1875 – ഒൻപതാം പീയൂസ് മാർപാപ്പ മെല്ലൂസ് മെത്രാനെ സംബന്ധിച്ച് ഒല്ലൂർ പള്ളിക്കാർക്കെഴുതിയ കത്തുകൾ

ഒൻപതാം പീയൂസ് മാർപാപ്പ മെല്ലൂസ് മെത്രാനെ സംബന്ധിച്ച് ഒല്ലൂർ പള്ളിക്കാർക്കെഴുതിയ കത്തുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1875 ൽ ആണ് ഈ പുസ്തകം  പ്രസിദ്ധീകരിച്ചത്.

പ്രൊപ്പഗാന്ത കർമ്മലീത്താ ഭരണത്തിൽ അതൃപ്തി തോന്നിയ ചില മാർതോമ്മാ ക്രിസ്ത്യാനികൾ സ്വന്തം റീത്തിലും ജാതിയിലും പെട്ട ഒരു മെത്രാനെ ലഭിക്കുവാൻ റോമിലേക്കും കൽദായ പാത്രിയാർക്കീസിനും കത്തുകളെഴുതി. ബാബേലിലെ പാർത്രിയാർക്കീസ് 1861 ൽ മാർ തോമ്മാ റോക്കോസ് മെത്രാനെ അയക്കുകയും, അദ്ദേഹം അനധികൃതമായി മാർതോമ്മാ ക്രിസ്ത്യാനികളുടെ പള്ളികൾ ഭരിക്കാൻ ശ്രമിച്ചു. പിന്നീട് പാത്രിയർക്കീസായ മാർ യോഹന്നാൻ ഏലിയ മേലൂസ് 1874-ൽ തൃശ്ശൂരിലെത്തി ചേരുകയും, കേരളത്തിലെ മെത്രാൻ താനാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരായി ഒല്ലൂർ മുതലായ പള്ളികളിലെ ക്രിസ്ത്യാനികൾ പീയൂസ് ഒൻപതാമൻ മാർപാപ്പക്ക് എഴുതിയ കത്തുകളും, അതിനു മറുപടിയായി മാർപാപ്പ എഴുതിയ കത്തുകളും മറ്റു അനുബന്ധകത്തുകളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഈ രേഖയിൽ പരാമർശിക്കുന്ന സംഭവങ്ങളുടെ അനന്തരഫലമായാണ് തൃശൂർ ആസ്ഥാനമായ കൽദായ സുറിയാനി സഭ ഉടലെടുത്തത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1875 - 9 ആം പീയൂസ് മാർപാപ്പ മെല്ലൂസ് മെത്രാനെ സംബന്ധിച്ച് ഒല്ലൂർ പള്ളിക്കാർക്കെഴുതിയ കത്തുകൾ
1875 – 9 ആം പീയൂസ് മാർപാപ്പ മെല്ലൂസ് മെത്രാനെ സംബന്ധിച്ച് ഒല്ലൂർ പള്ളിക്കാർക്കെഴുതിയ കത്തുകൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  ഒൻപതാം പീയൂസ് മാർപാപ്പ മെല്ലൂസ് മെത്രാനെ സംബന്ധിച്ച് ഒല്ലൂർ പള്ളിക്കാർക്കെഴുതിയ കത്തുകൾ
  • പ്രസിദ്ധീകരണ വർഷം: 1875
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *