1957 – ധർമ്മാരാം – ബാംഗളൂർ – കൈയെഴുത്തുമാസിക – ലത 01 കുസുമം 03

CMI സഭയുടെ ബാംഗളൂരിലെ ധർമ്മാരാം വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 സെപ്തംബർ മാസത്തിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം എന്ന കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ചങ്ങനാശ്ശേരിക്കടുത്ത് ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന CMI വൈദീകസെമിനാരി ബാംഗ്ലൂരിലേക്ക് ആസ്ഥാനം മാറിയതിനുശേഷമുള്ള  കൈയെഴുത്തു മാസികയാണിത്. ഈ പരമ്പരയുടെ ആദ്യത്തെ ലക്കം ചെത്തിപ്പുഴയിൽ നിന്നും പ്രസിദ്ധീകരിച്ചതിൻ്റെ സ്കാൻ മുന്നേ ഡിജിറ്റൈസ് ചെയ്തിരുന്നു. സഭാ സംബന്ധിയായതും പൊതുസ്വഭാവമുള്ളതുമായ വിവിധ ലേഖനങ്ങൾ, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള സാഹിത്യ സൃഷ്ടികൾ തുടങ്ങിയവ കൈയെഴുത്തുമാസികയിൽ കാണാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - ധർമ്മാരാം - ബാംഗളൂർ - കൈയെഴുത്തുമാസിക - ലത 01 കുസുമം 03
1957 – ധർമ്മാരാം – ബാംഗളൂർ – കൈയെഴുത്തുമാസിക – ലത 01 കുസുമം 03

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ധർമ്മാരാം – ബാംഗളൂർ – കൈയെഴുത്തുമാസിക – ലത 01 കുസുമം 03
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *