1986 – പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം – ഒരു വിശദീകരണം

1986 ൽ സീറോ മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗങ്ങളായ ഫാ. സിലാസ് സി. എം. ഐ, ഫാ. ജോസ് കണ്ടത്തിക്കുടി എന്നിവർ ചേർന്ന് പ്രസിദ്ധീകരിച്ച പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം – ഒരു വിശദീകരണം എന്ന ലഘു ലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സീറോ മലബാർ സഭ പരമ്പരാഗതമായി ഉപയോഗിക്കുന്ന പ്രാർത്ഥനകളും അതിലെ ആശയങ്ങളും, പ്രതീകങ്ങളും, ആചാരാനുഷ്‌ഠാനങ്ങളൂം വസ്തുനിഷ്‌ഠമായി വിലയിരുത്തി തള്ളേണ്ടവയെ തള്ളാനും, കൊള്ളേണ്ടവയെ കൊള്ളാനും കഴിയണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം. പുനരുദ്ധരിച്ച സീറോ മലബാർ റാസക്രമത്തെയും സീറോ മലബാർ സെൻട്രൽ ലിറ്റർജിയെയും കുറിച്ചുള്ള ചില വിചിന്തനങ്ങളാണ് ഈ ലഘു ലേഖയിൽ പരാമർശിക്കപ്പെടുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1986 - പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം - ഒരു വിശദീകരണം
1986 – പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം – ഒരു വിശദീകരണം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം – ഒരു വിശദീകരണം
  • രചന: ഫാ. സിലാസ്. സി. എം. ഐ, ഫാ. ജോസ് കണ്ടത്തിക്കുടി
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *