1995 – നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ – ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്

1995 ൽ ബാംഗ്ളൂർ ധർമ്മാരാം കോളേജ് ഔഷധോദ്യാന വിഭാഗം പ്രസിദ്ധീകരിച്ച നമ്മുടെ മുറ്റത്തെ ഔഷധ സസ്യങ്ങൾ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ളൂർ ധർമ്മാരാം കോളേജ് സെമിനാരിയിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് രൂപം കൊടുത്ത മെഡിസിനൽ ഗാർഡൻ ഡിപ്പാർട്മെൻ്റിൻ്റെ കീഴിൽ വിവിധ ഇനം ഔഷധ സസ്യങ്ങൾ വിശാലമായ കാമ്പസ് വളപ്പിൽ കൃഷി ചെയ്തു വരുന്നു. ഇവിടെ നട്ടു വളർത്തുന്ന നൂറിൽ പരം ഔഷധ സസ്യങ്ങളുടെ പേരും, ഔഷധ യോഗ്യമായ ഭാഗങ്ങളും, അവ ഏതെല്ലാം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാം എന്നും ഈ ലഘുലേഖയിൽ വിശദീകരിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1995 - നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ - ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്
1995 – നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ – ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നമ്മുടെ മുറ്റത്തെ ഔഷധ സസ്യങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 8
  • പ്രസാധനം: Dharmaram College Medicinal Garden Department
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2004 – ചാവറയച്ചൻ

2004ൽ ചാവറയച്ചൻ്റെ 200-ാം ജന്മശതാബ്ദി വർഷത്തിൽ ദീപിക പബ്ലിക്കേഷൻസ് പുറത്തിറക്കിയ ചാവറയച്ചൻ എന്ന പ്രത്യേക സുവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ചാവറയച്ചനുമായി ബന്ധപ്പെട്ടും CMI സന്ന്യാസ സഭയുമായി ബന്ധപ്പെട്ടും പ്രമുഖവ്യക്തികൾ എഴുതിയ നിരവധി ശ്രദ്ധേയ ലേഖനങ്ങൾ ഈ സുവനീറിൽ ഉണ്ട്. അതോടൊപ്പം നിരവധി ചിത്രങ്ങളും ഈ പ്രത്യേേക പതിപ്പിൻ്റെ ഭാഗമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2004 - ചാവറയച്ചൻ
2004 – ചാവറയച്ചൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചാവറയച്ചൻ
  • പ്രസിദ്ധീകരണ വർഷം: 2004
  • താളുകളുടെ എണ്ണം: 196
  • പ്രസാധനം: Rashtra Deepika Ltd., Kottayam
  • അച്ചടി: Rajhans Enterprises, Bangalore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1912-ആങ്ഗലസാമ്രാജ്യം മഹാകാവ്യം – ൧൧-ം ൧൨-ം സൎഗ്ഗങ്ങൾ

എ. ആർ. രാജരാജവർമ്മ രചിച്ച ആങ്ഗലസാമ്രാജ്യം എന്ന സംസ്കൃത മഹാകാവ്യത്തിൻ്റെ മലയാള തർജ്ജമയായ ആങ്ഗലസാമ്രാജ്യം മഹാകാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  കേ.സി. കേശവപിള്ളയാണ് പരിഭാഷകൻ. 23 സർഗ്ഗങ്ങളുള്ള മൂല കൃതിയുടെ 11, 12 സർഗ്ഗങ്ങളുടെ പരിഭാഷയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതിനു ശേഷമുള്ള ഇന്ത്യ ചരിത്രത്തിൻ്റെയും പ്രധാന സംഭവങ്ങളുടെയും വിവരണമാണ് കാവ്യത്തിലെ പ്രതിപാദ്യ വിഷയങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1912 - ആങ്ഗലസാമ്രാജ്യം മഹാകാവ്യം - എ.ആർ. രാജരാജവർമ്മ - കേ.സി. കേശവപിള്ള
1912 – ആങ്ഗലസാമ്രാജ്യം മഹാകാവ്യം – എ.ആർ. രാജരാജവർമ്മ – കേ.സി. കേശവപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആങ്ഗലസാമ്രാജ്യം മഹാകാവ്യം
  • രചന: എ.ആർ. രാജരാജവർമ്മ – കേ.സി. കേശവപിള്ള
  • പ്രസിദ്ധീകരണ വർഷം: 1912
  • താളുകളുടെ എണ്ണം: 54
  • അച്ചടി : Bharathavilasam Press, Thrichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – The Excelsior – St. Berchmans’ College Annual

ചങ്ങനാശ്ശേരി സെൻ്റ് ബർക്ക്മാൻസ് കോളേജ് 1940ൽ പുറത്തിറക്കിയ 1939-1940 വർഷത്തെ കോളേജ് മാസികയായ 1940 – The Excelsior – St. Berchmans College Annual എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. അക്കാലത്ത് സെൻ്റ് ബർക്ക്മാൻസ് കോളേജിൽ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും എഴുതിയ നിരവധി ലേഖനങ്ങൾ ഇതിൽ കാണാം. അതിൽ ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നത് സംശയമാണ്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ ഈ കോളേജ് മാസികയിൽ കാണാം. The Excelsior എന്നാണ് SB കോളേജ് മാസികയുടെ ഔദ്യോഗിക പേർ എന്നു കാണുന്നു.

ഇപ്പോൾ പൊതുവെ (ഇംഗ്ലീഷിലും മലയാളത്തിലുമെല്ലാം) വർഷത്തിൽ ഒരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്ന കോളേജ് മാഗസിനെ, മാഗസിൻ/മാസിക എന്നു വിളിക്കുന്നത് വിചിത്രമായി തോന്നുന്നു. എന്നാൽ SB കോളേജിൻ്റെ ഈ കോളേജ് മാഗസിനിൽ അത് വ്യക്തമായി Annual എന്നു തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. )

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1940 - The Excelsior - St. Berchmans' College Annual
1940 – The Excelsior – St. Berchmans’ College Annual

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: 1940 – The Excelsior – St. Berchmans College Annual
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 196
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1990 ആഗസ്റ്റ് – വേദപ്രചാര മദ്ധ്യസ്ഥൻ – വാല്യം 63 ലക്കം 2

സീറോമലബാർ സഭയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1990 ഓഗസ്റ്റിൽ ഇറങ്ങിയ വാല്യം 63 ലക്കം 2ൻ്റെ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.  അക്കാലത്തെ അതിരൂപത മെത്രാൻ ആയിരുന്ന പൗവ്വത്തിൽ പിതാവിൻ്റെ ഷഷ്ഠിപൂർത്തിയോട് അനുബന്ധിച്ച്  സ്കറിയ സക്കറിയ എഴുതിയ തീർത്ഥാടകനായ പിതാവ് എന്ന ലേഖനം ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ ലക്കത്തിൻ്റെ ഭാഗമാണ്. അതിനു പുറമെ ചങ്ങനാശ്ശേരി അതിരൂപതയുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങളും വാർത്തകളും ഈ ലക്കത്തിൻ്റെ ഭാഗമാണ്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1990 ആഗസ്റ്റ് - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 63 ലക്കം 2
1990 ആഗസ്റ്റ് – വേദപ്രചാര മദ്ധ്യസ്ഥൻ – വാല്യം 63 ലക്കം 2

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വേദപ്രചാര മദ്ധ്യസ്ഥൻ – വാല്യം 63 ലക്കം 2
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanacherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – കേരളഭാഷാവിജ്ഞാനീയം – ഒന്നാം ഭാഗം – കെ. ഗോദവർമ്മ

1951ൽ തിരുവിതാംകൂർ സർവ്വകലാശാലയുടെ നിർദ്ദേശപ്രകാരം കെ. ഗോദവർമ്മ രചിച്ച കേരളഭാഷാവിജ്ഞാനീയം – ഒന്നാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഭാഷോല്പത്തി, ഭാഷാ വിഭജനം, ഭാഷാ ഗോത്രങ്ങൾ, ദ്രാവിഡ ഭാഷകൾ എന്നിവയും മലയാള ഭാഷാ വ്യാകരണവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1951 - കേരളഭാഷാവിജ്ഞാനീയം - ഒന്നാം ഭാഗം - കെ. ഗോദവർമ്മ
1951 – കേരളഭാഷാവിജ്ഞാനീയം – ഒന്നാം ഭാഗം – കെ. ഗോദവർമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരളഭാഷാവിജ്ഞാനീയം – ഒന്നാം ഭാഗം 
  • രചന: കെ. ഗോദവർമ്മ
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 254
  • അച്ചടി: The Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1969 – A Matter of Rite (An examination of the One-Rite Movement)

In the late 1960s a movement named One-Rite Movement prevailed in the Syro-Malabar church. This movement seeks to suppress the existing Eastern and Latin Rites and to erect a single new Rite. In this post, the digitized version of the document titled A Matter of Rite (An examination of the One-Rite Movement) is provided.  This document analyses the One-Rite Movement. The document is prepared by Rev. C.A. Abraham. Around 11 other people including Rev. Joseph Powathil (later Bishop Mar Joseph Powathil), collaborated with  Rev. C.A. Abraham to prepare this document.

This document is digitized as part of the Dharmaram College Library digitization.

1969-a-matter-of-rite-c-a-abhraham
1969-a-matter-of-rite-c-a-abhraham

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: A Matter of Rite (An examination of the One-Rite movement)
  • Published Year: 1969
  • Number of pages: 40
  • Publisher: The Indian Institute for Eastern Churches, Vadavathoor, Kottayam
  • Printer: St. Mary’s Press, Trivandrum
  • Scan link: Link

2015 – Catholic Cultures, Indian Cultures – A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism

ബാംഗ്ലൂരിൽ ധർമ്മാരം വിദ്യാക്ഷേത്രത്തിൽ Catholic Cultures, Indian Cultures എന്ന വിഷയത്തിൽ 2015 ജനുവരി 12മുതൽ 15 വരെ  നടന്ന വർക്ക് ഷോപ്പിൻ്റെ പ്രൊസീഡിങ്ങ്സ്  Catholic Cultures, Indian Cultures – A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism എന്ന പേരിൽ പുറത്തിറക്കിയതിൻ്റെ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.  (സ്കറിയ സക്കറിയ, ഫ്രാൻസിസ് തോണിപ്പാറ എന്നിവരുടെ പേപ്പറുകളും ഈ പുസ്തകത്തിൻ്റെ ഭാഗമാണ്)

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2015 - Catholic Cultures, Indian Cultures - A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism
2015 – Catholic Cultures, Indian Cultures – A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Catholic Cultures, Indian Cultures – A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 244
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1903 – കൎമ്മെല കുസുമം – 1903 ജൂലായി, ഒക്ടൊബർ ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1903 ൽ ഇറങ്ങിയ ജൂലായ്, ഒക്ടോബർ ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കങ്ങളുടെയും ഉള്ളടക്കം. (റിലീസ് ചെയ്യുന്ന ഈ 2 ലക്കങ്ങളുടെയും കവർ പേജ് അടക്കം ചില പേജുകൾ നഷ്ടപ്പെട്ടിട്ടുണ്ട്)

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1903 - കൎമ്മെല കുസുമം - 1903 ജൂലായി, ഒക്ടൊബർ ലക്കങ്ങൾ
1903 – കൎമ്മെല കുസുമം – 1903 ജൂലായി, ഒക്ടൊബർ ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: 1903 – കൎമ്മെല കുസുമം – പുസ്തകം ൧ ലക്കം ൫ – ൧൯൦൩ ജൂലായി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 2

  • പേര്: 1903 – കൎമ്മെല കുസുമം – പുസ്തകം ൧ ലക്കം ൮ – ൧൯൦൩ ഒക്ടൊബർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

1958 – ദിവ്യകാരുണ്യ ആരാധകൻ – ആൻ്റണി പവ്വത്തിൽ

വിശുദ്ധകുർബ്ബാന സംബന്ധിച്ച ധ്യാനപുസ്തകമായ ദിവ്യകാരുണ്യ ആരാധകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വിൻസെൻഷൻ സഭാംഗമായ ഫാദർ ആൻ്റണി പവ്വത്തിൽ ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഈ പുസ്തകത്തിൻ്റെ 1958ൽ ഇറങ്ങിയ ആറാം പതിപ്പാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 - ദിവ്യകാരുണ്യ ആരാധകൻ - ആൻ്റണി പവ്വത്തിൽ
1958 – ദിവ്യകാരുണ്യ ആരാധകൻ – ആൻ്റണി പവ്വത്തിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദിവ്യകാരുണ്യ ആരാധകൻ
  • രചന: ആൻ്റണി പവ്വത്തിൽ
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 76
  • അച്ചടി: S.M. Press, Angamaly
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി