1916ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപാറ രചിച്ച എല്ലാവരും ഒന്നാകേണ്ടതിന് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
CMI സന്ന്യാസസമൂഹത്തിലെ അംഗമായ ഫാദർ പ്ലാസിഡ് പൊടിപാറ, ചരിത്രപരമായ വ്യതിയാനങ്ങൾ കാരണം ഭാഗികമായി നഷ്ടപ്പെട്ട സീറോ-മലബാർ സഭയുടെ സ്വത്വം വീണ്ടെടുക്കാൻ കഠിനാധ്വാനം ചെയ്ത ഒരു വിശിഷ്ട പണ്ഡിതനായിരുന്നു.തിരുവല്ല കത്തീഡ്രൽ പള്ളിയിൽ സഭാ പുനരൈക്യത്തിനു വേണ്ടിയുള്ള അഷ്ടദിന പ്രാർത്ഥനാവേളയിൽ പ്ലാസിഡച്ചൻ നടത്തിയ രണ്ടു പ്രസംഗങ്ങളുടെ പകർപ്പാണ് ഈ പുസ്തകം. പഴയ കൂർ, പുത്തൻ കൂർ സുറിയാനിക്കാരുടെ യോജിപ്പ് ജീവിതലക്ഷ്യമായി കാണുകയും ഈ ലക്ഷ്യ സാധൂകരണത്തിനായി അനേകം പുസ്തകങ്ങളും അച്ചൻ എഴുതുകയുണ്ടായി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: എല്ലാവരും ഒന്നാകേണ്ടതിന്
- പ്രസിദ്ധീകരണ വർഷം: 1916
- രചന: പ്ലാസിഡ് പൊടിപാറ
- അച്ചടി: St. Joseph’s Printing House, Thiruvalla
- താളുകളുടെ എണ്ണം: 36
- സ്കാൻ ലഭ്യമായ ഇടം: കണ്ണി