1992 സെപ്തംബർ – ഒക്ടോബർ മാസത്തെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യലോകം ദ്വൈമാസികയിൽ ( പുസ്തകം 17 ലക്കം 05) സ്കറിയ സക്കറിയ എഴുതിയ ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഹെർമൻ ഗുണ്ടർട്ട് കേരളത്തിനും, മലയാളഭാഷക്കും നൽകിയ സർഗ്ഗാത്മക സംഭാവനകളെ വിലയിരുത്തുകയാണ് ഈ ലേഖനത്തിൽ. കേരളത്തിൻ്റെ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയെകുറിച്ച് ഗുണ്ടർട്ട് രചിച്ച ഗ്രന്ഥങ്ങൾ അവയുടെ ഉള്ളടക്കവും, സമീപന സമ്പ്രദായവും കൊണ്ട് ഇന്നും പ്രസക്തി നഷ്ടപ്പെടാതെ നില നിൽക്കുന്നുവെന്ന് ലേഖനത്തിൽ സ്കറിയ സക്കറിയ വ്യക്തമാക്കുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 1992
- പ്രസാധകർ: Kerala Sahithya Akademi
- താളുകളുടെ എണ്ണം: 06
- അച്ചടി: Mangalodayam Press, Thrissur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
തലക്കെട്ട് ഡോ. ഹെർമ്മൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും എന്നാണ്. തിരുത്തുമല്ലോ.