ഡോ: സ്കറിയാ സക്കറിയ 1976ൽ പ്രസിദ്ധീകരിച്ച രണ്ടു പ്രാചീന ഗദ്യകൃതികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
ഈ പുസ്തകത്തിൻ്റെ ആദ്യം ഏതാണ്ട് 130 പേജോളം ഈ കൃതികളെ പറ്റിയുള്ള സ്കറിയാ സക്കറിയയുടെ പഠനമാണ്. അതിനു ശേഷം ഉദയമ്പേരൂർ സൂനഹദോസിൻ്റെ കാനോനകൾ, റോസിൻ്റെ നിയമാവലി എന്നീ രണ്ട് പ്രാചീന ഗദ്യകൃതികൾ ഇതിൽ കാണാം. ഉദയമ്പേരൂർ സൂനഹദോസിൻ്റെ കാനോനകൾ മാന്നാനം ലൈബ്രറിയിലുള്ള കൈയെഴുത്തു പ്രതിയെ ആധാരമാക്കിയതാണ്.
അനുബന്ധമായി താഴെ പറയുന്ന രേഖകളും ഇതിൻ്റെ ഭാഗമാണ്
– സൂനഹദോസിനുശെഷം മെനേസിസ് കൂട്ടിചേർത്ത കാനോനകൾ
– പതിനാറാം നൂറ്റാണ്ടിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ – ഗുവയായുടെ ദൃഷ്ടികൾ
– ഗ്ലോസറി
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
- പേര്: രണ്ടു പ്രാചീന ഗദ്യകൃതികൾ
- രചയിതാവ്: ഡോ. സ്കറിയ സക്കറിയ (പഠനം, പുനഃപ്രസിദ്ധീകരണം)
- പ്രസിദ്ധീകരണ വർഷം: 1976
- താളുകളുടെ എണ്ണം: 370
- അച്ചടി: Sandesanilayam Press, Changanacherry
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി