ച ബാനർ സംസ്കാരികപ്രസിദ്ധീകരണത്തിൽ കേരള പാണിനി ഏ. ആർ. രാജരാജവർമ്മ ചരമശതാബ്ദി എന്ന പേരിൽ സ്കറിയ സക്കറിയയുമായി
എം. കൃഷ്ണകുമാർ നടത്തിയ അഭിമുഖത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഏ. ആർ. രാജരാജവർമ്മയുടേ ചരമ ശതാബ്ദി ആചരണത്തോടനുബന്ധിച്ച് നടത്തിയ ഈ അഭിമുഖത്തിൽ ഭാഷാ മനോഭാവത്തെയും വ്യാകരണത്തെയും ഉച്ചാരണശുദ്ധിയേയുമെല്ലാം കുറിച്ച് നടത്തുന്ന ദീർഘമായ അഭിമുഖത്തിൽ ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള അഭിപ്രായങ്ങളും ആകാംക്ഷകളും പങ്കു വെക്കുകയാണ് സ്കറിയ സക്കറിയ.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി
- പ്രസിദ്ധീകരണ വർഷം: 2019
- താളുകളുടെ എണ്ണം: 26
- പ്രസാധനം:Iswara Chandra VidyasagarSamskarika Kendram, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി