വാഴക്കുളത്തു കർമ്മല ആശ്രമത്തിൻ്റെ ആർംഭം മുതൽ 1909 വരെയുള്ള ചരിത്രസംക്ഷേപമായ വാഴക്കുളത്തു കർമ്മല ആശ്രമത്തിൻ്റെ സ്വർണജൂബ്ലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആശ്രമത്തിൻ്റെ സ്ഥാപകനും, 26 വർഷക്കാലം ആശ്രമത്തിൻ്റെ ചുമതലക്കാരനുമായിരുന്ന കാനാട്ട് യാക്കൊച്ചൻ എഴുതിയതും അദ്ദേഹത്തിൻ്റെ മരണശേഷം ആശ്രമത്തിൻ്റെ അധികാരികളാൽ എഴുതപ്പെട്ടതുമായ ആശ്രമ നാളാഗമത്തിൽ നിന്നും എടുത്തു ചേർത്തിട്ടുള്ളതും, ആശ്രമസംഭവങ്ങളിൽ നേരിട്ട് ഇടപെട്ടിട്ടുള്ള വ്യക്തികളുമായി ആലോചിച്ചും ക്രമപ്പെടുത്തിയിട്ടുള്ളതാണ് ഈ സ്മരണിക.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: വാഴക്കുളത്തു കർമ്മല ആശ്രമത്തിൻ്റെ സ്വർണജൂബ്ലി സ്മാരകം.
- പ്രസിദ്ധീകരണ വർഷം: 1909
- താളുകളുടെ എണ്ണം: 66
- അച്ചടി: V.Youseph’s Karakousalasaala Press, Elthuruthu
- സ്കാൻ ലഭ്യമായ ഇടം: കണ്ണി