ഫാദർ ലാസർ CMI രചിച്ച രണ്ടു കൊടുങ്കാറ്റുകൾ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലെ കേരള സുറിയാനി കത്തോലിക്കാ സഭയുടെ എൽത്തുരുത്ത് ആശ്രമത്തെ കുറിച്ചും അവിടെ നടന്ന റോക്കോസ് മേലൂസ് ശീശ്മകൾക്കെതിരെ ചാവറ പ്രിയോരച്ചൻ, ബോംബെ വികാരി അപ്പോസ്തലിക്ക മോൺ. മൗരീൻ, വലിയ ചാണ്ടി അച്ചൻ, പഴെ പറമ്പിൽ ലൂയീസച്ചൻ, മുതലായ വൈദികരുടെ സമരങ്ങളെ പറ്റിയും, അതിൽ അണിനിരന്ന മഹാരഥന്മാരെയും കുറിച്ചുള്ള സ്മരണകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: രണ്ട് കൊടുങ്കാറ്റുകൾ
- രചന: Lazer CMI
- താളുകളുടെ എണ്ണം: 34
- അച്ചടി: St. Joseph’s IS Press, Patturaikkal, Trichur
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി