1955 – The Marian Voice – St. Mary’s College, Trichur

1955 ൽ തൃശ്ശൂർ സെൻ്റ് മേരീസ് കോളേജ് പുറത്തിറക്കിയ മരിയൻ വോയ്സ് എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മരിയൻ വോയ്സിൻ്റെ ആറാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഈ സ്മരണികയിൽ കോളേജിലെ ആ വർഷത്തെ പ്രധാന സംഭവങ്ങളുടെ വിശദാംശങ്ങളും വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിരിക്കുന്നു

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 - The Marian Voice - St. Mary's College, Trichur
1955 – The Marian Voice – St. Mary’s College, Trichur

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: The Marian Voice 
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 192
  • അച്ചടി: St. Mary’s Orphanage Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1920 – കോട്ടയം മാസികയുടെ നാലു ലക്കങ്ങൾ.

കത്തോലിക്ക സഭയിലെ കോട്ടയം അതിരൂപത (ക്നാനായ കത്തോലിക്ക സഭ) യുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്ന കോട്ടയം മാസികയുടെ1920ൽ ഇറങ്ങിയ മൂന്ന്, നാല്, പത്ത്, പതിനൊന്ന് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ക്രൈസ്തവസഭാ ലേഖനങ്ങൾക്ക് പുറമേ, അക്കാലത്തെ ലോക വാർത്തകളും, പൊതുവിഷയത്തിലുള്ള ലേഖനങ്ങളും സാഹിത്യവും, ചരമ അറിയിപ്പുകളും എല്ലാം ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു പുറത്തു വിടുന്ന ഈ ലക്കങ്ങളിൽ കാണുന്നു. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു. ചില ലക്കങ്ങളുടെ കവർ പേജും പുറകിലെ പേജും നഷ്ടപ്പെട്ടിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1920 - കോട്ടയം മാസിക - പുസ്തകം 1 ലക്കം 3 (1920 മാർച്ച്)
1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 3 (1920 മാർച്ച്)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 4 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: 1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 3 (1920 മാർച്ച്)
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 2

  • പേര്: 1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 4 (1920 ഏപ്രിൽ)
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 3

  • പേര്: 1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 10 (1920 ഒക്ടോബർ)
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 4

  • പേര്: 1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 11 (1920 നവംബർ)
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

1957 – വൈദികമിത്രം – തോമസ് മൂത്തേടൻ

ഫാദർ തോമസ് മൂത്തേടൻ രചിച്ച വൈദികമിത്രം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. Rev T. K. Nampiaparampil ൻ്റെ പൗരോഹിത്യ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  സിൽവർ ജൂബിലി 1950ൽ ആയിരുന്നെങ്കിലും ഈ പുസ്തകം 1957ൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  വൈദികർ വിവിധ അവസരങ്ങളിൽ ഉപയോഗിക്കുന്ന പ്രാർത്ഥനകൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. കുറച്ചധികം പ്രാർത്ഥനകൾ സുറിയാനിയിൽ ആണുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - വൈദികമിത്രം - തോമസ് മൂത്തേടൻ
1957 – വൈദികമിത്രം – തോമസ് മൂത്തേടൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വൈദികമിത്രം
  • രചന: തോമസ് മൂത്തേടൻ
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 298
  • അച്ചടി: Mar Thoma Sleeha Press, Aluva
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – നളചരിതം കഥകളി (കാന്താരതാരകം എന്ന വ്യാഖ്യാനത്തോടുകൂടിയത്) – നാലാം ദിവസം – ഏ.ആർ. രാജരാജവർമ്മ

ഏ.ആർ. രാജരാജവർമ്മ രചിച്ച കാന്താരതാരകം എന്ന വ്യാഖ്യാനത്തോടുകൂടിയ നളചരിതം കഥകളി – നാലാം ദിവസം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1938 - നളചരിതം കഥകളി (കാന്താരതാരകം എന്ന വ്യാഖ്യാനത്തോടുകൂടിയത്) - നാലാം ദിവസം - ഏ.ആർ. രാജരാജവർമ്മ
1938 – നളചരിതം കഥകളി (കാന്താരതാരകം എന്ന വ്യാഖ്യാനത്തോടുകൂടിയത്) – നാലാം ദിവസം – ഏ.ആർ. രാജരാജവർമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നളചരിതം കഥകളി (കാന്താരതാരകം എന്ന വ്യാഖ്യാനത്തോടുകൂടിയത്) – നാലാം ദിവസം
  • രചന: A.R. Rajarajavarma
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 82
  • അച്ചടി: Kamalalaya Printing Works, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – അധ്യാത്മദീപം – ക.നി.മൂ.സ. മിഖായേൽ കത്തനാർ

വിശുദ്ധ മാതാവ് സർവ്വലോക രാജ്ഞിയായി ഉയർത്തപ്പെട്ട് പത്തൊമ്പത് ശതവർഷം പൂർത്തിയായ അവസരത്തിൽ ജൂബിലി സ്മാരകമായി ക.നി.മൂ.സ. മിഖായെൽ കത്തനാർ രചിച്ച അധ്യാത്മദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിശുദ്ധ മാതാവിൻ്റെയും കർത്താവിൻ്റെയും ജീവചരിത്രവും അനുബന്ധ വിഷയങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 - അധ്യാത്മദീപം - ക.നി.മൂ.സ. മിഖായേൽ കത്തനാർ
1955 – അധ്യാത്മദീപം – ക.നി.മൂ.സ. മിഖായേൽ കത്തനാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അധ്യാത്മദീപം
  • രചന: ക.നി.മൂ.സ. മിഖായേൽ കത്തനാർ
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 270
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – കുമാരാസ്വാദനം – ആൻ്റണി കൂഞ്ഞക്കാരൻ

ജയഭാരതം തുടങ്ങിയ പ്രസിദ്ധീകരങ്ങളിൽ ആൻ്റണി കൂഞ്ഞക്കാരൻ എഴുതിയ മഹാകവി കുമാരനാശാൻ്റെ കൃതികളുടെ നിരൂപണ സമാഹാരമായ കുമാരാസ്വാദനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - കുമാരാസ്വാദനം - ആൻ്റണി കൂഞ്ഞക്കാരൻ
1957 – കുമാരാസ്വാദനം – ആൻ്റണി കൂഞ്ഞക്കാരൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുമാരാസ്വാദനം
  • രചന: ആൻ്റണി കൂഞ്ഞക്കാരൻ 
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 86
  • അച്ചടി: St. Mary’s Orphanage Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1926 – തൂക്കാസാ അഥവാ മലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ

സിറോ-മലബാർ കത്തോലിക്ക സഭയിലെ പുരോഹിതർ കുർബ്ബാന അനുഷ്ഠിക്കുമ്പോൾ അതിൻ്റെ ഓരോ ഭാഗത്തും അനുവർത്തിക്കേണ്ട വിധികൾ എന്തൊക്കെയാണ് എന്ന് പ്രതിപാദിക്കുന്ന തൂക്കാസാ (ലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സഭയിലെ പുരോഹിതർക്കുള്ള വിധികൾ ആയതിനാൽ, ആത്മായർക്ക് വേണ്ടി ഉള്ള പുസ്തകം അല്ല. എന്നാൽ ഈ പുസ്തകത്തിലെ വിശദാംശങ്ങൾ വായിച്ചാൽ പുരോഹിതർ കുർബ്ബാനസമയത്ത് കാണിക്കുന്ന ഓരോ ആംഗ്യങ്ങളുടേയും അർത്ഥം എന്താണെന്ന് മനസ്സിലാകും

സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്  1868ൽ ചാവറ കുറിയാക്കോസ് അച്ചൻ (ചാവറയച്ചൻ) ആണെന്ന സൂചന, എറണാകുളം മെത്രാപോലീത്തയായ കണ്ടത്തിൽ ആഗുസ്തീനോസ്  ഈ പുസ്തത്തിനു എഴുതിയ ആമുഖത്തിൽ കാണാം. സുറിയാനിക്രമത്തിലെ പൂജകർമ്മങ്ങൾ എന്നായിരുന്നു ആ തൂക്കാസാ പുസ്തകത്തിൻ്റെ പേർ എന്ന സൂചനയും ഈ ആമുഖത്തിൽ ഉണ്ട്. ഇപ്പോൾ പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പതിപ്പിൽ കാലഘട്ടത്തിനനുസൈച്ചുള്ള ഭാഷാപരമായ മാറ്റങ്ങൾ ആണ് പ്രധാനമായി വരുത്തിയിരിക്കുന്നത് എന്നും ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1926 - തൂക്കാസാ അഥവാ മലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ
1926 – തൂക്കാസാ അഥവാ മലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തൂക്കാസാ
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 144
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 6

കത്തോലിക്ക സഭയിലെ കോട്ടയം അതിരൂപത (ക്നാനായ കത്തോലിക്ക സഭ) യുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്ന കോട്ടയം മാസികയുടെ1920ൽ ഇറങ്ങിയ ആറാം ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോട്ടയം അതിരൂപതയുടെ അന്നത്തെ ബിഷപ്പായിരുന്ന മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ആണ് ഇങ്ങനെ ഒരു മാസിക തുടങ്ങാൻ നേതൃവം കൊടുത്തതെന്ന് വിവിധ ഇടങ്ങളിൽ കാണുന്നു. ക്രൈസ്തവസഭാ ലേഖനങ്ങൾക്ക് പുറമേ, പൊതുവിഷയത്തിലുള്ള ലേഖനങ്ങളും സാഹിത്യവും എല്ലാം ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു പുറത്തു വിടുന്ന ഈ ലക്കത്തിൽ കാണുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1920 - കോട്ടയം മാസിക - പുസ്തകം 1 ലക്കം 6
1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 6

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കോട്ടയം മാസിക – പുസ്തകം 1 ലക്കം 6
  • പ്രസിദ്ധീകരണ വർഷം: 1920
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Catholic Mission Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും

തത്ത്വമസി വ്യാഖ്യാനം, തത്ത്വമസി മഹാവാക്യ കട്ടിള എന്നീ പുരാതന ഗ്രന്ഥങ്ങളെ അതിൽ കൈകാര്യം ചെയ്യുന്ന വിഷയത്തിൻ്റെ സാമ്യത കൊണ്ട് ഒരുമിച്ച് ചേർത്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ശ്രീമൂലം മലയാളം സീരീസിൻ്റെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ. സാംബശിവ ശാസ്ത്രി ആണ് ഈ പുസ്തകത്തിൻ്റെ എഡിറ്റർ. തത്ത്വമസി വ്യാഖ്യാനത്തിൻ്റെ ഭാഷമലയാളം ആണ്. എന്നാൽ തത്ത്വമസി മഹാവാക്യ കട്ടിളയുടെ ഭാഷ തമിഴ് പ്രധാനമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1929 - തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും
1929 – തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും
  • എഡിറ്റർ: കെ. സാംബശിവ ശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 50
  • അച്ചടി: The Government Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ – ഏ. ബാലകൃഷ്ണപിള്ള

ചിന്തകൻ വിമർശകൻ, പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ വ്യത്യസ്തനിലകളിൽ ശ്രദ്ധേയനായിരുന്ന മലയാളസാഹിത്യകാരൻ കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള രചിച്ച സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എസ്.കെ. നായരുടെ കലാചിന്തകൾ, തകഴിയുടെ രണ്ടിടങ്ങഴി, ബാഷീറിന്റെ അനഘനിമിഷം, ചങ്ങമ്പുഴയുടെ കളിത്തോഴി തുടങ്ങി 16 ഓളം പ്രശസ്തമായ രചനകളുടെ നിരൂപണങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ നിരൂപണങ്ങൾ എല്ലാം അദ്ദേഹം മംഗളോദയം, ജയകേരളം, പുലരി, പ്രസന്നകേരളം തുടങ്ങി വിവിധ ആനുകാലികങ്ങളിൽ ആണ് ആദ്യം എഴുതിയത്. ഇങ്ങനെ വിവിധ ആനുകാലികങ്ങളിൽ എഴുതിയ ഗ്രന്ഥനിരൂപണങ്ങളുടെ സമാഹാരമാണ് സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന ഈ പുസ്തകം. ഇതിലെ ലേഖനങ്ങളിൽ ഭൂരിപക്ഷവും തൃശൂരിൽ നിന്നു പുറത്തിറങ്ങിയിരുന്ന മംഗളോദയം മാസികയിൽ ആയിരുന്നു എന്ന് അദ്ദേഹം മുഖവരയിൽ പറയുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - ഏ. ബാലകൃഷ്ണപിള്ള
1957 – സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ – ഏ. ബാലകൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ
  • രചന: ഏ. ബാലകൃഷ്ണപിള്ള (കേസരി എ. ബാലകൃഷ്ണപിള്ള)
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 152
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി