സി. എം. ഐ സഭയുടെ കോഴിക്കോട് അമലാപുരി സെൻ്റ് തോമസ് പ്രോവിൻസിൻ്റെ 25ആം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ CMI – St. Thomas Province – Calicut -Silver Jubilee Souvenir ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ വൈദിക സന്യാസ സഭയായ സി. എം. ഐ സഭയുടെ കോട്ടയം സെൻ്റ് ജോസഫ്സ് പ്രോവിൻസിൻ്റെ കീഴിൽ 1956ൽ നിലവിൽ വന്ന റീജിയൺ 1969ൽ സെൻ്റ് തോമസ് വൈസ് പ്രോവിൻസായും, 1978ൽ സെൻ്റ് തോമസ് പ്രോവിൻസായും ഉയർത്തപ്പെട്ടു. ബിഷപ്പുമാർ, മെത്രാന്മാർ, മറ്റു സഭാ പ്രമുഖർ എന്നിവരുടെ ആശംസകൾ, മലബാർ കുടിയേറ്റത്തെ കുറിച്ചുള്ള ലേഖനങ്ങൾ, പ്രോവിൻസിൻ്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ആദ്യകാല ചിത്രങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1994 – CMI – St. Thomas Province – Calicut -Silver Jubilee Souvenir
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: CMI – St. Thomas Province – Calicut -Silver Jubilee Souvenir
- പ്രസിദ്ധീകരണ വർഷം: 1994
- താളുകളുടെ എണ്ണം: 180
- സ്കാൻ ലഭ്യമായ ഇടം: കണ്ണി