1974 – ശാസ്ത്രഗ്രന്ഥങ്ങൾ; തെറ്റും തിരുത്തും – സി. കെ. മൂസ്സത്

1974 നവംബർ മാസത്തിലെ ഗ്രന്ഥാലോകം മാസികയിൽ സി. കെ. മൂസ്സത് എഴുതിയ ശാസ്ത്രഗ്രന്ഥങ്ങൾ; തെറ്റും തിരുത്തും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ശാസ്ത്രഗ്രന്ഥങ്ങൾ മാതൃഭാഷയിൽ നിർമ്മിക്കപ്പെടേണ്ടതുണ്ടോ എന്ന അന്വേഷണമാണ് ലേഖന വിഷയം. കോട്ടയത്തെ ഭാഷാപോഷിണിയും തൃശൂരിലെ വിദ്യാവിനോദിനിയും പരസ്പരം യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച അവസരത്തിൽ സി. അച്ചുതമേനോൻ എഴുതിയ ഭാഷാപരിഷ്കാരം എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് ലേഖനം തുടങ്ങുന്നത്. ശാസ്ത്രഗ്രന്ഥങ്ങൾ മലയാളത്തിൽ പ്രചരിക്കുമ്പോൾ ഭാഷയുടെ അഴകും, ഒഴുക്കും ശുദ്ധിയും നഷ്ടപ്പെടുമെന്ന ആശങ്കയും പങ്കുവെക്കുന്നു ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1974 - ശാസ്ത്രഗ്രന്ഥങ്ങൾ; തെറ്റും തിരുത്തും - സി. കെ. മൂസ്സത്
1974 – ശാസ്ത്രഗ്രന്ഥങ്ങൾ; തെറ്റും തിരുത്തും – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശാസ്ത്രഗ്രന്ഥങ്ങൾ; തെറ്റും തിരുത്തും 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ രണ്ടു ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1931 ൽ ഇറങ്ങിയ  രണ്ടു ലക്കങ്ങളുടെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1931 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ രണ്ടു ലക്കങ്ങൾ
1931 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ രണ്ടു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്:    വേദപ്രചാരമദ്ധ്യസ്ഥൻ – ജൂലായ് – പുസ്തകം 04 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1931 
  • താളുകളുടെ എണ്ണം: 48
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – നവംബർ – പുസ്തകം 04 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം:  36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2010 – പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം – സ്കറിയ സക്കറിയ –

2010 ൽ ഇറങ്ങിയ കേരള ജസ്യുറ്റ് ആനുകാലികത്തിൽ സ്കറിയ സക്കറിയ എഴുതിയ പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് പങ്കുവെക്കുന്നത്.

ഈശോ സഭാ വൈദികർക്ക് ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും, ശക്തി ക്ഷയിച്ചവർക്ക് ശക്തി പകരാനും, സാധുക്കൾക്ക് നീതി ലഭ്യമാക്കാനും, മനസ്സകന്നു കഴിയുന്നവരെ അടുപ്പിക്കാനുള്ള അനുരഞ്ജനത്തിൻ്റെ പ്രയോക്താക്കളാകാനും കഴിയണമെന്ന്  ലേഖനം ഉദ്ബോധിപ്പിക്കുന്നു. യേശുവിൻ്റെ വചങ്ങളിലും കർമ്മങ്ങളിലും പ്രകടമായ പ്രസാദാത്മകതയുടെ വക്താക്കളും, പ്രയോക്താക്കളുമാകണം പുരോഹിതർ എന്നും, സ്നേഹത്തിൻ്റെ പ്രമാണമാണ് ക്രൈസ്തവ പ്രമാണമെന്ന് തെളിച്ചുകാട്ടാൻ അവർ ചിന്തയും, വാക്കും, കർമ്മവും വിനിയോഗിക്കണമെന്നും ലേഖകൻ ഓർമ്മപ്പെടുത്തുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2010 - പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം - സ്കറിയ സക്കറിയ -

2010 – പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം – സ്കറിയ സക്കറിയ –

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം 
  • രചന: സ്കറിയ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2010
  • പ്രസാധകർ: The Kerala Jesuit Society, Kalady
  • താളുകളുടെ എണ്ണം: 5
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1990 – കവികുലഗുരു – പി – വി – കൃഷ്ണവാരിയർ – സി. കെ. മൂസ്സത്

1990 ൽ സി. കെ. മൂസ്സത് രചിച്ച് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച കവികുലഗുരു പി. വി. കൃഷ്ണവാരിയർ എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കവി, സഹൃദയൻ, കാവ്യ വിമർശകൻ, ചരിത്രഗവേഷകൻ, പത്രപ്രവർത്തകൻ, പുസ്തക പ്രസാധകൻ എന്നീ നിലകളിൽ പ്രശസ്തനായ
കവികുല ഗുരു പി.വി.കൃഷ്ണവാര്യർ കേരളത്തിലെ ആദ്യകാല ശാസ്ത്രമാസികയായ ധന്വന്തരി വൈദ്യമാസിക, ധനശാസ്ത്ര മാസികയായ ലക്ഷ്മീ വിലാസം എന്നിവയുടെ പത്രാധിപരായിരുന്നു . ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ മലയാള സാഹിത്യത്തിലുണ്ടായ എല്ലാ പ്രവണതകളുടെയും കേന്ദ്രമായി പ്രവർത്തിച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം. ഈ ബൃഹത്ഗ്രന്ഥത്തിൽ കൃഷ്ണവാരിയരുടെ വ്യക്തിജീവിതത്തെക്കാളുപരി പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് ആ കാലഘട്ടത്തിൽ മലയാള സാഹിത്യത്തിലുണ്ടായിട്ടുള്ള സംഭവങ്ങളെ കുറിച്ചും അതിൻ്റെ പശ്ചാത്തലത്തെ കുറിച്ചുമാണ് എന്ന് ആമുഖപ്രസ്താവനയിൽ കവി അക്കിത്തം സാക്ഷ്യപ്പെടുത്തുന്നു.

പന്തളം കേരളവർമ്മയുടെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും              1904 നവംബർ 16 ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള മാസികയായ കവനകൗമുദി ഒരു വർഷത്തിനു ശേഷം വള്ളത്തോൾ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ,കുറ്റിപ്പുറം എന്നിവരുടെ മേൽനോട്ടത്തിൽ നാലു വർഷത്തോളം മാത്രമെ  തുടരാൻ സാധിച്ചുള്ളൂ. പിന്നീട്  ഇരുപത്തൊന്നു വർഷക്കാലം  കൃഷ്ണവാരിയർ കോട്ടക്കൽ നിന്ന്   പ്രസിദ്ധീകരിക്കുകയുണ്ടായി. മുഖപ്രസംഗം, പരസ്യങ്ങൾ, കത്തുകൾ, അറിയിപ്പുകൾ തുടങ്ങി ഉള്ളടക്കം പൂർണ്ണമായും പദ്യരൂപത്തിലായിരുന്നു എന്നതായിരുന്നു ഈ മാസികയുടെ പ്രത്യേകത. കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി. എസ്. വാരിയർ കൃഷ്ണവാരിയരുടെ ജ്യേഷ്ഠ സഹോദരനാണ്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1990 - കവികുലഗുരു - പി - വി - കൃഷ്ണവാരിയർ - സി. കെ. മൂസ്സത്

1990 – കവികുലഗുരു – പി – വി – കൃഷ്ണവാരിയർ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കവികുലഗുരു – പി – വി – കൃഷ്ണവാരിയർ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1990
  • പ്രസാധകർ: Vallathol Vidyapeedam, Sukapuram
  • അച്ചടി: Prabhat Print House, Kottakkal
  • താളുകളുടെ എണ്ണം: 520
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ പതിനൊന്നു ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1934 ൽ ഇറങ്ങിയ പതിനൊന്നു ലക്കങ്ങളുടെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1934 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ പതിനൊന്നു ലക്കങ്ങൾ
1934 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ പതിനൊന്നു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 11 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ജനുവരി – പുസ്തകം 06 ലക്കം 07
  • പ്രസിദ്ധീകരണ വർഷം: 1934 
  • താളുകളുടെ എണ്ണം: 38
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – ഫെബ്രുവരി – പുസ്തകം 06 ലക്കം 08
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്:വേദപ്രചാരമദ്ധ്യസ്ഥൻ – മാർച്ച് – പുസ്തകം 06 ലക്കം 09
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – ഏപ്രിൽ –  പുസ്തകം 06 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്:   വേദപ്രചാരമദ്ധ്യസ്ഥൻ – മേയ് – പുസ്തകം 06 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – ജൂൺ –  പുസ്തകം 06 ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 7

  • പേര്:  – വേദപ്രചാരമദ്ധ്യസ്ഥൻ – ജൂലായ് – ആഗസ്റ്റ് –  പുസ്തകം 07 ലക്കം 01 -02
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 70
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 8

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – സെപ്തംബർ – പുസ്തകം 07 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 9

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഒക്ടോബർ – പുസ്തകം 07 ലക്കം 04
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 44
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 10

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – നവംബർ – പുസ്തകം 07 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 44
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 11

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഡിസംബർ – പുസ്തകം 07 ലക്കം 06
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 44
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ

കേരളത്തിലെ പ്രമുഖ മിഷൻ മാസികയായ പ്രേഷിത കേരളത്തിൻ്റെ രജതജൂബിലിയോടനുബന്ധിച്ച് 1972 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ച പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ എന്ന പ്രത്യേക പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക വാർത്താവിനിമയ മാധ്യമങ്ങളിലൂടെ മിഷൻ വാർത്തകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സഖറിയാസച്ചൻ തുടങ്ങിവെച്ച മിഷൻ പ്രസിദ്ധീകരണമാണ് പ്രേഷിത കേരളം. രജത ജൂബിലി പ്രത്യേക പതിപ്പിൽ സഭാ നേതാക്കളുടെ ആശംസകൾ, പ്രേഷിത പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ, സാഹിത്യ സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1972 - പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ
1972 – പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ
    • പ്രസിദ്ധീകരണ വർഷം: 11972
    • താളുകളുടെ എണ്ണം: 192
    • അച്ചടി: J.M.Press, Alwaye
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – വെള്ളത്തുള്ളി: വസ്തുവും വീക്ഷണവും – സി. കെ. മൂസ്സത്

1977ൽ കരുനാഗപള്ളി ഗവണ്മെൻ്റ് യു പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച
യുഗചൈതന്യം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ വെള്ളത്തുള്ളി: വസ്തുവും വീക്ഷണവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വെള്ളത്തുള്ളിയെ കുറിച്ച് കവികളുടെ ഭാവനയിലും, ശാസ്ത്രജ്ഞന്മാരുടെ വീക്ഷണകോണിലും വരുന്ന ആശയങ്ങളെ പരിശോധിക്കുകയാണ് ലേഖകൻ. മഹാകവി കുമാരനാശാൻ, ഉള്ളൂർ എന്നിവരുടെ വെള്ളത്തെ ആധാരമാക്കിയ കാവ്യശകലങ്ങളും, ശാസ്ത്രകാരന്മാർ വെള്ളത്തെ രസതന്ത്രപരമായി എങ്ങിനെ സമീപിക്കുന്നുവെന്ന കാര്യങ്ങളും വിശദീകരിക്കുന്നു സി. കെ മൂസ്സത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1977 - വെള്ളത്തുള്ളി: വസ്തുവും വീക്ഷണവും - സി. കെ. മൂസ്സത്
1977 – വെള്ളത്തുള്ളി: വസ്തുവും വീക്ഷണവും – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വെള്ളത്തുള്ളി: വസ്തുവും വീക്ഷണവും
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 6
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1994 – Kerala Government Medical Officers’ Association – Souvenir

1964 ൽ എറണാകുളത്തു വെച്ചു നടന്ന കേരള ഗവണ്മെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ്റെ 27 ആം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ Kerala Government Medical Officers’ Association – Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള അന്നത്തെ മുഖ്യമന്ത്രി, ആരോഗ്യവകുപ്പു മന്ത്രി, വകുപ്പു ഡയറക്ടർ എന്നിവരുടെ സന്ദേശങ്ങൾ, സംഘടനാ വാർത്തകൾ, അംഗങ്ങളുടെ ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ, ഫോട്ടോകൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1994 - Kerala Government Medical Officers' Association - Souvenir
1994 – Kerala Government Medical Officers’ Association – Souvenir

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Kerala Government Medical Officers’ Association – Souvenir
  • പ്രസിദ്ധീകരണ വർഷം: 1994
  • താളുകളുടെ എണ്ണം: 58
  • അച്ചടി: Vidya Offset Printers, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും

1960 ൽ പ്രസിദ്ധീകരിച്ച, കുപ്രിയാനോസ് മെത്രാപ്പോലീത്ത, മാർ ഈശോയവ് കതോലിക്ക പാത്രിയർക്കീസ്, മാർ ഇസ്രായേൽ എന്നിവരാൽ രചിക്കപ്പെട്ട കാറോയാ,ഹെവുപ്പദ് യാക്കന, മ്ശമ്ശാനാ കശീശാ എന്നീ പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൗരസ്ത്യ സുറിയാനി  പാരമ്പര്യമുള്ള മലങ്കര സഭയുടെ മേലധികാരികൾ മേൽ വിവരിച്ച പദവികളിലേക്ക് ഉയർത്തപ്പെടുന്ന അവസരങ്ങളിൽ ധരിക്കേണ്ട വസ്ത്രങ്ങൾ, ആരാധനാക്രമം, ആരാധാനാ സാമഗ്രികൾ, പ്രാർത്ഥനകൾ എന്നിവയെകുറിച്ചുള്ള വിവരണങ്ങളാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1959 - പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും
1959 – പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 98
  • അച്ചടി: Mar Thoma Sleeha Press, Alwaye
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – ഗിരിദീപം – മെത്രാഭിഷേക പതിപ്പ്

1989 ൽ തലശ്ശേരി രൂപതയുടെ ഒന്നാമത്തെ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം രൂപതാ ഭരണത്തിൽ നിന്നു വിരമിക്കുകയും, രണ്ടാമത്തെ മെത്രാനായി മാർ ജോർജ്ജ് വലിയമറ്റം ചുമതലയേൽക്കുകയും ചെയ്ത അവസരത്തിൽ പ്രസിദ്ധീകരിച്ച ഗിരിദീപം – മെത്രാഭിഷേക പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മെത്രാഭിഷേക ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ടുള്ള രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക രംഗത്തെ ഉന്നതരുടെ കുറിപ്പുകൾ, രണ്ട് ആത്മീയ നേതാക്കന്മാരെയും കുറിച്ചുള്ള സഭാ നേതാക്കന്മാരുടെ ഓർമ്മക്കുറിപ്പുകൾ, മെത്രാഭിഷേക ചടങ്ങിൻ്റെ ചിത്രങ്ങൾ എന്നിവയാണ് പ്രത്യേക പതിപ്പിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1989 - ഗിരിദീപം - മെത്രാഭിഷേക പതിപ്പ്

1989 – ഗിരിദീപം – മെത്രാഭിഷേക പതിപ്പ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഗിരിദീപം – മെത്രാഭിഷേക പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി