1954 – കേരളത്തിലെ വീരപുരുഷന്മാർ

1954 – ൽ പ്രസിദ്ധീകരിച്ച, ഏ. ശങ്കരപ്പിള്ള  എഴുതിയ കേരളത്തിലെ വീരപുരുഷന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - കേരളത്തിലെ വീരപുരുഷന്മാർ
1954 – കേരളത്തിലെ വീരപുരുഷന്മാർ

ഈ പുസ്തകത്തിൽ, കേരളത്തിൻ്റെ ചരിത്രത്തിൽ ദേശസ്നേഹവും ധൈര്യവും പ്രകടിപ്പിച്ച വ്യക്തികളുടെ ജീവിതകഥകൾ അവതരിപ്പിക്കുന്നു. ഇരവിക്കുട്ടിപ്പിള്ള, കോട്ടയം കേരളവർമ്മ തമ്പുരാൻ, അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ദളവ, ശക്തൻ തമ്പുരാൻ, വേലുത്തമ്പി ദളവ, എന്നിവരുടെ പ്രവർത്തനങ്ങളും ധൈര്യവും ഇതിൽ പ്രതിപാദിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  കേരളത്തിലെ വീരപുരുഷന്മാർ
  • രചന:ഏ. ശങ്കരപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 97
  • അച്ചടി: Indira Printing Works, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – രോഗാണു ഗവേഷകന്മാർ – ഹെലൻ തോമസ്

1957 ൽ പ്രസിദ്ധീകരിച്ച, ഹെലൻ തോമസ് രചിച്ച രോഗാണു ഗവേഷകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - രോഗാണു ഗവേഷകന്മാർ - ഹെലൻ തോമസ്
1957 – രോഗാണു ഗവേഷകന്മാർ – ഹെലൻ തോമസ്

ഈ കൃതി ഒരു ശാസ്ത്രീയ വിജ്ഞാനഗ്രന്ഥമാണ്. രോഗങ്ങളെ കണ്ടെത്താനും പ്രതിരോധിക്കാനും ഗവേഷണം നടത്തിയ പ്രമുഖ ശാസ്ത്രജ്ഞരുടെ ജീവിതവും കണ്ടുപിടിത്തങ്ങളും ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. രോഗാണുക്കളുടെ സ്വഭാവം, പകർച്ചവ്യാധികളുടെ ഉറവിടം, ലൂയി പാസ്റ്റർ, റോബർട്ട് കോക്ക് തുടങ്ങിയ ശാസ്ത്രജ്ഞരുടെ സംഭാവനകൾ എന്നിവയെ വായനക്കാർക്ക് എളുപ്പമായി മനസ്സിലാക്കാൻ വിധം ഗ്രന്ഥകാരി അവതരിപ്പിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രോഗാണു ഗവേഷകന്മാർ
  • രചന: Helen Thomas
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 152
  • അച്ചടി: Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – അവൻ വീണ്ടും വരുന്നു – സി. ജെ. തോമസ്

1955 ൽ പ്രസിദ്ധീകരിച്ച, സി. ജെ. തോമസ് രചിച്ച അവൻ വീണ്ടും വരുന്നു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - അവൻ വീണ്ടും വരുന്നു - സി. ജെ. തോമസ്
1955 – അവൻ വീണ്ടും വരുന്നു – സി. ജെ. തോമസ്

നാടകചരിത്രത്തിൽത്തന്നെ ആധുനികതയ്ക്ക് തുടക്കം കുറിച്ച ആദ്യ നാടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ഈ നാടകം. രണ്ടാം ലോകമഹായുദ്ധവും അത് സമൂഹത്തിലും കുടുംബജീവിതത്തിലും ഉണ്ടാക്കിയ ആഘാതവും, വിശ്വാസം, മതം, ദാരിദ്ര്യം, യുദ്ധാനന്തരം ജീവിക്കുന്ന മനുഷ്യരുടെ മാനസിക സംഘർഷങ്ങൾ, അവസ്ഥകൾ എന്നിവയെല്ലാം  നാടകത്തിലൂടെ തുറന്നു കാട്ടപ്പെടുന്നു. യേശുവിൻ്റെ രണ്ടാം വരവെന്ന ബൈബിൾ പ്രതീകത്തെ മുഖമുദ്രയായി ഉപയോഗിച്ച് എഴുതപ്പെട്ട ഈ കൃതി, രാഷ്ട്രീയവും മതവുമായ അധികാരകേന്ദ്രങ്ങളെയും അവ നയിക്കുന്ന കപടതയും ചോദ്യം ചെയ്യുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അവൻ വീണ്ടും വരുന്നു 
  • പ്രസിദ്ധീകരണ വർഷം: 1955
  • രചന: സി.ജെ.തോമസ്
  • താളുകളുടെ എണ്ണം:103
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – ഒരു നല്ല വീട്ടമ്മയാവാൻ നോക്കൂ – സി.പി. സുഭദ്ര

1967 ൽ പ്രസിദ്ധീകരിച്ച, സി.പി. സുഭദ്ര രചിച്ച ഒരു നല്ല വീട്ടമ്മയാവാൻ നോക്കൂ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - ഒരു നല്ല വീട്ടമ്മയാവാൻ നോക്കൂ - സി.പി. സുഭദ്ര
1967 – ഒരു നല്ല വീട്ടമ്മയാവാൻ നോക്കൂ – സി.പി. സുഭദ്ര

കത്തുകളുടെ ശൈലിയിൽ എഴുതിയിരിക്കുന്ന ഒരു ലേഖന സമാഹാരമാണിത്. കേരളത്തിലെ വീട്ടമ്മമാരെ സംബന്ധിക്കുന്ന വിഷയങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഒരു നല്ല വീട്ടമ്മയാവാൻ നോക്കൂ
  • പ്രസിദ്ധീകരണ വർഷം: 1967
  • അ ച്ചടി: മോഡൽ പ്രിൻ്ററി, തൃശൂർ
  • താളുകളുടെ എണ്ണം: 65
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – രാജ്യരക്ഷക്കായുള്ള വികസനം

1963 ൽ പ്രസിദ്ധീകരിച്ച, രാജ്യരക്ഷക്കായുള്ള വികസനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1963 - രാജ്യരക്ഷക്കായുള്ള വികസനം
1963 – രാജ്യരക്ഷക്കായുള്ള വികസനം

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു 1963 ജനുവരി 18നു ന്യൂ ഡൽഹിയിൽ വെച്ച് ദേശീയ വികസന കൗൺസിലിൻ്റെ സ്ഥിരം സമിതിയുടെ യോഗത്തിൽ ചെയ്ത പ്രസംഗമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാജ്യരക്ഷക്കായുള്ള വികസനം
  • പ്രസിദ്ധീകരണ വർഷം: 1963
  • അ ച്ചടി: Roxy Printing Press, New Delhi
  • താളുകളുടെ എണ്ണം: 13
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ചാണക്യൻ – പി. ശങ്കരൻ നമ്പ്യാർ

1952 ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച ചാണക്യൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - ചാണക്യൻ - പി. ശങ്കരൻ നമ്പ്യാർ
1952 – ചാണക്യൻ – പി. ശങ്കരൻ നമ്പ്യാർ

രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ചാണക്യൻ്റെ കഥയാണ് ഈ നോവലിൽ പറയുന്നത്. സങ്കീർണ്ണമായ കഥ ലളിതമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചാണക്യൻ
  • പ്രസിദ്ധീകരണ വർഷം: 1952
  • അ ച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശ്ശിവ പേരൂർ
  • താളുകളുടെ എണ്ണം: 181
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – ചില ഭരണഘടനകൾ – വി.സി. ചാക്കോ

1947 ൽ പ്രസിദ്ധീകരിച്ച, വി.സി. ചാക്കോ രചിച്ച ചില ഭരണഘടനകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - ചില ഭരണഘടനകൾ - വി.സി. ചാക്കോ
1947 – ചില ഭരണഘടനകൾ – വി.സി. ചാക്കോ

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു ഭരണഘടന രൂപീകരിക്കുന്നതിനു ‌വേണ്ടി കോൺസ്റ്റിറ്റുവെൻ്റ് അസംബ്ലി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഭരണഘടനാ നിർമ്മാണത്തെ കുറിച്ചുള്ള ശാസ്ത്രീയമായ പ്രതിപാദനമാണ് ഗ്രന്ഥകാരൻ ലക്ഷ്യമാക്കിയിരിക്കുന്നത്. രാഷ്ട്രമീമാംസയുടെ പ്രായോഗികവശത്തെക്കുറിച്ച് വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക, റഷ്യ, ഇന്ത്യ എന്നീ അഞ്ചു രാജ്യങ്ങളിലെ ഭരണഘടനകളെപ്പറ്റി ചർച്ച ചെയ്തിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചില ഭരണഘടനകൾ
  • പ്രസിദ്ധീകരണ വർഷം: 1947
  • അ ച്ചടി: സ്കോളര്‍ പ്രസ്സ്‌, തൃശൂർ
  • താളുകളുടെ എണ്ണം: 133
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ആപ്പിൾ പഴങ്ങൾ – മണ്ണാലത്ത് ശ്രീധരൻ

1955 ൽ പ്രസിദ്ധീകരിച്ച, മണ്ണാലത്ത് ശ്രീധരൻ രചിച്ച ആപ്പിൾ പഴങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - ആപ്പിൾ പഴങ്ങൾ - മണ്ണാലത്ത് ശ്രീധരൻ
1955 – ആപ്പിൾ പഴങ്ങൾ – മണ്ണാലത്ത് ശ്രീധരൻ

ലോക പ്രശസ്തരായ പാശ്ഛാത്യകവികൾ രചിച്ച കവിതകളുടെ മലയാള പരിപാഷയാണ് ഈ കൃതി. വിപ്ലവകരമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന കവിതകളാണിവ.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആപ്പിൾ പഴങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1955
  • അ ച്ചടി: സരസ്വതി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 35
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1995 – പരിസ്ഥിതി പഠനം – പ്രവർത്തന പാഠങ്ങൾ – Std – 2 – ലക്ഷദ്വീപ്

1995 – ൽ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്    പ്രസിദ്ധീകരിച്ച,  പരിസ്ഥിതി പഠനം – പ്രവർത്തന പാഠങ്ങൾ – Std – 2 – ലക്ഷദ്വീപ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1995 - പരിസ്ഥിതി പഠനം - പ്രവർത്തന പാഠങ്ങൾ - Std - 2 - ലക്ഷദ്വീപ്
1995 – പരിസ്ഥിതി പഠനം – പ്രവർത്തന പാഠങ്ങൾ – Std – 2 – ലക്ഷദ്വീപ്

ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമികതല വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ഒരു പഠനസഹായി ആണ് ഈ പുസ്തകം. ഈ പുസ്തകം കുട്ടികൾക്ക് പ്രകൃതിയെയും സമൂഹത്തെയും പരിചയപ്പെടുത്തുന്ന വിധത്തിൽ ചിത്രങ്ങളുടെയും, പ്രവർത്തനങ്ങളുടെയും കഥകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്നു. നമ്മുടെ ചുറ്റുപാടുകൾ, സസ്യങ്ങളും മൃഗങ്ങളും, വെള്ളവും വായുവും, നമ്മുടെ വീടും ഗ്രാമവും, ശുചിത്വം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  പരിസ്ഥിതി പഠനം – പ്രവർത്തന പാഠങ്ങൾ – Std – 2 – ലക്ഷദ്വീപ്
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 47
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1998 – മിന്നാമിന്നി – 4 – അധ്യാപകസഹായി

1998 ൽ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച  മിന്നാമിന്നി – 4 – അധ്യാപകസഹായി എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1998 - മിന്നാമിന്നി - 4 - അധ്യാപകസഹായി
1998 – മിന്നാമിന്നി – 4 – അധ്യാപകസഹായി

കുഞ്ഞുങ്ങളെ കുറിച്ചും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിറഞ്ഞ ക്ലാസ്സ് മുറികളെ കുറിച്ചും ഉള്ള നമ്മുടെ സങ്കൽപ്പങ്ങളും, സമീപനങ്ങളുമാണ് ഈ അധ്യാപക സഹായിയുടെ ഉള്ളടക്കം. പോയ വർഷങ്ങളിൽ വിദ്യാഭ്യാസ വിചക്ഷണർ നേടിയ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ഈ പുസ്തകം കുട്ടികൾക്ക് പഠനം രസകരമാക്കുന്നു. കുട്ടികളുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടതും അവരിലെ അന്വേഷകരെ ഉണർത്താനും, നിരീക്ഷണത്തിനും, പരീക്ഷണത്തിനും, നിർമ്മാണത്തിനും പ്രാപ്തരാക്കുവാൻ ഉതകുന്നതാണ് ഈ അധ്യാപക സഹായി.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  മിന്നാമിന്നി – 4 – അധ്യാപകസഹായി
  • പ്രസിദ്ധീകരണ വർഷം: 1998
  • അച്ചടി: Solar Offset Printers
  • താളുകളുടെ എണ്ണം:  177
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി