1938 ജനുവരി 10, 17, 24, 31, ഫെബ്രുവരി 7, 14, മാർച്ച് 21 തീയതികളിൽ പുറത്തിറങ്ങിയ കൗമുദി വാരികയുടെ പുസ്തകം 1 ലക്കം 14, 15, 16, 17, 18, 19, 24 എന്നീ 7 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകൾ സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 7 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1937 ഡിസമ്പർ 6, 13, 20, 27 തീയതികളിൽ പുറത്തിറങ്ങിയ കൗമുദി വാരികയുടെ പുസ്തകം 1 ലക്കം 10, 11, 12, 13 എന്നീ നാല് ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകൾ സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 4 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1937 നവമ്പർ 1, 8, 15, 22, 29 തീയതികളിൽ പുറത്തിറങ്ങിയ കൗമുദി എന്ന വാരികയുടെ പുസ്തകം 1 ലക്കം 5, 6, 7, 8, 9 എന്നീ അഞ്ച് ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകളും ചില ലക്കങ്ങളിൽ അവസാന താളുകളും സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.
സി വി കുഞ്ഞുരാമൻ 1911-ൽ സ്ഥാപിച്ച കൗമുദി പത്രത്തിൻ്റെ സഹ പ്രസിദ്ധീകരണമായി 1937-ൽ ആരംഭിച്ച വാരികയാണിതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. (ഏതാണ്ട് ഇതേ വർഷത്തിനടുപ്പിച്ചാണ് കൗമുദി ആഴ്ചപ്പത്രം ദിനപ്പത്രമാക്കി മാറ്റിയത്). കൗമുദി ‘വാരിക’യുടെ വോള്യം 1-ലെ തന്നെ ലക്കം 3 മുമ്പ് ലഭ്യമായത് ഇവിടെ പങ്കു വച്ചിരുന്നു. 1950-ൽ പ്രസിദ്ധീകരണം ആരംഭിച്ച, കെ ബാലകൃഷ്ണൻ പത്രാധിപരായ ഇതേ പേരിലുള്ള ‘ആഴ്ചപ്പതിപ്പിനെ’ പറ്റിയുള്ള വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.
ഇന്ദിര പ്രിൻ്റിംഗ് വർക്സിൽ നിന്നും തിങ്കളാഴ്ചകളിൽ പ്രസിദ്ധീകരിച്ച കൗമുദി വാരികയും (1937) കൗമുദി ആഴ്ചപ്പതിപ്പും (1950) തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരം പൊതു ഇടത്ത് ലഭ്യമല്ല. എന്നാൽ, സി വി കുഞ്ഞിരാമൻ ജീവിച്ചിരിക്കെ 1937-ൽ ആരംഭിച്ച കൗമുദി വാരിക, കെ സുകുമാരൻ എഡിറ്ററായി നടത്തിവന്നതായി ഈ ലക്കത്തിൽ കാണാം. 1949-ൽ കുഞ്ഞിരാമൻ അന്തരിച്ച ശേഷം കെ സുകുമാരൻ പത്രത്തിൻ്റെ എഡിറ്ററായി. 1950-ൽ വാരികയെ ‘കൗമുദി ആഴ്ചപ്പതിപ്പ്’ എന്ന പേരിൽ പുതിയ സീരീസ് ആയി (വോള്യം 1, ലക്കം 1 മുതൽ) കെ ബാലകൃഷ്ണൻ പ്രസിദ്ധീകരണം ഏറ്റെടുത്തതായി അനുമാനിക്കാം. ഇപ്പോഴും കേരള കൗമുദി പത്രവും കലാകൗമുദി തുടങ്ങിയ മറ്റ് ആനുകാലികങ്ങളും രണ്ട് വ്യത്യസ്ത ഗ്രൂപ്പായി ഭാഗം വച്ച് നടത്തി വരുന്നതായാണ് അറിയുന്നത്.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 5 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: കൗമുദി – പുസ്തകം 1, ലക്കം 5
പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 01 (കൊല്ലവർഷം 1113 തുലാം 16)
1953 – ഏപ്രിൽ 06 ന് പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 25 ലക്കം 26 ൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സചിത്ര വാരികയാണിത് (ഫോട്ടോകൾ മാത്രമുള്ള സെൻ്റർ സ്പ്രെഡ് ഉൾപ്പെടുത്തിയ ആദ്യ മലയാള ആനുകാലികങ്ങളിലൊന്നാണിതെന്ന് കരുതുന്നു). ദിവംഗതനായ ശ്രീ ശങ്കർ, ഇന്ത്യൻ വിമാനസേന, സർ സി വി രാമനും രാമൻ ഇഫക്റ്റും, പഞ്ചവത്സര പദ്ധതിയും കാർഷിക പുരോഗതിയും, സംസ്കൃതം സംസാര ഭാഷയായിരുന്ന കാലം, മേഘദൂതിലെ രസവും അലങ്കാരവും, ജപ്പാൻ സമ്പ്രദായമനുസരിച്ചുള്ള നെൽകൃഷി, കവിതകൾ, പംക്തികൾ തുടങ്ങിയവ ഈ ലക്കത്തിൽ ചേർത്തിരിക്കുന്നു. സ്കാൻ ചെയ്യാൻ ലഭിച്ച ഈ ലക്കത്തിലെ അവസാന താൾ/ പിൻ കവർ ലഭ്യമല്ല. മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 25 ലക്കം 26
പ്രസിദ്ധീകരണ വർഷം: 1953
പ്രസിദ്ധീകരണ തീയതി: 1953 – ഏപ്രിൽ 06 (കൊല്ലവർഷം 1128 മീനം 24)
1950 സെപ്റ്റംബർ 4-ാം തീയതി തിങ്കളാഴ്ച (കൊല്ലവർഷം 1126 ചിങ്ങം 19) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 1 ലക്കം 25-ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സി കേശവൻ്റെയും സി വി കുഞ്ഞിരാമൻ്റെ മകളായ വാസന്തിയുടെയും മകനായ കെ ബാലകൃഷ്ണൻ 1950-ൽ സ്ഥാപിച്ചതാണ് കൗമുദി ആഴ്ചപ്പതിപ്പ്. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ഒരാഴ്ചത്തെ പ്രധാന വാർത്തകൾ, സിനിമാ ലോകം പംക്തി, നോവൽ പംക്തി, കുട്ടികളുടെ പംക്തിയായ കൗമുദി ലീഗ് തുടങ്ങിയവയാണ് ഉള്ളടക്കം. അതിൽ ‘കൗമുദി കുറിപ്പുകൾ’ എന്ന പേരിൽ അദ്ദേഹം എഴുതി വന്ന എഡിറ്റോറിയൽ, ചങ്കൂറ്റത്തിൻ്റെയും വെട്ടിത്തുറന്ന് അഭിപ്രായം പറയുന്നതിൻ്റെയും മലയാള ആനുകാലിക രംഗത്തെ അപൂർവ്വ മാതൃകയായിരുന്നു. പത്രാധിപരോട് സംസാരിക്കുക എന്ന പംക്തിയിൽ ചെറു ചോദ്യങ്ങൾക്ക് ഹാസ്യത്തിൻ്റെയും നേരിയ പരിഹാസത്തിൻ്റെയും മേമ്പൊടി ചേർത്തുള്ള ഉത്തരങ്ങളും ഇതേ ശൈലിയിലാണ്. പിൽക്കാലത്തെ എം കൃഷ്ണൻ നായരുടെ സാഹിത്യ വാരഫല കോളത്തിലെ അവസാന ഭാഗത്തുള്ള ചെറു കമൻ്റുകൾ ഇതിനെ അനുകരിച്ചാണെന്ന് മനസ്സിലാക്കാം. ‘കിറുക്കുകൾ’ എന്ന പേരിൽ കെ. കാർത്തികേയൻ കൈകാര്യം ചെയ്തിരുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പംക്തിയും കുറിക്കു കൊള്ളുന്നതായിരുന്നു.
അധികാരം കൊട്ടാരത്തില്‍ നിന്ന് കുടിലിലേക്ക് എന്ന പേരിലുള്ള ലേഖനത്തിന് സർ സി പിയുടെ ആജ്ഞ പ്രകാരം കൗമുദി പ്രസിദ്ധീകരണം നിർത്തേണ്ടി വന്നു. ഇതിനോടകം കൗമുദി ബാലകൃഷ്ണൻ എന്ന് അറിയപ്പെട്ട കെ ബാലകൃഷ്ണൻ അതിനു ശേഷം കേരള കൗമുദി ലേഖകനായി. പിൽക്കാലത്ത് ആർ എസ് പി നേതാവും എം എൽ ഏയും ആയി. മലയാള നാട്, മലയാള രാജ്യം, കേരള ശബ്ദം തുടങ്ങി പിൽക്കാലത്ത് വന്ന വാരികകൾ പലതും കൗമുദിയുടെ ശൈലി പിന്തുടർന്ന് വന്നവയാണ്.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 1 ലക്കം 25
പ്രസിദ്ധീകരണ വർഷം: 1950
പ്രസിദ്ധീകരണ തീയതി: 1950 സെപ്റ്റംബർ 04 (കൊല്ലവർഷം 1126 ചിങ്ങം 19)
വിദ്യാരംഗം എന്ന വിദ്യാഭ്യാസ മാസികയുടെ 1978 ആഗസ്റ്റ് ലക്കത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രസിദ്ധീകരണമായ ഈ മാസികയിൽ, ഗവർണറുടെ പ്രസംഗം, വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ട്, സർക്കാർ ഉത്തരവുകൾ, അധ്യാപകരുടെ കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവ ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി ഉൾപ്പെടുത്തിയിരിക്കുന്നു.
സോവിയറ്റ് നാട് ദ്വൈവാരികയുടെ 1986 ജനുവരി ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്ക് മുമ്പ് വിവിധ ഇന്ത്യൻ ഭാഷകളിൽ സോവിയറ്റ് എംബസി പ്രസിദ്ധീകരിച്ചിരുന്ന ഈ ആനുകാലികത്തിൽ, ആ രാജ്യത്തിൻ്റെ മേന്മ പ്രചരിപ്പിക്കാൻ ഉതകുന്ന ലേഖനങ്ങളും വാർത്തകളും ചിത്രങ്ങളുമാണ് ഉൾക്കൊള്ളിച്ചിരുന്നത്. സോവിയറ്റ് പ്രസിദ്ധീകരണങ്ങളുടെ കേരളത്തിലെ വിതരണക്കാരായിരുന്ന പ്രഭാത് ബുക്ക് ഹൗസ് ആണ് മലയാള പതിപ്പ് വിതരണം നടത്തിയിരുന്നത്. പവനൻ, ഇഗ്നേഷ്യസ് കാക്കനാടൻ ഉൾപ്പെടെയുള്ള പത്രപ്രവർത്തകർ ഇതിൽ പ്രവർത്തിച്ചതായി വിക്കിപീഡിയ ലേഖനത്തിൽ പരാമർശിക്കുന്നു.
1969 ലെ കേരള സംസ്ഥാന യുവജനോത്സവ സ്മരണികയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ലേഖനങ്ങൾ, യുവജനോത്സവ ഫലങ്ങൾ, ചിത്രങ്ങൾ എന്നിവ ഈ സ്മരണികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ, കോട്ടയത്തെയും എറണാകുളത്തെയും ആ കാലഘട്ടത്തിലെ പല സ്ഥാപനങ്ങളുടെ പരസ്യങ്ങൾ അവസാന താളുകളിൽ കാണാൻ കഴിയും.