ഇറ്റലിയിലെ “കോമോ” എന്ന കന്യകാലയത്തിൽ ജീവിച്ചിരുന്ന ഒരു കന്യാസ്ത്രീയാണ് സിസ്റ്റർ. ബെനീഞ്ഞ കോൺസലാത്താ. ഈ സഹോദരിക്ക് കർത്താവ് പറഞ്ഞുകൊടുത്ത ഉപദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മേരി ദാസ് രചിച്ച നമ്മുടെ കർത്താവും സിസ്റ്റർ ബനീജ്ഞാ കൊൺസലാത്തായും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാനുകൾ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: നമ്മുടെ കർത്താവും സിസ്റ്റർ ബനീജ്ഞാ കൊൺസലാത്തായും
- രചന: മേരി ദാസ്
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 80
- അച്ചടി:The Little Flower Press, Thevara
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി