1955 – ആലത്തൂർ കാക്ക – എൻ. കേശവൻ നായർ

1955 ൽ പ്രസിദ്ധീകരിച്ച, എൻ.കേശവൻ  നായർ രചിച്ച ആലത്തൂർ കാക്ക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955-alathurkakka
1955-alathurkakka

പത്തു ചെറുകഥകൾ അടങ്ങുന്ന കഥാസമാഹാരം ആണ് ഇത്. വളരെ ലളിതമായ ഭാഷയിലും ശൈലിയിലും അവതരിപ്പിച്ചിരിക്കുന്ന ഈ കഥകൾ സാധാരണക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആലത്തൂർ കാക്ക
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: സർവ്വോദയം പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 122
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – കാട്ടിലെ വീട് – ടി. രാഘവൻ നായർ

1955 ൽ പ്രസിദ്ധീകരിച്ച, ടി. രാഘവൻ നായർ രചിച്ച കാട്ടിലെ വീട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955-kattile-veedu-t-raghavan-nair
1955-kattile-veedu-t-raghavan-nair

ലോക പ്രശസ്തമായ ഗ്രിംസ് ഫെയറി ടെയിൽസിൽ ഉൾപ്പെടുന്ന ആറു കഥകളാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്. മലയാളത്തിൻ്റെ ശൈലിയ്ക്ക് യോജിക്കും വിധം കഥകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബാലസാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഗ്രന്ഥം ഒൻപതു വയസ്സുള്ള കുട്ടികൾക്കു വേണ്ടി രചിച്ചതാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാട്ടിലെ വീട്
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: സിൽവർ ജൂബിലി പ്രസ്സ്, കണ്ണൂര്
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – കുട്ടികളുടെ യേശു – കെ.സി. ചാക്കോ

1962 ൽ പ്രസിദ്ധീകരിച്ച, കെ.സി. ചാക്കോ രചിച്ച കുട്ടികളുടെ യേശു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962-kuttikalude-yesu-k-c-chacko
1962-kuttikalude-yesu-k-c-chacko

യേശുക്രിസ്തുവിൻ്റെ ജീവചരിത്രം കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചിരിക്കുകയാണ് ഈ കൃതിയിൽ. ബാലസാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ കൃതി മുതിർന്നവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കുട്ടികളുടെ യേശു
  • പ്രസിദ്ധീകരണ വർഷം: 1962
  • അച്ചടി: സ്റ്റാർ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 98
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമാണങ്ങളും പ്രവൃത്തികളും – അജയകുമാർ ഘോഷ്

1952 ൽ പ്രസിദ്ധീകരിച്ച, അജയകുമാർ ഘോഷ്  രചിച്ച ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമാണങ്ങളും പ്രവൃത്തികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952-indian-socialist-party-pramanam-pravruthi
1952-indian-socialist-party-pramanam-pravruthi

സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദർശങ്ങളും പ്രവൃത്തികളും വിമർശനാത്മകമായി ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യപ്പെടുന്നു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും അവയുടെ കാരണങ്ങളും സമഗ്രമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമാണങ്ങളും പ്രവൃത്തികളും
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ദേശാഭിമാനി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 96
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – വെടിയുണ്ട – രണ്ടു റഷ്യൻ കഥകൾ – ഡേവിഡ് പുലിക്കോടൻ

1950 ൽ പ്രസിദ്ധീകരിച്ച, ഡേവിഡ് പുലിക്കോടൻ രചിച്ച വെടിയുണ്ട – രണ്ടു റഷ്യൻ കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950-vediyunda-russian-kathakal
1950-vediyunda-russian-kathakal

രണ്ടു റഷ്യൻ കഥകളുടെ മലയാള പരിഭാഷയാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് . റഷ്യൻ സംസ്കാരം വളരെ ലളിതമായ ഭാഷയിൽ ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വെടിയുണ്ട – രണ്ടു റഷ്യൻ കഥകൾ 
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • താളുകളുടെ എണ്ണം: 74
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – ശ്രീ ബോധിസത്ത്വാപദാനകല്പലത – ഒന്നാം ഭാഗം – ക്ഷേമേന്ദ്രൻ

1951 ൽ പ്രസിദ്ധീകരിച്ച, ക്ഷേമേന്ദ്രൻ രചിച്ച ശ്രീ ബോധിസത്ത്വാപദാനകല്പലത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951-sree-bodhisathwapadanakalpalatha-vallathol
1951-sree-bodhisathwapadanakalpalatha-vallathol

സംസ്കൃത സാഹിത്യത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കവിയാണ് ക്ഷേമേന്ദ്രൻ. ബുദ്ധമതത്തിലെ ജാതക കഥകളുടെ പ്രാധാന്യം ഉൾക്കൊണ്ട് അദ്ദേഹം രചിച്ച കൃതിയാണ് ശ്രീ ബോധിസത്ത്വാപദാനകല്പലത. ഇതിന് പരിഭാഷ രചിച്ചിരിക്കുന്നത് വള്ളത്തോൾ നാരായണമേനോൻ ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ ബോധിസത്ത്വാപദാനകല്പലത
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: കേരള പ്രസ്സ്, നന്ദൻകോട്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 212
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ബി.ഏ. തങ്കം – കുറുപ്പുംവീട്ടിൽ കെ.എൻ. ഗോപാലപിള്ള

1957 ൽ പ്രസിദ്ധീകരിച്ച, കുറുപ്പുംവീട്ടിൽ കെ.എൻ. ഗോപാലപിള്ള രചിച്ച ബി.ഏ. തങ്കം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957-b-a-thankam
1957-b-a-thankam

കുറുപ്പുംവീട്ടിൽ കെ.എൻ. ഗോപാലപിള്ള രചിച്ച നോവലാണ് ബി.ഏ. തങ്കം. ജനപ്രിയ സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ കൃതിയിൽ ആ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതം വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബി.ഏ. തങ്കം
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 138
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – കവി – മണ്ണാലത്ത് ശ്രീധരൻ

1952 ൽ പ്രസിദ്ധീകരിച്ച, മണ്ണാലത്ത് ശ്രീധരൻ രചിച്ച കവി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952-kavi-mannalathu-shreedharan
1952-kavi-mannalathu-shreedharan

സാമൂഹ്യപരിഷ്കരണം ലക്ഷ്യമാക്കി സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്ക് എതിരായി രചിക്കപ്പെട്ട ഖണ്ഡകാവ്യമാണ് ഇത്. ഈ കാവ്യത്തിന് അവതാരിക രചിച്ചിരിക്കുന്നത് എൻ.വി. കൃഷ്ണവാരിയരാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കവി
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: എസ്സ്.എൻ.ഡി.പി. പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – വിമർശവും വിമർശകന്മാരും – വക്കം അബ്ദുൽഖാദർ

1947- ൽ പ്രസിദ്ധീകരിച്ച, വക്കം വക്കം അബ്ദുൽഖാദർ രചിച്ച വിമർശവും വിമർശകന്മാരും  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 – വിമർശവും വിമർശകന്മാരും – വക്കം അബ്ദുൽഖാദർ

നിരൂപകൻ ഗ്രന്ഥകാരൻ സ്വതന്ത്രചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വക്കം അബ്ദുൽഖാദർ 1947എഴുതിയ വിമർശവും വിമർശകന്മാരും മലയാളത്തിൽ വിമർശനചിന്തയെ രൂപകൽപ്പനചെയ്ത ഒരു ഗ്രന്ഥം എന്നുതന്നെ പറയാം. പത്രപ്രവർത്തന രംഗത്തു് സജീവമായിരുന്ന സമയത്ത് എഴുതിയ ചില ലേഖനങ്ങൾ കൂടി ഉൾപ്പെടുത്തികൊണ്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിചിരിക്കുന്നതു്. അന്യരുടെ അഭിപ്രായങ്ങളും ആശയങ്ങളും കൊണ്ട് ജീവിക്കുന്നവനാണ് വിമർശകൻ എന്നൊരു ആക്ഷേപം ഉണ്ടെന്നും, ഗ്രന്ഥങ്ങളേയും ഗ്രന്ഥകർത്താക്കളെയും സംബന്ധിച്ചു അഭിപ്രായം പറയുക എന്നതിൽ കൂടുതലായി അവൻ ഒന്നും പറയേണ്ടതില്ല എന്ന് ആക്ഷേപകർ വിശ്വസിക്കുന്നു എന്നും, സൃഷ്ടിപരതയിൽ വളരെ പിന്നിട്ടു നിൽക്കുന്നവനാണ് വിമർശകൻ എന്നും വാദിക്കുന്നു. കഴിവുള്ളവൻ സൃഷ്ടിക്കുന്നു,അതില്ലാത്തവൻ വിമർശിക്കുന്നു എന്ന് പുസ്തകം പറയുന്നു. വിമർശകന്മാരുടെ താല്പര്യം, വിമർശകന്മാരുടെ രചനാശൈലി, നിലവിൽ പ്രചാരത്തിലുള്ള രീതികൾ, സാഹിത്യ ശാഖയുടെ പരിണാമങ്ങൾ എന്നിവയെല്ലാം വിശകലനം ചെയ്തിരിക്കുന്നു ഈ കൃതിയിൽ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിമർശവും വിമർശകന്മാരും
  • രചന: വക്കം അബ്ദുൽഖാദർ
  • പ്രസിദ്ധീകരണ വർഷം: 1947
  • പ്രസാധകർ: വിജ്ഞാനപോഷിണി പ്രസ്സ് & ബുക്ക്‌ ഡിപ്പോ,
    കൊല്ലം.
  • താളുകളുടെ എണ്ണം: 162
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – കല്യാണസൌഗന്ധിക വാദപ്രതിവാദം – സി.ഐ. രാമൻ നായർ

1934 ൽ പ്രസിദ്ധീകരിച്ച, സി.ഐ. രാമൻ  നായർ രചിച്ച കല്യാണസൌഗന്ധിക വാദപ്രതിവാദം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - കല്യാണസൌഗന്ധിക വാദപ്രതിവാദം സി.ഐ.രാമൻ നായർ
1934 – കല്യാണസൌഗന്ധിക വാദപ്രതിവാദം – സി.ഐ.രാമൻ നായർ

കല്യാണസൌഗന്ധികം എന്ന കൃതിക്ക് വിവിധ സാഹിത്യ നിരൂപകന്മാർ തയ്യാറാക്കിയ വ്യാഖ്യാനങ്ങളാണ് ഈ കൃതിയിൽ കാണാൻ കഴിയുന്നത്. പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ ഈ ഗ്രന്ഥത്തിൽ സംഗ്രഹിച്ച് ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കല്യാണസൌഗന്ധിക വാദപ്രതിവാദം
  • പ്രസിദ്ധീകരണ വർഷം: 1934
  • അച്ചടി: പോപ്പുലർ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 162
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി