2017 ജൂലായ് മാസത്തിലെ സമകാലിക മലയാളം ആനുകാലികത്തിൽ (പുസ്തകം 21 ലക്കം 07) സ്കറിയ സക്കറിയ എഴുതിയ ആലിയായുടെ കൺവഴി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരളത്തിലെ പരമ്പരാഗത ജൂത സമുദായത്തിൻ്റെ ഇസ്രായേലിലേക്കുള്ള കുടിയേറ്റ വൃത്താന്തം പ്രമേയമാക്കിയ സേതുവിൻ്റെ നോവലായ ആലിയ എന്ന പുസ്തകത്തിൻ്റെ അവലോകനമാണ് ലേഖന വിഷയം.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: ആലിയായുടെ കൺവഴി
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 2017
- പ്രസാധകർ: Express Publications, Madurai
- താളുകളുടെ എണ്ണം: 6
- അച്ചടി: Vani Printings, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി