1947ൽ പ്രസിദ്ദീകരിച്ച കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി /വീരമാമുനിവർ തമിഴിൽ എഴുതി, മേപ്രത്ത് എം ജോസഫ് പരിഭാഷപ്പെടുത്തിയ തേമ്പാവണി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വീരമാമുനിവർ എന്ന തമിഴ് നാമത്തിർ അറിയപ്പെടുന്ന ജെസ്യൂട്ട് പാതിരിയും ദക്ഷിണേന്ത്യയിലെ മിഷനറിയും സാഹിത്യകാരനുമായിരുന്ന കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി എഴുതിയ കാവ്യാത്മക തമിഴ് കൃതിയാണ് തേമ്പാവണി . ക്ളാസ്സിക് രീതിയില്‍ രചിക്കപ്പെട്ട ഈ കാവ്യത്തില്‍ ക്രിസ്തുദേവന്റെ വളര്‍ത്തച്ഛനായ ജോസഫിന്റെ ചരിത്രം, ക്രിസ്തുദേവന്റെ കുരിശുമരണം, പ്രാചീനകാലത്തെ ആചാരവിശേഷങ്ങള്‍ തുടങ്ങിയവ പ്രതിപാദിച്ചിട്ടുണ്ട്.. ഒരു തമിഴ് – ലാറ്റിൻ നിഘണ്ടുവിൻ്റെ കർത്താവ്, തിരുവള്ളുവരുടെ തിരുക്കുറളിൻ്റെ ലാറ്റിൻ ഭാഷയിലേക്കുള്ള വിവർത്തകൻ എന്നീ നിലകളിലും വീരമാമുനിവർ പ്രശസ്തനാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: തേമ്പാവണി
- രചന: കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി /വീരമാമുനിവർ/മേപ്രത്ത് എം. ജോസഫ്
- പ്രസിദ്ധീകരണ വർഷം: 1947
- താളുകളുടെ എണ്ണം: 314
- അച്ചടി: B. K. M Press, Alleppey
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി