1958 – ൽ പ്രസിദ്ധീകരിച്ച, ഡി.എസ്സ്. കൊൾപകോവ് എഴുതിയ സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958-ൽ പ്രസിദ്ധീകരിച്ച സോവിയറ്റ് കാർഷിക നയങ്ങളെക്കുറിച്ചുള്ള ഒരു പഠനഗ്രന്ഥമാണ് സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ എന്ന ഈ പുസ്തകം. സോവിയറ്റ് യൂണിയനിൽ കാർഷികമേഖലയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ, കൂട്ടുകൃഷി (Collective Farming), സംസ്ഥാന ഫാമുകൾ (State Farms), യന്ത്രവൽക്കരണം, ശാസ്ത്രീയ കൃഷിരീതികൾ, കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ എന്നിവയാണ് ഗ്രന്ഥത്തിൻ്റെ പ്രധാന പ്രതിപാദ്യവിഷയങ്ങൾ.
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി. ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ
- രചന: D.S. Kolpakov
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 88
- അച്ചടി: Roxy Printing Press, New Delhi
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
