1938 – സാഹോദര്യത്തിൻ്റെ സഹോദരി – ഫാദർ വിക്റ്റർ സി.ഡി.

കത്തോലിക്കസഭയിലെ ഒരു വിശുദ്ധയും ഉപവിയുടെ കന്യാസ്തീകളുടെ സഭാസ്ഥാപകയും ആയ കനോസ മഗ്ദലനേയുടെ (Magdalene of Canossa) ജീവചരിത്രം പ്രതിപാദിക്കുന്ന സാഹോദര്യത്തിൻ്റെ സഹോദരി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഫാദർ വിക്റ്റർ സി.ഡി.  ആണ് ഇതിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1938 - സാഹോദര്യത്തിൻ്റെ സഹോദരി - ഫാദർ വിക്റ്റർ സി.ഡി.
1938 – സാഹോദര്യത്തിൻ്റെ സഹോദരി – ഫാദർ വിക്റ്റർ സി.ഡി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാഹോദര്യത്തിൻ്റെ സഹോദരി
  • രചന: ഫാദർ വിക്റ്റർ സി.ഡി.
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 116
  • അച്ചടി: St. Joseph’s I.S. Press, Elthuruth
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1934 – മണിദീപികാ – എ. ആർ. രാജരാജവർമ്മ

സംസ്കൃതവ്യാകരണസാരസംഗ്രഹം  എന്ന ഉദ്ദേശത്തോടുകൂടെ എ.ആർ. രാജരാജവർമ്മ പ്രസിദ്ധീകരിച്ച മണിദീപികാ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ഈ പുസ്തകത്തിൻ്റെ നാലാം പതിപ്പാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്. ഈ റിലീസോടുകൂടി ബാംഗ്ലൂർ ധർമാരാം കോളേജ് ലൈബ്രറിയിൽ നിന്നു റിലീസ് ചെയ്ത പുസ്ത്കങ്ങളുടെ എണ്ണം 25 ആയി.

1934 - മണിദീപികാ - എ. ആർ. രാജരാജവർമ്മ
1934 – മണിദീപികാ – എ. ആർ. രാജരാജവർമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മണിദീപികാ
  • രചന: A.R. Rajaraja Varma
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 68
  • അച്ചടി: Kamalalaya Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1947 – മനുഷ്യൻ്റെ ഐഹികജീവിതം – കനിമൂസ പ്രസിദ്ധീകരണ സംഘം

സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ മനുഷ്യൻ്റെ ഐഹികജീവിതം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ച്ജിരുന്ന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1947 - മനുഷ്യൻ്റെ ഐഹികജീവിതം
1947 – മനുഷ്യൻ്റെ ഐഹികജീവിതം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മനുഷ്യൻ്റെ ഐഹികജീവിതം
  • രചന: ക നി മൂ സ
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 40
  • അച്ചടി: L.F. Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1913 – ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം

പ്രമുഖ അമേരിക്കൻ എഴുത്തുകാരനും പ്രാസംഗികനും അദ്ധ്യാപകനുമായ ബുക്കർ ടി. വാഷിങ്ടണെ പറ്റി മലയാളത്തിൽ അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഇറങ്ങിയ ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  കെ. പരമുപിള്ള ആണ് ഇത് രചിച്ചിരിക്കുന്നത്. ബുക്കർ ടി. വാഷിങ്ടൻ്റെ പക്കൽ നിന്ന് നേരിട്ട് അനുമതി വാങ്ങിയാണ് പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ഇതിൻ്റെ ആമുഖപ്രസ്താവനകൾ സൂചിപ്പിക്കുന്നു. ഇത് തിരുവിതാംകൂറിൽ പാഠപുസ്തകം ആയിരുന്നു എന്ന് കാണുന്നു. പുസ്തകത്തിൻ്റെ മൂന്നാം പതിപ്പ് ആണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1913 - ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം
1913 – ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം
  • രചന: കെ. പരമുപിള്ള
  • പ്രസിദ്ധീകരണ വർഷം: 1913
  • താളുകളുടെ എണ്ണം: 276
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1950 – ജീജാഭായി അഥവാ ശിവാജിയുടെ മാതാവു്

ശിവാജിയുടെ അമ്മയായ ജീജാഭായിയെ പറ്റി എൻ.പി. ചെല്ലപ്പൻ നായർ രചിച്ച ജീജാഭായി അഥവാ ശിവാജിയുടെ മാതാവു് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1950 - ജീജാഭായി അഥവാ ശിവാജിയുടെ മാതാവു്
1950 – ജീജാഭായി അഥവാ ശിവാജിയുടെ മാതാവു്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ജീജാഭായി അഥവാ ശിവാജിയുടെ മാതാവു്
  • രചന: എൻ.പി. ചെല്ലപ്പൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 96
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1890 – Dialogues in English, Latin, and Maleyalam for the use of Schools

സംഭാഷണങ്ങളിലൂടെ ലത്തീൻ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി രചിച്ച Dialogues in English, Latin, and Maleyalam എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലീടെ പങ്കുവെക്കുന്നത്. സ്കൂളുകളിലെ ഉപയോഗത്തിനായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഏത് സ്കൂളുകളാണ് ഇത് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.

ഇംഗ്ലീഷിലുള്ള സംഭാഷണം അതിനു നേരെ ലത്തീനിലുള്ള സംഭാഷണം എന്നിങ്ങനെ ഇടതു പേജിലും, മലയാള സംഭാഷണം വലതു പേജിലും  ആണ് കൊടുത്തിരിക്കുന്നത്.  പുസ്തകത്തിലെ ഉള്ളടക്കം മൊത്തം ഈ വിധത്തിലാണ് വിന്യസിച്ചിരിക്കുന്നത്.

1890ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം രചിച്ചിരിക്കുന്നത് ആരെന്ന് വ്യക്തമല്ല. ഒരു Carmelite Missionary എന്ന് മാത്രമാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ടൈറ്റിൽ പേജ് ഉണ്ടെങ്കിലും ഫ്രണ്ട് മാറ്ററിലെ കുറച്ച് പേജുകളും ഉള്ളടക്കത്തിലെ ആദ്യത്തെ 6 പേജുകളും നഷ്ടപ്പെട്ടിരിക്കുന്നു എന്ന കുറവ് ഈ ഡിജിറ്റൽ സ്കാനിനുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1890 - Dialogues in English, Latin, and Maleyalam for the use of Schools
1890 – Dialogues in English, Latin, and Maleyalam for the use of Schools

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Dialogues in English, Latin, and Maleyalam for the use of Schools
  • രചന: A Carmelite Missionary
  • പ്രസിദ്ധീകരണ വർഷം: 1890
  • താളുകളുടെ എണ്ണം: 202
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1946 – ബർണദെ – എൽ.സി. ഐസക്ക്

കത്തോലിക്കസഭയിലെ ഒരു വിശുദ്ധയായ ബർണദീത്ത സുബീരുവിൻ്റെ ജീവചരിത്രം പ്രതിപാദിക്കുന്ന ബർണദെ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ പുസ്തകം Franz Werfelൻ്റെ The Song of Bernadette എന്ന കൃതിയിൽ നിന്ന് പ്രചോദിതനായി ആ ഗ്രന്ഥത്തിൻ്റെ രചനാശൈലി ആണ് ഈ ഗ്രന്ഥത്തിനു അവലംബിച്ചിട്ടുള്ളതെന്ന സൂചന ഇതിൻ്റെ പ്രാരംഭപ്രസ്താവനകളിൽ കാണുന്നു. എൽ.സി. ഐസക്ക് ആണ് ഇതിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946 - ബർണദെ - എൽ.സി. ഐസക്ക്
1946 – ബർണദെ – എൽ.സി. ഐസക്ക്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ബർണദെ
  • രചന: എൽ.സി. ഐസക്ക്
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 232
  • അച്ചടി: S.F.S. Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1934 – വിശുദ്ധ മോനിക്ക അഥവാ മാതൃകാമാതാവു – എലിസബത്തു് ഉതുപ്പു്

ക്രൈസ്തവസഭയിലെ ഒരു വിശുദ്ധയും വിശുദ്ധ അഗസ്തീനോസിന്റെ മാതാവുമായ മോനിക്കയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വിശുദ്ധ മോനിക്ക അഥവാ മാതൃകാമാതാവു എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  (ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ പുസ്തകത്തിൽ ശീർഷകത്താൾ നഷ്ടപ്പെട്ടിട്ടുണ്ട്)

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1934 - വിശുദ്ധ മോനിക്ക അഥവാ മാതൃകാമാതാവു - എലിസബത്തു് ഉതുപ്പു്
1934 – വിശുദ്ധ മോനിക്ക അഥവാ മാതൃകാമാതാവു – എലിസബത്തു് ഉതുപ്പു്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വിശുദ്ധ മോനിക്ക അഥവാ മാതൃകാമാതാവു
  • രചന: എലിസബത്തു് ഉതുപ്പു്
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 132
  • അച്ചടി: S.M. Press, Athirampuzha
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1940 – വിശുദ്ധ റീത്താ – കെ. എ. പോൾ

കത്തോലിക്ക സഭയിലെ ഒരു വിശുദ്ധയായ കാസിയായിലെ റീത്തയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വിശുദ്ധ റീത്താ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഈ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് ആണെന്ന് ആമുഖപ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാം. കെ.എ. പോൾ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. കാസിയായിലെ റീത്തയെ കുറിച്ചുള്ള കുറച്ച് വിവരം ഈ വിക്കിപീഡിയ ലേഖനത്തിലും ലഭ്യമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1940 - വിശുദ്ധ റീത്താ - കെ. എ. പോൾ
1940 – വിശുദ്ധ റീത്താ – കെ. എ. പോൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വിശുദ്ധ റീത്താ
  • രചന/പരിഭാഷ: കെ. എ. പോൾ
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 106
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2017 – ഓർമയുടെ പകർന്നാട്ടം – സ്കറിയ സക്കറിയ

2017 ജനുവരി മാസത്തിൽ ഇറങ്ങിയ എഴുത്ത് മാസികയിൽ (പുസ്തകം 2 ലക്കം 3) ഓർമ എന്ന വിഷയത്തെ ആസ്പദമാക്കി സ്കറിയ സക്കറിയ എഴുതിയ ഓർമയുടെ പകർന്നാട്ടം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2017 - ഓർമയുടെ പകർന്നാട്ടം - സ്കറിയ സക്കറിയ
2017 – ഓർമയുടെ പകർന്നാട്ടം – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഓർമയുടെ പകർന്നാട്ടം
  • പ്രസിദ്ധീകരണ വർഷം: 2017
  • താളുകളുടെ എണ്ണം: 4
  • Publisher: Loyola Institute of Peace and International Relations
  • അച്ചടി: Sterling Print House, Kochi
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി