1987 ജനുവരിയിൽ ഇറങ്ങിയ ജന്മഭൂമി വാർഷികപതിപ്പിൽ സി കെ മൂസ്സത് എഴുതിയ ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സാംസ്കാരികമായ ഏകീകരണത്തിനോ ഭാഷാ വികസനത്തിനോ ഭാഷാ സംസംസ്ഥാന രൂപീകരണം സഹായകമായിട്ടുണ്ടോ എന്നു പരിശോധിക്കുകയാണ് സി കെ മൂസ്സത് ഈ ലേഖനത്തിൽ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1987
- താളുകളുടെ എണ്ണം: 2
- സ്കാൻ ലഭ്യമായ ഇടം: കണ്ണി