1999 നവംബർ മാസത്തിലെ സമീക്ഷ ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1599 ൽ പോർച്ചുഗീസുകാരുടെ ആഭിമുഖ്യത്തിൽ ആഗോള ക്രൈസ്തവ കൂട്ടായ്മയുമായി കേരള ക്രൈസ്തവരെ ബന്ധിപ്പിച്ച ചരിത്ര പ്രസിദ്ധമായ ഉദയമ്പേരൂർ സുനഹദോസിനു ശേഷം കാനോനകളിലെ വിലക്കുകൾ എങ്ങിനെ സമുദായം മറികടന്നുവെന്നു വിശദീകരിച്ചു കൊണ്ട് ഇരുപതാം നൂറ്റാണ്ടിൽ സാമൂഹ്യ രംഗത്ത് ക്രൈസ്തവ സമുദായത്തിലുണ്ടായ പരിണാമങ്ങളേയും പരിഷ്കാരങ്ങളേയും വിലയിരുത്തുകയാണ് ലേഖകൻ ഈ ലേഖനത്തിൽ.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 1999
- താളുകളുടെ എണ്ണം: 04
- അച്ചടി: Ayodhya Printers, Thrissur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി