1995 ൽ ബാംഗ്ളൂർ ധർമ്മാരാം കോളേജ് ഔഷധോദ്യാന വിഭാഗം പ്രസിദ്ധീകരിച്ച നമ്മുടെ മുറ്റത്തെ ഔഷധ സസ്യങ്ങൾ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബാംഗ്ളൂർ ധർമ്മാരാം കോളേജ് സെമിനാരിയിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് രൂപം കൊടുത്ത മെഡിസിനൽ ഗാർഡൻ ഡിപ്പാർട്മെൻ്റിൻ്റെ കീഴിൽ വിവിധ ഇനം ഔഷധ സസ്യങ്ങൾ വിശാലമായ കാമ്പസ് വളപ്പിൽ കൃഷി ചെയ്തു വരുന്നു. ഇവിടെ നട്ടു വളർത്തുന്ന നൂറിൽ പരം ഔഷധ സസ്യങ്ങളുടെ പേരും, ഔഷധ യോഗ്യമായ ഭാഗങ്ങളും, അവ ഏതെല്ലാം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാം എന്നും ഈ ലഘുലേഖയിൽ വിശദീകരിച്ചിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: നമ്മുടെ മുറ്റത്തെ ഔഷധ സസ്യങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1995
- താളുകളുടെ എണ്ണം: 8
- പ്രസാധനം: Dharmaram College Medicinal Garden Department
- സ്കാൻ ലഭ്യമായ ഇടം: കണ്ണി