1945 – മഹാകവി പുനം നമ്പൂതിരി – വി. കൃഷ്ണൻ നമ്പൂതിരി

1945 ൽ പ്രസിദ്ധീകരിച്ച വി. കൃഷ്ണൻ നമ്പൂതിരി എഴുതിയ  മഹാകവി പുനം നമ്പൂതിരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

കോഴിക്കോട് സാമൂതിരി രാജാവിൻ്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സായ രേവതി പട്ടത്താനത്തിൻ്റെ ഭാഗമായിരുന്ന പതിനെട്ടരക്കവികളിലെ അരക്കവിയായ പുനം നമ്പൂതിരിയുടെ ജീവചരിത്രമാണ് ഇത്. കിട്ടാവുന്ന ചരിത്രരേഖകളെയും, മുൻ ഗാമികൾ ചെയ്തിട്ടുള്ള ശ്രമങ്ങളെയും, അവലംബിച്ചാണ് ഈ രചന എന്ന് രചയിതാവ്
മുഖവുരയിൽ പ്രസ്താവിച്ചിട്ടുണ്ട്. 10.08.2020 ൽ ഈ കൃതി ഗ്രന്ഥപ്പുരയിൽ റിലീസ് ചെയ്തിരുന്നു (https://archive.org/details/punamnambuthiri1945krisnambu). അതിനെക്കാൾ നല്ല പ്രതിയായതിനാൽ ഇത് ഒന്നുകൂടി പുറത്തു വിടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1945 - മഹാകവി പുനം നമ്പൂതിരി - വി. കൃഷ്ണൻ നമ്പൂതിരി
1945 – മഹാകവി പുനം നമ്പൂതിരി – വി. കൃഷ്ണൻ നമ്പൂതിരി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മഹാകവി പുനം നമ്പൂതിരി 
  • പ്രസിദ്ധീകരണ വർഷം: 1945
  • രചന:  വി. കൃഷ്ണൻ നമ്പൂതിരി
  • അച്ചടി: Sri Vilas Press, Trivandrum
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *