1926 ൽ എറണാകുളം സെൻ്റ് മേരീസ് സി. വൈ. എം. എ യുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന കഥാചന്ദ്രിക മാസികയുടെ മൂന്നു ലക്കങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കത്തോലിക്കാ ബാലികാബാലന്മാരുടെ ജ്ഞാനവർദ്ധനവിനെയും സൽസ്വഭാവ രൂപീകരണത്തിനെയും ഉദ്ദേശിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന ഒരു ആനുകാലികമായിരുന്നു കഥാചന്ദ്രിക. എറണാകുളം സെൻ്റ് മേരീസ് കത്തോലിക്കാ യുവജനസമാജത്തിൻ്റെ ഉദ്യമമായ ഈ ആനുകാലികത്തിൽ വിസ്വാസസംബന്ധിയായ ലേഖനങ്ങളും, സാഹിത്യസൃഷ്ടികളും, ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ഏഴു രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
- പേര്: കഥാചന്ദ്രിക – ഫെബ്രുവരി – പുസ്തകം 01 ലക്കം 06
- പ്രസിദ്ധീകരണ വർഷം: 1926
- താളുകളുടെ എണ്ണം: 32
- അച്ചടി: Mar Louis Memorial Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 2
- പേര്:കഥാചന്ദ്രിക – മാർച്ച് –പുസ്തകം 01 ലക്കം 07
- പ്രസിദ്ധീകരണ വർഷം: 1926
- താളുകളുടെ എണ്ണം: 36
- അച്ചടി: Mar Louis Memorial Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 3
- പേര്: കഥാചന്ദ്രിക പുസ്തകം- ആഗസ്റ്റ് – 01 ലക്കം 12
- പ്രസിദ്ധീകരണ വർഷം: 1926
- താളുകളുടെ എണ്ണം: 36
- അച്ചടി: Mar Louis Memorial Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി