1927 ൽ പ്രസിദ്ധീകരിച്ച, എം. ശ്രീധരമേനോൻ രചിച്ച താരാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1927 – താരാവലി – എം. ശ്രീധരമേനോൻ
എം. ശ്രീധരമേനോൻ രചിച്ച എട്ടു കവിതകളുടെ സമാഹാരമാണ് ഇത്. മലയാള സാഹിത്യരംഗത്ത് കൂടുതൽ കവികൾ കടന്നു വന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണ് താരാവലി. ലളിത സുന്ദരമായ രചനാശൈലിയാണ് കവി സ്വീകരിച്ചിരിക്കുന്നത്.
1925 ൽ പ്രസിദ്ധീകരിച്ച, കെ. വാസുദേവൻ മൂസ്സത് രചിച്ച ശ്രീകൃഷ്ണലീലകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1925 – ശ്രീകൃഷ്ണലീലകൾ – കെ. വാസുദേവൻ മൂസ്സത്
ഭാഗവതം ദശമസ്കന്ദത്തിൽ വർണ്ണിച്ചിട്ടുള്ള ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള ഗദ്യകാവ്യമാണിത്. ശ്രീകൃഷ്ണഭഗവാൻ്റെ ദിവ്യകഥകളെല്ലാം ഇതിൽ സാമാന്യമായി പ്രതിപാദിച്ചിട്ടുണ്ട്.
Through this post, we are releasing the digital scans of Government Victoria College – Palakkad – Magazine Published in the month of October, 1940.
1940 – October – Government Victoria College – Palakkad – Magazine
The 1940 October edition of Govt – Victoria College Magazine comprises of English, Malayalam and Tamil Sections and the contents are literary articles, College Notes and an address to freshers written by various writers.
Through this post, we are releasing the digital scan of The Zamorins College Magazine, Calicut published in the year 1935
The 1935 edition of the Zamorin’s College Calicut magazine offers a fascinating window into student life and intellectual pursuits during pre-independence India. Written at a time when education and culture were closely linked, the magazine captures the voices of a generation engaged in literary, social, and national thought. It reflects the ideals, aspirations and creativity that shaped the college’s enduring legacy
1967 ൽ പ്രസിദ്ധീകരിച്ച, താരാശങ്കർ ബാനർജി രചിച്ച അല്ല! എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1967 – അല്ല! – താരാശങ്കർ ബാനർജി
ബംഗാളി സാഹിത്യകാരനായ താരാശങ്കർ ബാനർജി രചിച്ച നോവലിൻ്റെ മലയാള വിവർത്തനമാണ് ഇത്. ഏറെ ശ്രദ്ധ നേടിയ ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് കെ. രവിവർമ്മയാണ്.
1930 ൽ പ്രസിദ്ധീകരിച്ച, ചേലന്നാട്ട് അച്യുതമേനോൻ രചിച്ച മിന്നലൊളി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – മിന്നലൊളി – ചേലന്നാട്ട് അച്യുതമേനോൻ
തപാൽ ഉദ്യോഗസ്ഥനും പിന്നീട് മദ്രാസ് സർവകലാശാലയിലെ മലയാള വിഭാഗം മേധാവിയുമായിരുന്ന ചേലന്നാട്ട് അച്യുതമേനോൻ ഗദ്യസാഹിത്യത്തിലും ഫോക് ലോർ പഠനത്തിലും ശ്രദ്ധേയനായ പണ്ഡിതനായിരുന്നു.അദ്ദേഹത്തിൻ്റെ പതിനാലു ഗദ്യകവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച കവിതകളും, പല വേദികളിൽ ചൊല്ലുവാൻ എഴുതിയ കവിതകളും ഉൾപ്പെടുത്തിയിരിക്കുന്നു ഈ പുസ്തകത്തിൽ.
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
Through this post, we are releasing the digital scans of Govt – Victoria College Magazine Vol 01 Issue 01 Published in the month of January, 1935.
1935 – January – Govt – Victoria College Magazine
The 1935 January edition of Govt – Victoria College Magazine comprises of English, Malayalam and Sanskrit Sections and the contents are literary articles and College Notes written by various writers.
1934 മുതൽ 1937 വരെ പ്രസിദ്ധീകരിച്ച, കൈരളി മാസികയുടെ പുസ്തകം 19, 21 ലെ 23 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1934 – 1937 – കൈരളി മാസിക – പുസ്തകം 19 ൻ്റെ 12 ലക്കങ്ങളും പുസ്തകം 21 ൻ്റെ 11 ലക്കങ്ങളും
മലയാളത്തിലെ ഒരു സുപ്രധാന സാംസ്കാരിക, സാഹിത്യ മാസികയാണ് കൈരളി മാസിക. ഈ മാസിക മലയാളത്തിലെ നവോത്ഥാനകാലത്ത് പ്രസിദ്ധമായ നിരവധി എഴുത്തുകാരുടെയും ചിന്തകരുടെയും രചനകൾക്ക് വേദിയായി പ്രവർത്തിച്ചു. സാഹിത്യരചനകൾ, കവിതകൾ, കഥകൾ, നിരൂപണങ്ങൾ, സാമൂഹ്യ-സാംസ്കാരിക ലേഖനങ്ങൾ, രാഷ്ട്രീയ പ്രതിപാദനങ്ങൾ തുടങ്ങിയവയാണ് മാസികയുടെ ഉള്ളടക്കം. ലയാളത്തിലെ നിരവധി എഴുത്തുകാരുടെ ആദ്യകാല രചനകൾ കൈരളിയിൽ പ്രസിദ്ധമായി. ഭാഷാശൈലിയുടെ നവീകരണത്തിലും സാമൂഹിക ബോധവൽക്കരണത്തിലും മാസികയ്ക്ക് വലിയ പങ്കുണ്ട്. ജി. ശങ്കരക്കുറുപ്പ്, കെ.കെ. രാജാ, കെ.വി. രാഘവൻ നായർ തുടങ്ങിയവർ ഈ മാസികയുടെ പിന്നിൽ പ്രവർത്തിച്ചിരുന്നതായി 1934 കാലങ്ങളിൽ പ്രസിദ്ധീകരിച്ച പതിപ്പുകളിൽ നിന്നും മനസ്സിലാക്കാം. ലക്കങ്ങളുടേ കവർ പേജുകൾ ലഭ്യമല്ലാത്തതിനാൽ എഡിറ്റർ, പ്രസാധകർ, അച്ചടി തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
1948 ഓഗസ്റ്റ് മുതൽ 1949 ജൂലൈ വരെ പ്രസിദ്ധീകരിച്ച, പാരിജാതം മാസികയുടെ 12 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1948 – 1949 പാരിജാതം മാസിക – പുസ്തകങ്ങൾ 12
1947- മെയ് മാസം പ്രസിദ്ധീകരണം ആരംഭിച്ച ഒരു സാഹിത്യ മാസികയായിരുന്നു പാരിജാതം മാസിക. ഈ മാസിക പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടാം വർഷത്തിലേയ്ക്ക് കടക്കുകയാണു് എന്ന് പുസ്തകം രണ്ടിൻ്റെ ഒന്നാം ലക്കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ മാസിക എവിടെനിന്നുമാണ് പ്രസിദ്ധീകരണം ആരംഭിച്ചിരുന്നതെന്നോ, അതിൻ്റെ അച്ചടിയെപറ്റിയോ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു റിലീസ് ചെയ്തിരിക്കുന്ന ഈ 12 ലക്കങ്ങൾ മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നു ലഭ്യമായിട്ടുള്ളവയാണ്. ഈ ലക്കങ്ങളിൽ ആ കാലഘട്ടത്തിലെ സാമൂഹ്യ, സംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പ്രസക്തമായ സാംസ്കാരിക അഭിപ്രായങ്ങൾ, ഉപന്യാസങ്ങൾ, കഥകൾ, കവിതകൾ,വിവർത്തനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരുന്നു . സാമൂഹ്യ പ്രസക്തിയുള്ള ലേഖനങ്ങളും, ചരിത്ര പ്രാധാന്യമുള്ള വാർത്തകളും, അനുസ്മരണങ്ങളും എല്ലാം ഈ മാസികയുടെ മാത്രം പ്രത്യേകതയായിരുന്നു.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
Through this post, we are releasing the digital scans of Coconut Bulletin – Volume – XVII – Issue 01, 02, 03, 04, 05, 06, 07, 08 09,10, 11&12 published in the year 1963 & 1964 .
The “Coconut Bulletin” was a monthly publication issued by the Indian Central Coconut Committee, which was established in 1945 under the Indian Coconut Committee Act of 1944 for the development of coconut cultivation in India. This bulletin was published in English as “Coconut Bulletin,” in Malayalam as “Nalikera Bulletin,” and in Kannada as “Thengina Bulletin,” serving as an important channel for disseminating information and updates on coconut research, cultivation, and industry development.The Coconut Bulletin included articles, research findings, plantation news, and committee activities, and played a significant role in guiding farmers, researchers, and stakeholders in the coconut sector. While the original committee and its bulletins are now of historical relevance, documents and annual reports from its era can be accessed through certain archives and libraries. Currently, research and extension activities related to coconuts are continued by institutions like the Central Plantation Crops Research Institute (CPCRI) and the Coconut Development Board, both of which publish regular journals and research bulletins on coconut science and industry trends.