1988 ൽ ബർണ്ണഡിൻ രചിച്ച മലബാർ കുടിയേറ്റവും, സി. എം. ഐ സഭയും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭാരതത്തിലെ പ്രഥമ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹയുടെ പ്രേഷിതചൈതന്യപൈതൃകം സ്വാംശീകരിച്ച് കൊണ്ടാണ് ആഗോളവ്യാപകമായ മിഷൻ പ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിലും ഇന്ത്യയിലും സി. എം. ഐ സഭ വളർന്നിട്ടുള്ളതും, പ്രവർത്തിച്ചിട്ടുള്ളതും.
സഭയുടെ മലബാറിലെ മിഷൻ പ്രവർത്തനാനുഭവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയാണ് മലബാറിലേക്ക് കുടിയേറിയവരുടെ യാതനകളും, വേദനകളും അടുത്തറിഞ്ഞ് അവരുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പരിശ്രമിക്കുക കൂടെ ചെയ്ത ഗ്രന്ഥകർത്താവും വൈദികനുമായ ബർണ്ണഡിനച്ചൻ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മലബാർ കുടിയേറ്റവും, സി. എം. ഐ സഭയും
- രചന: ബർണ്ണഡിൻ
- പ്രസിദ്ധീകരണ വർഷം: 1988
- താളുകളുടെ എണ്ണം: 140
- അച്ചടി: K.C.M Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി