1961ൽ പ്രസിദ്ധീകരിച്ച, പി. വി. കൃഷ്ണവാര്യർ രചിച്ച ഉദ്ദണ്ഡശാസ്ത്രികളും പട്ടത്താനവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അഞ്ചു നൂറ്റാണ്ടു മുൻപ് കേരളം ഭരിച്ചിരുന്ന ശക്തൻ സാമൂതിരി രാജാവിൻ്റെ ആസ്ഥാന സദസ്സ് അലങ്കരിച്ചിരുന്ന പതിനെട്ടരകവികളിൽ പണ്ഡിതനും, വാഗ്മിയും, കവിയുമായിരുന്ന വ്യക്തിയായിരുന്നു ഉദ്ദണ്ഡ ശാസ്ത്രികൾ. മല്ലികാമരുതം എന്ന പ്രകരണവും, കോകില സന്ദേശം എന്നൊരു കാവ്യവും ഇദ്ദേഹത്തിൻ്റേതായിട്ടുണ്ട്. ശാസ്ത്രികളുടെയും , പതിനെട്ടരകവികളിൽ മറ്റൊരാളായ കാക്കശ്ശേരി ഭട്ടതിരിയുടെയും ജീവചരിത്രവും അവരുടെ കൃതികളെ കുറിച്ചുള്ള വിവരണങ്ങളും കൂടാതെ കോഴിക്കോട്ടുള്ള തളി ക്ഷേത്രത്തിൽ വെച്ച് സാമൂതിരി കോവിലകം നടത്തിവന്ന നമ്പൂതിരിമാരുടെ വിദ്വൽ സദസ്സായ പട്ടത്താനത്തെ കുറിച്ചും കൃതിയിൽ വിശദമായി പ്രതിപാദിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഉദ്ദണ്ഡശാസ്ത്രികളും പട്ടത്താനവും
- രചന: പി. വി. കൃഷ്ണവാര്യർ
- പ്രസിദ്ധീകരണ വർഷം: 1961
- താളുകളുടെ എണ്ണം: 102
- അച്ചടി: Navodayam Press, Calicut
- സ്കാൻ ലഭ്യമായ ഇടം: കണ്ണി